ദില്ലി: രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് മാർച്ച് 29 ഏപ്രില്‍ 30 വരെ രാജ്യവ്യാപക സമരം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.ജനാധിപത്യത്തെ സംരക്ഷിക്കാൻ 19 പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തിലുണ്ടാകും. അദാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് യൂത്ത് കോൺഗ്രസ്, എൻ എസ് യു പ്രവർത്തകർ കൂട്ടത്തോടെ കത്തയക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉപതെരഞ്ഞെടുപ്പിനെ ഭയമില്ലെന്നും വയനാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാമെന്നും വേണുഗോപാൽ പറഞ്ഞു. രാഹുലിനെതിരായ കേസ് നടത്തുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം ബിജെപിയെ സഹായിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.