FeatureNEWS

കണിക്കൊന്നയുടെ ഔഷധ ഗുണങ്ങള്‍

വിഷുവിന്റെ സമയത്ത് പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്ന മരം എല്ലാവര്‍ക്കും എന്നുമൊരു കൗതുക കാഴ്ചയാണ്.എന്നാൽ കണിക്കൊന്നയുടെ ഔഷധഗുണങ്ങളെപ്പറ്റി അറിയാമോ ?
കൊന്നയുടെ തോല്‍ ഇടിച്ച് രണ്ടു ഗ്ലാസ് വെള്ളത്തില്‍ ചൂടാക്കി രാവിലെ കുടിക്കുന്നത് മലബന്ധത്തിന് വളരെ നല്ലതാണ്.
കൊന്നയുടെ ഇല ചതച്ചരച്ച് അതിന്റെ നീരെടുത്ത് ചൊറിച്ചലുള്ള ഭാഗത്ത് പുരട്ടിയാല്‍ ആശ്വാസം ലഭിക്കും. മുറിവുള്ള ഭാഗത്ത് പുരട്ടുന്നതും നല്ലതാണ്.
വാത സംബന്ധമായ വേദനകള്‍ക്കും വീക്കങ്ങള്‍ക്കും ഇതിന്റെ നീര് ഉപയോഗിക്കാവുന്നതാണ്.
കൊന്നത്തോലും, കൂവളപ്പഴത്തിന്റെ തോടും ഉണക്കിപ്പൊടിച്ച് ദിവസേന രണ്ട് നേരം പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ചര്‍മ്മ രോഗങ്ങള്‍ മാറി കിട്ടും.
സോറിയാസിസ് നിയന്ത്രിച്ചു നിർത്താൻ കണിക്കൊന്നയ്ക്കു കഴിവുണ്ട്.മലബന്ധം, അനുബന്ധമായുള്ള വയറുവേദന എന്നിവയ്‌ക്ക് കായുടെ കാമ്പ്, കുരു നീക്കിയ ശേഷം പാലിൽ കാച്ചി പഞ്ചസാരയുമിട്ട് കുടിച്ചാൽ ഗുണം ചെയ്യും. കണിക്കൊന്നപ്പട്ട നന്നായി അരച്ച് നീരും വേദനയും ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനമുണ്ടാകും. തളിരില, അഞ്ചുമുതൽ പതിനഞ്ചു ഗ്രാംവരെ മോരിൽ അരച്ചു കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും.പൂവ് അരച്ചു കഴിച്ചാൽ പുളിച്ചുതികട്ടലിനും വയറിലെ അൾസർ മാറാനും നല്ലതാണത്രെ.

മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്ന് കാവ്യമതം.സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഔഷധമരം മനസ്സിന് സന്തോഷവും ആനന്ദവും നല്‍കുന്നതിനോടൊപ്പം വസന്തഋജുവിന്‍റെ ലഹരി കൂടിയാണ്.ഇന്ത്യയില്‍ ഉടനീളം കണിക്കൊന്നയെ തണല്‍ വൃക്ഷമായും അലങ്കാര വൃക്ഷമായും നട്ട് വളര്‍ത്തി വരുന്നു.ഏകദേശം 15 മീ. ഉയരത്തില്‍ വളരുന്ന ഈ ചെറുവൃക്ഷത്തിന് സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ച ഉള്ളതുമായ സ്ഥലമാണ് അനുയോജ്യം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് പൂക്കാലം

Back to top button
error: