കോട്ടയം: മീനടം മാത്തുപ്പടിക്ക് സമീപം വഴിയോരക്കാറ്റ് പദ്ധതിയുടെ ഇരിപ്പിടങ്ങളും അലങ്കാര ചെടികളും മീനടം വട്ടക്കാവ് ദേവീക്ഷേത്രത്തിൻ്റെ കൊടിമരവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.
ഇന്നലെ രാത്രിയിലാണ് സംഭവം.നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച മൂന്ന് കോൺക്രീറ്റ് ബഞ്ചുകളും പൂച്ചെടികളുമാണ് നശിപ്പിക്കപ്പെട്ട നിലയിൽ രാവിലെ കണ്ടെത്തിയത്.വട്ടക്കാവ് ദേവീക്ഷേത്രത്തിൻ്റെ കൊടിമരവും നശിപ്പിച്ചിട്ടുണ്ട്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തുകയും സംഭവത്തിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.