കോഴിക്കോട്: മാധ്യമം പത്രത്തിൽനിന്ന് 24 പ്രൂഫ് റീഡർമാരെ പിരിച്ചുവിടാൻ മാനേജ്മെന്റ്
ഒരുങ്ങുന്നു.ജൂലൈ ഒന്ന് മുതൽ ജോലിയില്ല എന്ന് അറിയിക്കുന്ന നോട്ടീസ് ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്തു തുടങ്ങി.സീനിയർ ആയ നാലുപേരെ നിലനിർത്തിയാണ് ബാക്കി 24 പേരെ പിരിച്ച് വിടുന്നത്.
രണ്ട് വർഷമായി ശമ്പളം പോലും ലഭിക്കാത്തവരാണ് ഇതിൽ പലരും. ക്ലാസ് താഴ്ത്തി പലരുടെയും ശമ്പളം കുറക്കുകയും ചെയ്തിരുന്നു. അതിനെതിരെ ലേബർ കോടതിയെ സമീപിച്ചതിൻ്റെ പ്രതികാരമായിട്ടാണ് ഇപ്പോഴത്തെ കൂട്ടപിരിച്ചു വിടൽ എന്നാണ് സൂചന