LIFEMovie

ചലച്ചിത്രമേളയുടെ ‘വൈബി’ൽ കോട്ടയം; കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന്

കോട്ടയം: ആദ്യദിനംതന്നെ സിനിമാലഹരിയുടെ ‘വൈബി’ലേക്കിറങ്ങി കോട്ടയം നഗരം. കോട്ടയം നഗരം കണ്ട ഏറ്റവും വിപുലമായ രാജ്യാന്തര ചലച്ചിത്രമേളയുടെ തുടക്കം മുതൽ തന്നെ സിനിമാപ്രേമികൾ കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ്. അനശ്വര, ആഷ തിയറ്ററുകളിൽ രാവിലെ 9.30ന് ആദ്യഷോകൾ തുടങ്ങിയപ്പോൾ മുതൽതന്നെ ആൾക്കൂട്ടമായിരുന്നു. വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള ചലച്ചിത്ര ആരാധകരുടെ നീണ്ട നിരയാണു ചലച്ചിത്രോത്സവവേദികളിൽ ദൃശ്യമായത്. മേളയുടെ ആദ്യദിനം തന്നെ സിനിമാ ആസ്വാദകർ നിറഞ്ഞെത്തിയതിന്റെ ആഘോഷത്തിലാണ് സിനിമാപ്രവർത്തകരും. ഉദ്ഘാടനചിത്രത്തിനു പുറമേ മൂന്നുവീതം ചിത്രങ്ങളാണ് ആദ്യദിനമായ ഇന്നലെ പ്രദർശിപ്പിച്ചത്.

Signature-ad

കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന്

അനശ്വര തിയറ്റർ

  • രാവിലെ 9.30ന് – ചിത്രം: ആലം, സംവിധാനം: ഫിറാസ് കൗരി (രാജ്യാന്തര മത്സരവിഭാഗം)
  • ഉച്ചയ്ക്ക് 12ന് – ചിത്രം: ഡിസിഷൻ റ്റു ലീവ്, സംവിധാനം: പാർക്ക് ചാൻ – വൂക്ക് (ലോകസിനിമ വിഭാഗം)
  • വൈകിട്ട് മൂന്നിന് – ചിത്രം: ആർ. എം.എൻ, സംവിധാനം: ക്രിസ്റ്റ്യൻ മുൻഗിയു (ലോകസിനിമ വിഭാഗം)
  • വൈകിട്ട് ഏഴിന് – ചിത്രം: പ്രിസൺ 77, സംവിധാനം: ആൽബെർട്ടോ റോഡ്രിഗസ് (ലോകസിനിമ വിഭാഗം)

ആഷ തിയറ്റർ

  • രാവിലെ 9.45 – ചിത്രം: ബാക്കി വന്നവർ, സംവിധാനം: അമൽ പ്രസി (മലയാളം സിനിമ ഇന്ന്)
  • ഉച്ചയ്ക്ക് 12.15ന് – ചിത്രം : അറിയിപ്പ്, സംവിധാനം: മഹേഷ് നാരായണൻ (രാജ്യാന്തര മത്സരവിഭാഗം/മലയാളം)
  • വൈകിട്ട് മൂന്നിന് – ചിത്രം : പട, സംവിധാനം: കെ.എം കമൽ (മലയാളം സിനിമ ഇന്ന്)
  • വൈകിട്ട് 7.15ന് – ചിത്രം:ട്രയാഗിൾ ഓഫ് സാഡ്നസ്, സംവിധാനം: റൂബൻ ഓസ്റ്റ്ലന്റ്, (ലോകസിനിമ വിഭാഗം)

സ്‌പെഷൽ സ്‌ക്രീനിങ് – സി.എം.എസ്. കോളേജ്

  • ഉച്ചയ്ക്ക് 2.30ന് – ചിത്രം: കാക്കത്തുരുത്ത്, സംവിധാനം: ഷാജി പാണ്ഡവത്ത്

സംസ്‌കാരികപരിപാടികൾ/സെമിനാർ/ഓപ്പൺഫോറം – സ്ഥലം: തമ്പ് (പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, തിരുനക്കര)

  • രാവിലെ 11ന് സെമിനാർ ‘കോട്ടയത്തിന്റെ സിനിമ പൈതൃകം’
  • വൈകിട്ട് 5.30 മുതൽ 6.30 വരെ അനശ്വര തിയറ്റർ; ഓപ്പൺ ഫോറം
  • വൈകിട്ട് 7.00: സംഗീത പരിപാടി തകര മ്യൂസിക് ബാൻഡ്

Back to top button
error: