KeralaNEWS

ട്രെയിനിനുള്ളിൽ തീയിട്ടു; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോടിനു സമീപം എലത്തൂരിൽ യാത്രക്കാരൻ ട്രെയിനിനുള്ളിൽ തീയിട്ടു.ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിലാണ് യാത്രക്കാരൻ തീയിടാൻ ശ്രമിച്ചത്.
ഡി1 കംപാർട്മെന്റിലാണ് തീയിട്ടതെന്നാണ് വിവരം. സംഭവത്തിൽ എതാനും യാത്രക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്.

തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി. സംഭവത്തെത്തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ തീയിട്ട ആൾ രക്ഷപ്പെടുകയും ചെയ്തു.

Back to top button
error: