തിരുവനന്തപുരവും കൊച്ചിയും നല്ല നഗരങ്ങള്‍

കേരളത്തിലെ നഗരങ്ങളും മികവിൽ മുൻപന്തിയിൽ. നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക (2021-22)-യിൽ തിരുവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദാരിദ്ര നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണ്. കേരളത്തിലെ നഗര വികസനത്തിനായി സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. മികച്ച പ്രവർത്തനം കാഴ്ച വച്ച നഗരസഭകളെ അഭിനന്ദിക്കുന്നു. കൂടുതൽ മികവിലേയ്ക്ക് ഉയരാൻ ഈ നേട്ടം പ്രചോദനമാകട്ടെ. മുഖ്യമന്ത്രി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *