കത്ത് നൽകിയത് ടിഎൻ പ്രതാപനും കൊടിക്കുന്നിൽ സുരേഷും
ന്യൂഡൽഹി:തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം സി റോഡിനു സാമാന്തരമായി നാലുവരി ഗ്രീൻഫീൽഡ് പാത നിർമ്മിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപനും കൊടിക്കുന്നിൽ സുരേഷും.കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്.
നിലവിലെ എം.സി റോഡിന്റെ പ്രാധാന്യം ഇല്ലാതാക്കി കൊണ്ട് സാമാന്തരമായി മറ്റൊരു നാലുവരി പാത നിർമ്മിക്കുന്നത് ആശാസ്ത്രീയവും സാമ്പത്തിക ധൂർത്തും ആയിരിക്കുമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
ഇപ്പോഴുള്ള നാഷണൽ ഹൈവേ പാതകളും, സംസ്ഥാന പാതകളും, ഉപ പാതകളും മെച്ചപ്പെട്ട രീതിയിൽ പുനർ നിർമിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനു പകരം കോടിക്കണക്കിന് രൂപ അനാവശ്യമായി ചിലവഴിച്ചു പുതിയ പാതകൾ കൊണ്ട് വരുന്നത് കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതല്ലെന്നും കേന്ദ്രമന്ത്രയെ ഇവർ അറിയിച്ചു..