IndiaNEWS

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സര്‍ക്കാരിനോട് ചോദിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡൽഹി: സില്‍വർ ലൈനുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് താത്പര്യം ഒന്നും കണ്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സർക്കാരിനോട് ചോദിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

പിണറായി സർക്കാർ മുൻകൈയെടുത്ത കെ റെയില്‍ പദ്ധതി ഏതാണ്ട് നിലച്ച മട്ടിലാണ്.റെയില്‍വേയുടെ സ്ഥലങ്ങള്‍ വിട്ടുനല്‍കാൻ സാധിക്കില്ലെന്ന് നേരത്തെ റെയില്‍വേ സംസ്ഥാനത്ത അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ പദ്ധതിക്ക് പൂർണ അനുമതി നല്‍കിയിട്ടുമില്ല.ഈ സാഹചര്യത്തിലായിരുന്നു റയിൽവെ മന്ത്രിയോട് ഇതുസംബന്ധിച്ച ചോദ്യം.

തുടർ ചോദ്യങ്ങളിൽ നിന്നു വിട്ടുമാറിയ മന്ത്രി കേരളത്തിലെ റെയില്‍വേ വികസനത്തിന് യുപിഎ കാലത്തിനെ അപേക്ഷിച്ച്‌ ഏഴുമടങ്ങ് തുകയാണ് ബജറ്റിൽ വകയിരുത്തിയതെന്ന് പറഞ്ഞു. ബജറ്റില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപയാണ് നീക്കിവെച്ചത്. യുപിഎ കാലത്ത് ഇത് 372 കോടി മാത്രമാണ്- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Signature-ad

സംസ്ഥാനത്ത് ഒട്ടേറെ റെയില്‍വേ പദ്ധതികളാണ് കേന്ദ്രത്തിന്റെ അനുമതി കാത്തുകിടക്കുന്നത് ശബരി റെയിലില്‍ പകുതി ചിലവ് സംസ്ഥാനം വഹിക്കാമെന്ന് പറഞ്ഞിട്ടും അനുമതി നൽകിയിട്ടില്ല.അതേസമയം റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതുണ്ടെന്നാണ് മന്ത്രി പറയുന്നത്.

Back to top button
error: