IndiaNEWS

കേരളത്തിലെ പ്രധാന റയിൽവേ ജംഗ്ഷനുകൾ; ട്രെയിനിൽ കയറണമെങ്കിൽ പാസ്പോർട്ടും വിസയും ആവശ്യമുള്ള ഇന്ത്യൻ റയിൽവേ സ്റ്റേഷൻ 

ണ്ടിൽക്കൂടുതൽ വ്യത്യസ്തമായ ദിശയിലേക്കു ട്രെയിനുകൾ കടന്നുപോകുന്ന സ്റ്റേഷനുകളെയാണ് ജംഗ്ഷൻ എന്നു വിളിക്കുന്നത്.വിവിധ സ്ഥലങ്ങളിലേക്കുള്ള കൂടുതൽ ട്രെയിനുകൾ ലഭിക്കും എന്നതാണ് ജംക്ഷന്റെ പ്രത്യേകത.മികച്ച സൗകര്യങ്ങളാണ് ജംഗ്ഷൻ സ്റ്റേഷനുകളിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ പ്രധാന റെയിൽവേ ജംഗ്ഷനുകൾ ഇവയൊക്കെയാണ്.
പാലക്കാട് ജംഗ്ഷൻ
പാലക്കാട് ജില്ലയിലെ പ്രമുഖ റെയിൽവേ ജംഗ്ഷനാണിത് ഒലവക്കോട് ജംഗ്ഷൻ അഥവാ ഗേറ്റ് വേ  ഓഫ് കേരള എന്നറിയപ്പെടുന്ന ഇതിലൂടെയാണ് തമിഴ്നാട്ടിൽനിന്നുള്ള ട്രെയിനുകൾ പ്രധാനമായും കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ഷൊർണൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളാണ് ഈ ജംഗ്ഷനിലൂടെ കടന്നുപോകുന്നത്.രണ്ട് റെയിൽവേ ജംഗ്ഷനുകളുള്ള കേരളത്തിലെ ഏക ജില്ലയും പാലക്കാടാണ്.
ഷൊർണൂർ ജംഗ്ഷൻ
പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയോരത്താണ് കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനായ ഷൊർണൂർ നിലകൊള്ളുന്നത്. മംഗലാപുരം,പാലക്കാട്, എറണാകുളം,നിലമ്പൂർ എന്നീ നാല് വ്യത്യസ്ത റൂട്ടുകളാണ് ഇതിലെ കടന്നുപോകുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകളും  (ഏഴ് എണ്ണം) ഉള്ളതും ഈ ജംഗ്ഷൻ സ്റ്റേഷനിലാണ്.

എറണാകുളം ജംഗ്ഷൻ

എറണാകുളം ജംഗ്ഷൻ കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ജംഗ്ഷനാണ്.എറണാകുളം സൗത്ത് എന്നറിയപ്പെടുന്ന ഇവിടെ ആറു പ്ലാറ്റുഫോമുകളാണുള്ളത്.കേരളത്തിൽ ഏറ്റവും കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ ജംഗ്ഷനാണിത്.കോട്ടയം,ആലപ്പുഴ കൊച്ചിൻ ഹാർബർ ടെർമിനസ്,തൃശ്ശൂർ എന്നീ റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.

Signature-ad

കായംകുളം ജംഗ്ഷൻ

കേരളത്തിലെ ഏറ്റവും തിരക്കുകുറഞ്ഞതും , ചെറുതുമായ ഈ ജംഗ്ഷൻ ആലപ്പുഴ ജില്ലയിലാണ്.  കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം റൂട്ടുകളാണ് ഇതിലൂടെ കടന്നുപോകുന്നത്.അഞ്ച് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്.

കൊല്ലം ജംഗ്ഷൻ

തെക്കൻ കേരളത്തിലെ ഏറ്റവും പ്രമുഖ റെയിൽവേ ജംഗ്ഷനാണ് ഇത്.ഇന്ത്യയിലെ മൂന്നാമത്തേതും  കേരളത്തിലെ ഏറ്റവും നീളംകൂടിയതുമായ റെയിൽവേ പ്ലാറ്റ്ഫോമും ഇവിടെയാണ്.പ്ലാറ്റ്ഫോം ഒന്നും , ഒന്ന് എ.യും കൂടിച്ചേരുമ്പോൾ ആകെ നീളം 1180.5 മീറ്റർ ആണ്.ആറു പ്ലാറ്റ്ഫോമുകളുള്ള ഇതിലൂടെ കടന്നുപോകുന്ന റൂട്ടുകൾ തിരുവനന്തപുരം, തെങ്കാശി,കായംകുളം എന്നിവിടങ്ങളിലേക്കാണ്.

 

ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്‌ഫോം കർണാടകയിലെ ഹുബ്ബള്ളിയില്‍ നിര്‍മ്മാണം നടക്കുന്നു.ഹുബ്ബള്ളി റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമാണ് ഏറ്റവും നീളമുള്ള പ്ലാറ്റ്‌ഫോമായി മാറുന്നത്.നിലവില്‍ ഒന്നാം നമ്പര്‍ പ്ലാറ്റഫോമിന്റെ നീളം 550 മീറ്റര്‍ ആണ്.പണി പൂർത്തിയാകുമ്പോൾ ഇതിന്റെ നീളം 1,400 മീറ്ററാക്കും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് രാജ്യത്ത് നിലവിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോം ഉള്ളത്.ഇവിടുത്തെ പ്ലാറ്റ്‌ഫോമിന്റെ നീളം 1,366 മീറ്ററാണ്.

 

ഒരു സ്റ്റേഷന് രണ്ട് പ്ലാറ്റ്ഫോം ഉണ്ടാകും.എന്നാല്‍ രണ്ട് ഭാഗത്തേയും പ്ലാറ്റ്ഫോമുകള്‍ രണ്ട് സ്റ്റേഷനുകളായ സ്ഥലങ്ങളാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ശ്രീറാംപൂര്‍, ബേല്‍പ്പൂര്‍ സ്റ്റേഷനുകള്‍ . ഒരേ സ്ഥലത്ത് റെയില്‍വേ ലൈനിന്‍റെ അപ്പുറവും ഇപ്പുറവുമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

 

പ‍ഞ്ചാബിലെ അമൃത്സർ അട്ടാരി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കണമെന്നുണ്ടെങ്കിൽ നിങ്ങളുടെ കൈവശം ഇന്ത്യൻ പാസ്പോർട്ട് മാത്രമല്ല, ഇവിടം സന്ദർശിക്കാൻ ആവശ്യമായ ഒരു വിസയും ഉണ്ടായിരിക്കണം. അട്ടാരി ഷാം സിങ് റെയിൽവേ സ്റ്റേഷനിലാണ് വിചിത്രമായ ഈ രീതി.

 

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലായി അതിർത്തി പങ്കിടുന്ന അമൃത്സറിൽ ഉള്ള ഈ സ്റ്റേഷൻ പാകിസ്ഥാൻ അതിർത്തിയിൽ വാഗാ ബോർഡറിലും ഇന്ത്യൻ അതിർത്തിയിൽ അട്ടാരിയോടും ചേർന്നാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്കാർക്ക് പ്രവേശിക്കുവാൻ വിസ ആവശ്യമുള്ള ഏക റെയിൽവേ സ്റ്റേഷനും കൂടിയാണ് അട്ടാരി റെയിൽവേ സ്റ്റേഷൻ.

 

അമൃത്സർ-ലാഹോർ പാതയിലെ ഇന്ത്യയിലെ അവസാനത്തെ സ്റ്റേഷനാണ് അട്ടാരി ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള എൻട്രി, എക്സിറ്റ് പോർട്ടുകളിലൊന്നും കൂടിയാണ് ഇത്.വിസയില്ലാതെ അട്ടാരി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നത് കുറ്റമാണ്. ആവശ്യമായ രേഖകളില്ലാതെ ഒരാൾ ഇവിടെ പ്രവേശിച്ചാൽ അവരെ കസ്റ്റഡിയിലെടുക്കുവാനും അറസ്റ്റ് ചെയ്യുവാനും അധികൃതർക്ക് സാധിക്കും. സൈനീകരുടെ നേതൃത്വത്തിലാണ് ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളുള്ളത്. നിരവധി പരിശോധനകളിലൂടെ കടന്നു മാത്രമേ ആളുകള്‍ക്ക് ഇവിടേക്ക് വരാനാകൂ.

 

നോര്‍ത്തേൺ റെയില്‍വേയുടെ ഫിറോസ്പൂർ ഡിവിഷനു കീഴിലാണ് അട്ടാരി റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

Back to top button
error: