ടെര്‍മിനലില്‍നിന്ന് ബോട്ടിലേക്ക് കയറുന്ന ഭാഗത്ത് ഫ്ലോട്ടിങ് പൊണ്ടൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കായലിലെ വെള്ളം ഉയരുകയും താഴുകയും ചെയ്താലും ബോട്ടും പ്ലാറ്റ്ഫോമും ഒരേ നിരപ്പിലായിരിക്കും. അതുകൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുരക്ഷിതമായി ബോട്ടില്‍ കയറുകയും ഇറങ്ങുകയും ചെയ്യാം. ബാറ്ററി തീര്‍ന്നാല്‍ യാത്ര തുടരാന്‍ ഡീസല്‍ ജനറേറ്ററുമുണ്ട്.
ആദ്യഘട്ടത്തിലെത്തിച്ച ബോട്ടുകളില്‍ 100 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഇതില്‍ 50 സീറ്റാണുണ്ടാകുക. ബാക്കിയുള്ളവര്‍ക്ക് നിന്ന് യാത്ര ചെയ്യാം. കൂടുതല്‍ ടെര്‍മിനലുകള്‍ യാഥാര്‍ഥ്യമാകുമ്ബോള്‍ 50 പേരെ ഉള്‍ക്കൊള്ളുന്ന ബോട്ടുകളുമെത്തും. ഓരോ ബോട്ടിന്‍റെയും ശേഷിയേക്കാള്‍ കൂടുതല്‍ ഒരാള്‍ക്കുപോലും അധികമായി യാത്രചെയ്യാനാകില്ല.യാത്രക്കാര്‍
ഒരു ബോട്ട് മാസ്റ്ററും രണ്ട് അസി. ബോട്ട് മാസ്റ്റര്‍മാരുമാണ് ജലമെട്രോ ബോട്ട് നിയന്ത്രിക്കുക. വീല്‍ഹൗസിലിരുന്ന് ബോട്ട് മാസ്റ്റര്‍ യാത്ര നിയന്ത്രിക്കുമ്ബോള്‍ മറ്റുഭാഗങ്ങളിലെ കാര്യങ്ങള്‍ അസി. ബോട്ട് മാസ്റ്റര്‍മാര്‍ പരിശോധിക്കും. ഇവര്‍ തമ്മില്‍ വാക്കിടോക്കിയിലൂടെ നിര്‍ദേശങ്ങള്‍ കൈമാറും. നാലുഭാഗത്തുമുള്ള സി.സി ടി.വി കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം ബോട്ട് മാസ്റ്റര്‍ക്ക് നിരീക്ഷിക്കാനാകും.
ബോട്ടിലുള്ള റഡാര്‍ സംവിധാനത്തിലൂടെയും നിരീക്ഷണമുണ്ടാകും.ബോട്ടിന്‍റെ വേഗം, ദിശ, സഞ്ചരിക്കുന്ന ഭാഗത്തെ കായലിന്‍റെ ആഴം എന്നിവ കൃത്യമായി അറിയാം. വെള്ളത്തിനടിയിലോ സഞ്ചാരപാതയിലോ തടസ്സങ്ങളുണ്ടെങ്കില്‍ ബോട്ട് മാസ്റ്റര്‍ക്ക് അറിയാനാകും.എത്ര ദൂരെയാണ് തടസ്സം സ്ഥിതി ചെയ്യുന്നതെന്നും അതിലേക്ക് എത്ര സമയത്തിനുള്ളില്‍ എത്തുമെന്നതുമെല്ലാം കൃത്യമായി മുന്നിലുള്ള ഡിസ്പ്ലേയില്‍ ദൃശ്യമാകും.
ബോട്ടിന്‍റെ പിന്‍ഭാഗത്താണ് എന്‍ജിന്‍. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ബോട്ട്.