IndiaNEWS

രാഹുൽ ഗാന്ധിയുടെ ഭാരത് ജോ‌ഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവാക്കിയത്  71.8 കോടി രൂപ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവായ തുകയുടെ വിവരങ്ങള്‍ പുറത്ത്. 2022 സെപ്‌തംബറിനും 2023 ജനുവരിക്കും ഇടയില്‍ കന്യാകുമാരി മുതല്‍ കാശ്‌മീർ വരെ നടത്തിയ ഭാരത് ജോ‌ഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവാക്കിയ ആകെ തുക 71.8 കോടി രൂപയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസ് സമർപ്പിച്ച വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Signature-ad

2022-23 വർഷത്തേക്കുള്ള കോണ്‍ഗ്രസിന്റെ മൊത്തം വാർഷിക ചെലവിന്റെ 15.3 ശതമാനവും ഭരണപരവും പൊതുപരവുമായ ചെലവുകളുടെ 30 ശതമാനവുമാണ് യാത്രയ്ക്കായി ചെലവാക്കിയത്.

 2022-23 കാലയളവിലെ കോണ്‍ഗ്രസിന്റെ മൊത്തം വരവ് 2021-22 ലെ 541 കോടിയില്‍ നിന്ന് 452 കോടി രൂപയായി കുറഞ്ഞു. അതേസമയം, മൊത്തം ചെലവ് 400 കോടിയില്‍ നിന്ന് 467 കോടിയായി ഉയരുകയും ചെയ്തു.

പാർട്ടിയുടെ ആകെ വരുമാനമായ 452 കോടി രൂപയില്‍ 43.2 കോടി രൂപ വ്യക്തികളില്‍ നിന്ന് ലഭിച്ച സംഭാവനകളാണ് (2021-22 കാലയളവില്‍ ഇത് 60.2 കോടി രൂപയായിരുന്നു. 2022-23 കാലയളവില്‍ വിവിധ കമ്ബനികളില്‍ നിന്ന് ലഭിച്ച തുക 53.9 കോടി രൂപയുമാണ്. മുൻകാലയളവില്‍ ഇത് 28.8 കോടി രൂപയായിരുന്നു. അതേസമയം, വിവിധ ട്രസ്റ്റുകളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച തുക പാർട്ടി വ്യക്തമാക്കിയിട്ടില്ല.

കോണ്‍ഗ്രസിന് പുറമേ എഎപി, ബിഎസ്‌പി, സിപിഎം, എൻപിപി തുടങ്ങിയ പാർട്ടികളുടെയും വാർഷിക ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു. എന്നാല്‍ ബിജെപി റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.

Back to top button
error: