IndiaNEWS

ആശുപത്രിയിൽ സ്ട്രെച്ചര്‍ ഇല്ല;65-കാരനായ വൃദ്ധനെ തുണിയിലിരുത്തി വലിച്ചിഴച്ചു

ഭോപ്പാൽ: സ്ട്രെച്ചര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ  65-കാരനായ വൃദ്ധനെ തുണിയിലിരുത്തി വലിച്ചിഴച്ചു.മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.
 1000 ബെഡ്ഡുള്ള ജയരോഗ്യ സര്‍ക്കാർ
 ആശുപത്രിയിലാണ് ശ്രീകിഷൻ ഓജയെന്ന വൃദ്ധന് ദുരനുഭവം നേരിടേണ്ടി വന്നത്. ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഇത്.പുറത്തുവന്നിരിക്കുന്ന വീഡിയോ പ്രകാരം കൂട്ടിരുപ്പുകാരിയായ മരുമകൾ വെള്ള ബെഡ് ഷീറ്റിൽ ഇരുത്തി വൃദ്ധനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് കാണുന്നത്. 400 കോടി ചെലവിൽ നിർമ്മിച്ച ആശുപത്രിയിൽ ആവശ്യത്തിന്  സ്ട്രെച്ചര്‍ പോലും ഇല്ലെന്നാണ് രോഗികൾ ആരോപിക്കുന്നത്.
സൈക്കിളിൽ നിന്ന് വീണ് കാലിന് ഒടിവുണ്ടായതോടെയാണ് ചികിത്സയ്ക്കായി വൃദ്ധൻ 70 കിലോമീറ്റർ അകലെയുള്ള ഭിന്ദ് ജില്ലയിൽ നിന്ന്
ആശുപത്രിയിൽ എത്തിയത്.എന്തായാലും സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ  പ്രചരിക്കുകയാണ്.

Back to top button
error: