പന്തളം: കുളനട ഇടക്കടവ് ഭാഗത്ത് അച്ചൻകോവിൽ ആറ്റിൽ നീന്തൽ പഠിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു.കുളനട, കൈപ്പുഴ സ്വദേശി ഗീവർഗീസ് (19) ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം അച്ചൻകോവിൽ ആറ്റിൽ നീന്തു പഠിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ താഴ്ന്നു പോകുകയായിരുന്നു അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ്, സ്കൂബ ടീം അംഗങ്ങൾ എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.