KeralaNEWS

ഗൂഗിള്‍ പേ വഴി കൈക്കൂലി; കൃഷി ഓഫീസർ അറസ്റ്റിൽ

കൊച്ചി:പുത്തൻവേലിക്കരയിൽ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കൃഷി ഓഫീസർ വിജിലൻസിന്‍റെ പിടിയിലായി. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷി അസിസ്റ്റന്റ് ഒഫീസർ പ്രിജിൽ അറസ്റ്റിലാകുന്നത്.
പുത്തൻവേലിക്കര സ്വദേശിയായ ബിജുവിൽ നിന്ന് കൈകൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
ഭൂമി തരംമാറ്റം വേഗത്തിലാക്കാൻ കഴിഞ്ഞ ആഴ്ചയാണ് പ്രിജിൽ 5000 രൂപ ജിപേ വഴി ആവശ്യപ്പെട്ടത്. നേരിട്ട് പണം നൽകാമെന്ന് അറിയിച്ച ബിജു വിജിലൻസ് സംഘത്തെ വിവരം അറിയിച്ച ശേഷം കൈക്കൂലിയുമായി എത്തുകയായിരുന്നു.

Back to top button
error: