ന്യൂഡൽഹി:ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റണമെന്ന് ഹിന്ദുസേന. ഡൽഹി പാണ്ഡവരുടെ രാജധാനിയായിരുന്നുവെന്നും അതിനാൽ പേര് മാറ്റി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യവുമായി ഹിന്ദു സേന ഡൽഹി ലഫ്റ്റനൻ്റ് ഗവർണർക്ക് കത്തയച്ചു.
കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ പാണ്ഡവ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ ഡൽഹിയുടെ പേരുമാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്നും ഇക്കാര്യം ഉടൻ പരിഗണിക്കണമെന്നും ഹിന്ദു സേന ദേശീയാധ്യക്ഷൻ വിഷ്ണു ഗുപ്ത ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേനയ്ക്കയച്ച കത്തിൽ പറയുന്നു.