ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയ്ക്ക് ഏതെങ്കിലും സർവകലാശാലയുടെ ബിരുദമോ നിയമബിരുദമോ ഉണ്ടായിരുന്നില്ലെന്നും അത്തരത്തിലൊരു തെറ്റിധാരണ ഭൂരിഭാഗം ജനങ്ങൾക്കുമുണ്ടെന്നും ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ.
സത്യം മാത്രമായിരുന്നു ഗാന്ധിജി മുറുകെപ്പിടിച്ചത്.വെറുമൊരു ബിരുദം കരസ്ഥമാക്കുന്നതിലല്ല കാര്യമെന്നും മനോജ് സിൻഹ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പരാമർശത്തിന് മഹാത്മ ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത ചൂണ്ടിക്കാട്ടി പരോക്ഷമായി പ്രതികരികരിക്കുകയായിരുന്നു സിൻഹ.
വിദ്യാസമ്പന്നനല്ലാത്ത പ്രധാനമന്ത്രിയ്ക്ക് 21-ാം നൂറ്റാണ്ടിന്റെ ഇന്ത്യയെ ഏതുവിധത്തിൽ വാർത്തെടുക്കാൻ സാധിക്കുമെന്നായിരുന്നു കെജ്രിവാളിന്റെ പരിഹാസം.
ജമ്മു കശ്മീരിലെ രണ്ടാമത്തെ ലെഫ്റ്റനന്റ് ഗവർണറാണ് മനോജ് സിൻഹ. ഉത്തർപ്രദേശിൽ നിന്നുള്ള രാഷ്ട്രീയക്കാരനായ ഇദ്ദേഹം
മൂന്ന് തവണ പാർലമെന്റ് അംഗമാണ്. 2014-ൽ റെയിൽവേ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.