പത്തനംതിട്ട:തണ്ണിത്തോട്ടിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.
തണ്ണിത്തോട് പറക്കുളത്ത് വച്ചാണ് അപകടം നടന്നത്.പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.