KeralaNEWS

ഭാര്യയെ ഗള്‍ഫില്‍ കൊണ്ടുപോകാന്‍ ഭാര്യാപിതാവിൽ നിന്ന് 47 സെന്റ് ഭൂമി എഴുതിവാങ്ങി; ആധാരം അസ്ഥിരപ്പെടുത്തി കോടതി

ആറ്റിങ്ങല്‍: ഭാര്യാപിതാവില്‍നിന്നു മരുമകന്‍ എഴുതിവാങ്ങിയ ഭൂമിയുടെ ആധാരം ആറ്റിങ്ങല്‍ കുടുംബകോടതി അസ്ഥിരപ്പെടുത്തി.ഭാര്യയും കഴക്കൂട്ടം സ്വദേശിനിയുമായ യുവതി നൽകിയ പരാതിയിലാണ് കോടതി നടപടി.
 കേശവദാസപുരം സ്വദേശിയായ യുവാവിന് പെൺകുട്ടിയെ വിവാഹംചെയ്തു നല്കുമ്പോള്‍ വരന്റെയും മാതാപിതാക്കളുടെയും ആവശ്യപ്രകാരം 200 പവന്‍ ആഭരണങ്ങളും പത്തുലക്ഷംരൂപയും ഒന്നേകാല്‍ലക്ഷം രൂപ വിലയുള്ള വാച്ചും 15 ലക്ഷം രൂപ വിലയുള്ള കാറും പാരിതോഷികമായി നല്കിയിരുന്നു. കാറിന്റെ ഉടമസ്ഥാവാകാശം വിവാഹത്തിനു മുമ്പുതന്നെ യുവാവ് തന്റെ പേരിലേക്ക് മാറ്റിയെടുത്തിരുന്നു.
വിവാഹശേഷം യുവതിയെ ഗള്‍ഫില്‍ കൊണ്ടുപോകണമെങ്കില്‍ യുവതിയുടെ പിതാവിന്റെപേരില്‍ കഴക്കൂട്ടം വില്ലേജില്‍ ഉള്‍പ്പെട്ട കോടികള്‍ വിലവരുന്ന 47 സെന്റ് ഭൂമി സ്വന്തംപേരില്‍ എഴുതിനല്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു.ഇതനുസരിച്ച് പെൺകുട്ടിയുടെ പിതാവ് ഭൂമി എഴുതി നൽകുകയും ചെയ്തു.എന്നാൽ ഈ വിഷയത്തിൽ യുവതി ഭർത്താവുമായി കലഹിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.

Back to top button
error: