FoodNEWS

ഇറച്ചിയല്ല, ഇലക്കറികളാണ് ദിവസവും കഴിക്കേണ്ടത്

ച്ചക്കറികളിൽ ഇലക്കറികൾക്ക് പ്രത്യേക സ്ഥാനമാണുള്ളത്.വളരെ പോഷകാംശമുള്ളതും സ്വാദിഷ്ഠവുമാണ് ഇലക്കറികൾ. തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, കൊടകൻ (മുത്തൽ), മൈസൂർച്ചീര, മണിത്തക്കാളിയില, മത്തനില, കുമ്പളയില, തകരയില, പയറില, മുരിങ്ങയില മുതലായവ കേരളത്തിലെ പ്രധാന ഇലക്കറികളാണ്. മറ്റ് സംസ്ഥാനങ്ങളിൽ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഇലക്കറികളായ മല്ലിയില, പുതിനയില, പാലക്ക് മുതലായവ കേരളീയരും ഇപ്പോൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
നമ്മുടെ നാട്ടിൽ സുലഭമായ ഇലക്കറികളിൽ ലവണങ്ങൾഇരുമ്പ്കാൽസ്യംഫോസ് ഫറസ്ജീവകം എ. ബി. സി എന്നീ ഘടകങ്ങളാണ് മുഖ്യമായും ഉള്ളത്. ഇരുമ്പിന്റെയും ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും നല്ല ഒരു സ്രോതസ്സാണ് ചീര. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ മല്ലിയില രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ പുതിന ഉദരരോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ആമാശയശുദ്ധീകരണത്തിനും സഹായകരമാണ്.
നമുക്ക് ചുറ്റിലും ധാരാളം പോഷകസമൃതമായ ഇലവിഭവങ്ങള്‍ ഉണ്ട്.അവയെല്ലാം തന്നെ പല അസുഖങ്ങളുടെയും മരുന്നായി ഉപയോഗിക്കാന്‍ കഴിയുന്നതുമാണ്.നാരുകളാൽ സമ്പുഷ്ടമാണ് ഇലക്കറികൾ.അത് ശോധന സുഗമമാക്കാനും മലബന്ധം മാറാനും സഹായിക്കുന്നവയാണ്.ഇലക്കറികളിൽ ഉള്ള ഫ്ലാവനോയിഡുകളും ആന്റി ഓക്സിഡന്റുകളും നമ്മുടെ പ്രതിരോധ ശക്തിയെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
സ്ത്രീകൾ ദിവസേന 100 ഗ്രാമും ,ആണുങ്ങൾ ദിവസേന 40 ഗ്രാമും ,പ്രീ സ്കൂൾ ( 4-6 വയസ്സ് ) മുതൽ മേലോട്ട് ഉള്ള കുട്ടികൾ 50 ഗ്രാമും വെച്ച് പ്രതിദിനം ഇലക്കറികൾ കഴിക്കണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്.

കൂടുതൽ സമയം ഇലക്കറികൾ പാകം ചെയ്യുന്നത് അവയുടെ പോഷകങ്ങൾ നഷ്ടപ്പെടുന്നതിന് ഇടയാക്കും.അതേപോലെ ഇലക്കറികൾ പാകം ചെയ്ത വെള്ളം ഊറ്റിക്കളയരുത്,പറ്റിച്ചേ എടുക്കാവൂ.

Back to top button
error: