IndiaNEWS

കേന്ദ്ര ബജറ്റ് 2024; ഇക്കുറിയും കേരളത്തിന് അവഗണന

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും ദക്ഷിണേന്ത്യയില്‍ ബിജെപി സീറ്റ് കണ്ണുവയ്ക്കുന്ന സംസ്ഥാനമായിട്ടും കേന്ദ്ര ബജറ്റില്‍ കേരളത്തിനും ഇക്കുറിയും പൂർണ അവഗണന.

കഴിഞ്ഞ തവണ 17 ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അതില്‍ ഒന്നുപോലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇത്തവണയും സ്ഥിതി വ്യത്യസ്‌തമല്ല.കഴിഞ്ഞ ഒക്ടോബറില്‍ ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രിക്കു നല്‍കിയ കത്തിലെ ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല.

അതേസമയം ഇടക്കാല ബജറ്റായതിനാലാണ് വലിയ പ്രഖ്യാപനങ്ങളില്ലാത്തതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Signature-ad

കഴിഞ്ഞ ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി പലിശയില്ലാതെ 50 വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന വായ്‌പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു രൂപ പോലും പലിശ ഇല്ലാത്ത വായ്‌പയായി കേരളത്തിന് കേന്ദ്രം ഇതുവരെ നല്‍കിയിട്ടില്ല.

ഇക്കുറിയും സമാനമായ രീതിയില്‍ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 75,000 കോടി രൂപയാണ് പലിശരഹിത വായ്‌പയായി കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ എത്ര രൂപ കേരളത്തിന് ലഭിക്കുമെന്നതടക്കം വ്യക്തമല്ല. കഴിഞ്ഞ തവണത്തേതിന് സമാനമായി ഒരു രൂപ പോലും ലഭിക്കാതെ വരുമോ എന്ന ആശങ്കയും നിലവിലുണ്ട്.

Back to top button
error: