LocalNEWS

നോമ്പ് കാലത്ത് സൈറൺ മുഴക്കി വെട്ടിലായ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 

ചങ്ങനാശേരി:ഇസ്ലാം മത വിശ്വാസികളുടെ നോമ്പ് തുറക്കുന്ന സമയത്ത് ദിവസവും മുനിസിപ്പൽ സൈറൺ മുഴക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹല്ല് കമ്മിറ്റി നൽകിയ അപേക്ഷ സ്വീകരിച്ച് , നോമ്പുതുറ സമയത്ത് സൈറൺ മുഴക്കുവാൻ ഉത്തരവിട്ട ചങ്ങനാശ്ശേരി മുനിസിപ്പൽ സെക്രട്ടറി ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണ്.
മുസ്‌ലിം സമുദായങ്ങൾക്ക് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന  സാഹചര്യത്തിൽ തങ്ങളുടെ നോമ്പ് കാലത്തും സൈറൺ മുഴക്കണമെന്ന് ക്രിസ്ത്യൻ സംഘടനകളും ക്ഷേത്രത്തിലെ ദീപാരാധന സമയത്ത് സൈറൺ മുഴക്കണമെന്ന് ഹിന്ദു സംഘടനാ പ്രവർത്തകരും ചങ്ങനാശ്ശേരി മുനിസിപ്പൽ സെക്രട്ടറിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
മുസ്‌ലിം സമുദായങ്ങൾക്ക് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന  സാഹചര്യത്തിൽ ക്രിസ്ത്യൻ മത വിശ്വാസികളുടെ 50 നോമ്പ് നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാൽ ചങ്ങനാശ്ശേരി മുൻസിപ്പൽ അതിർത്തിയിലുള്ള കത്രീഡ്രൽ പള്ളിയിലെ കുർബാനകളുടെ സമയമായ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കുർബാന തുടങ്ങുന്ന സമയമായ  രാവിലെ 5-30am ,  7-00am വൈകുന്നേരം 5-00pm  എന്നീ മൂന്ന് നേരത്തും ,  ഞായറാഴ്ച ദിവസം രാവിലെ 6-30am , 8-45am , 10-00am വൈകുന്നേരം 5-00pm എന്നീ നാല് നേരത്തും കുർബാന തുടങ്ങുന്നതായി ചങ്ങനാശ്ശേരി മുനിസിപ്പൽ പരിധിയിലുള്ള ക്രിസ്തുമത വിശ്വാസികളെ അറിയിക്കാനായി മുനിസിപ്പൽ സൈറൺ മുഴക്കണം എന്ന് കത്തീഡ്രൽ പള്ളി അംഗമായ ഒരാളാണ് അപേക്ഷ നൽകിയത്.
അതേസമയം പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രാവിലെ 4-45am നും വൈകിട്ട് 6-45pm നും ഉള്ള ദീപാരാധന ചങ്ങനാശ്ശേരി മുനിസിപ്പൽ പരിധിയിലുള്ള ഭക്തജനങ്ങളെ അറിയിക്കുന്നതിനായി രണ്ടുനേരവും മുനിസിപ്പൽ സൈറൺ മുഴക്കണമെന്നാവശ്യപെട്ട് ഹിന്ദു സംഘടനാ പ്രവർത്തകരും ചങ്ങനാശ്ശേരി മുനിസിപ്പൽ സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു.
എന്നാൽ വിഷയത്തിൽ തീരുമാനമാകാതെ വന്നതോടെ സംഭവം കോടതിയിലും എത്തി.ഹിന്ദു സേവാ കേന്ദ്രം , ഹിന്ദു ഐക്യവേദി , കാസ എന്നീ മൂന്ന് സംഘടനകൾ നൽകിയ ഹർജി നാളത്തേക്ക് പരിഗണിക്കാനായി കോടതി മാറ്റിവച്ചിരിക്കുകയാണ്.
ഭരണ സംവിധാനം മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നെങ്കിൽ അത് ഒരു മതത്തിന് വേണ്ടി മാത്രം ഉപയോഗിക്കാതെ എല്ലാ മതങ്ങൾക്കും ഒരുപോലെ ഉപയോഗിക്കുവാനായി അധികൃതർ തയ്യാറാവണമെന്ന് ഹിന്ദു, ക്രിസ്ത്യൻ സംഘടനകൾ ആവശ്യപ്പെട്ടു.

Back to top button
error: