ചങ്ങനാശേരി: ഉത്സവപ്പറമ്പിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. പൂവം കണിയാംപറമ്പിൽ സതീശന്റെ മകൻ സബിൻ (32) ആണ് മരിച്ചത്. വിദേശത്തായിരുന്ന സബിൻ ഇന്നലെ ഉച്ചയ്ക്കാണ് നാട്ടിലെത്തിയത്.സംഭവത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം നടന്നത്.പൂവം എസ്എന്‍ഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്തിയപ്പോള്‍ സമീപത്തെ ആല്‍മരത്തിന്റെ വലിയ ശിഖരം ആളുകളുടെ മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.
പരുക്കേറ്റ ആറു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.