KeralaNEWS

പത്തനംതിട്ടയിൽ മഴ തുടരുന്നു; വെന്തുരുകി പാലക്കാട്

പത്തനംതിട്ട:ഈ‌ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പത്തനംതിട്ടയിൽ മഴ തുടരുകയാണ്.ഇന്നും ജില്ലയിൽ മഴ ലഭിച്ചു.നെല്ലിക്കമൺ ഉൾപ്പടെയുള്ള റാന്നിയുടെ പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയാണ് ഉച്ചയ്ക്ക് ശേഷം പെയ്തത്.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റാന്നിയുടെ കിഴക്കൻ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.നിരവധി വീടുകളും വൈദ്യുതി പോസ്റ്റുകളും ഇവിടെ തകർന്നിട്ടുണ്ട്.മിക്കയിടത്തും ഇനിയും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ചകളിൽ അടൂർ-പന്തളം ഭാഗത്തും കനത്ത മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.അതേസമയം വേനൽമഴ ഒളിച്ചുകളിക്കുന്ന പാലക്കാട് ജില്ല ഉയർന്ന താപനിലയാൽ വെന്തുരുകുകയാണ്.ജില്ലയിൽ പലയിടത്തും 40-ന് മുകളിലാണ് ഇപ്പോഴത്തെ താപനില.നെല്ലിയാമ്ബതിയ്‌ക്ക് സമീപം പോത്തുണ്ടിയില്‍ കഴിഞ്ഞ ദിവസം നേരിയ മഴ ലഭിച്ചിരുന്നു
ഇത്തവണ വേനൽമഴ ഒട്ടും ലഭിക്കാത്തത് കണ്ണൂരിലാണ്.കാസർകോട്ടെ സ്ഥിതിയും വ്യത്യസ്തമല്ല.അതേസമയം  ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ പുറത്തിറക്കിയ കാലവസ്ഥാ പ്രവചനം പ്രകാരം വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ തുടരും. അതേസമയം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ ലഭിച്ചേക്കില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ന് ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Back to top button
error: