IndiaNEWS

ഈ മാസം 10 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; അറിയാം നവംബറിലെ ബാങ്ക് അവധികൾ

ബാങ്കുകളിലെത്തി പണമിടപാട് നടത്താത്തവർ ഇന്ന് ചുരുക്കമായിരിക്കും. വ്യവസായികളാകട്ടെ ഉദ്യോഗസ്ഥരാകട്ടെ വിദ്യാർത്ഥികളാകട്ടെ  എല്ലാവരും ബാങ്കുകളിലൂടെ പണമിടപാട് നടത്താറുണ്ട്. പലരും നിക്ഷേപങ്ങൾക്ക് മാത്രമായല്ല വായ്പകൾ എടുക്കാനായും തിരിച്ചടവിനായും ബാങ്കുകളിൽ എത്തുന്നു. ഇഎംഐ ബാങ്കുകളിലെത്തി അടയ്ക്കുന്നവരും ഉണ്ട്. എന്നാൽ ബാങ്കുകളിൽ എത്തുന്നതിന് മുൻപ് ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ ബാങ്കുകളിൽ പണം അടയ്ക്കാൻ അവസാന തീയതിയിൽ എത്തുമ്പോൾ അവധിയാണെങ്കിൽ കാര്യം കഷ്ടമാകും.

നവംബറിൽ രാജ്യത്തെ ബാങ്കുകൾ ഏതൊക്കെ ദിവസം അവധിയായിരിക്കും എന്ന് ആർബിഐയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ചില ബാങ്ക് അവധികൾ രാജ്യവ്യാപകമാണെങ്കിൽ മറ്റു ചിലത് പ്രാദേശിക അവധികളായിരിക്കും. ആർ‌ബി‌ഐയുടെ കലണ്ടർ അനുസരിച്ച് നവംബറിൽ ബാങ്കുകൾ  10 ദിവസത്തേക്ക് അടഞ്ഞ് കിടക്കും. നവംബർ മാസത്തിൽ  ബാങ്കിലെത്തുന്നതിന് മുൻപ് ഈ അവധി ദിവസങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ.

Signature-ad

നവംബറിലെ ബാങ്ക് അവധികൾ 

നവംബർ 1 – കന്നഡ രാജ്യോത്സവം/കുട്ട് – ബെംഗളൂരു, ഇംഫാൽ നഗരങ്ങളിൽ ബാങ്ക് അടഞ്ഞ് കിടക്കും
നവംബർ 6 – ഞായർ – അഖിലേന്ത്യാ ബാങ്ക് അവധി.
നവംബർ 8 – ഗുരു നാനാക്ക് ജയന്തി/കാർത്തിക പൂർണിമ/രഹസ് പൂർണിമ – ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
നവംബർ 11 – കനകദാസ ജയന്തി / വങ്കാല ഉത്സവം – ബെംഗളൂരു, ഷില്ലോങ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
നവംബർ 12 – രണ്ടാം ശനി – അഖിലേന്ത്യ ബാങ്ക് അവധി
നവംബർ 13 – ഞായർ – അഖിലേന്ത്യാ ബാങ്ക് അവധി.
നവംബർ 20 – ഞായർ – അഖിലേന്ത്യാ ബാങ്ക് അവധി.
നവംബർ 23- സെങ് ഖുത്സനം-  ഷില്ലോംഗിൽ ബാങ്കുകൾ അവധിയായിരിക്കും.
നവംബർ 26 – നാലാം ശനി – അഖിലേന്ത്യാ ബാങ്ക് അവധി.
നവംബർ 27 – ഞായർ – അഖിലേന്ത്യാ ബാങ്ക് അവധി.

Back to top button
error: