കണ്ണൂർ: റബർ കർഷകർക്കായി
കേരളം മാറിമാറി ഭരിച്ചവർ എന്തുചെയ്തെന്നും അയിത്തം കൽപ്പിക്കേണ്ടവരാണ് ബിജെപിയെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ലെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
അധികാരത്തിലെത്തിയാൽ തറവില 250 രൂപയാക്കുമെന്ന് ഉറപ്പു നൽകിയ എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ പിന്നീട് എന്തു ചെയ്തുവെന്നും റബർ വിലയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് എന്തു ചെയ്തെന്നും അദ്ദേഹം ആരാഞ്ഞു.
കർഷകരുടെ പ്രശ്നം പറയുമ്പോൾ ബിജെപിയിൽ ചാരി അത് തമസ്കരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
റബറിന് 300 രൂപ തറവില ഉറപ്പാക്കിയാൽ ബിജെപിക്ക് ഇവിടെ എംപിമാരില്ലെന്ന വിഷമം മലയോര കർഷകർ മാറ്റിത്തരുമെന്ന തന്റെ പ്രസ്താവനയെ വിമർശിച്ച കോൺഗ്രസിനെയും സിപിഎമ്മിനെയും മാർ പാംപ്ലാനി കടുത്ത ഭാഷയിലാണ് വിമർശിച്ചത്.