ചെന്നൈ:ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈക്കെതിരെ 50 കോടിയുടെ മാനനഷ്ടക്കേസ്.
തമിഴ്നാട് സ്പോര്‍ട്സ് മന്ത്രിയും ഡി.എം.കെ യൂത്ത് വിങ് അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിന് ആണ് വക്കീല്‍ നോട്ടീസ് അയച്ചത്.’ഡി.എം.കെ ഫയല്‍സ്’ എന്ന പേരില്‍ അണ്ണാമലൈ പുറത്തുവിട്ട ആരോപണങ്ങള്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്.
തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ 48 മണിക്കൂറിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും 50 കോടി ഘ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന് ശബരീശനും കഴിഞ്ഞ വര്‍ഷം വരവില്‍ കൂടുതല്‍ സ്വത്ത് സമ്ബാദിച്ചെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു.
ഓരോ ദേശീയ, പ്രാദേശിക പത്രങ്ങളിലും എല്ലാ ദേശീയ-പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും മാപ്പ് പ്രസിദ്ധപ്പെടുത്തണമെന്നും നോട്ടീസില്‍ ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെടുന്നുണ്ട്.