KeralaNEWS

വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി കടക്കാന്‍ ശ്രമം: നാലു പേര്‍ പിടിയില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെക്ക് പോസ്റ്റു വഴി ആളുകള്‍ കടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഓരോ പാസും പരിശോധന നടത്തി മാത്രമാണ് ഇപ്പോള്‍ ചെക്ക് പോസ്റ്റു വഴി കേരളത്തിലേക്ക് ആളുകളെ കടത്തി വിടുന്നത്

തമിഴ്നാട്ടില്‍ നിന്നും വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍. ചെക്കുപോസ്റ്റു വഴി കേരളത്തിലേക്കു കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ ആദ്യം കമ്പംമെട്ട് പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കുന്ന രണ്ടുപേരെ കമ്പം, തേവാരത്തിനു സമീപം പന്നൈപുറം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കമ്പംമെട്ട് പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളില്‍നിന്ന് രണ്ട് കമ്പ്യൂട്ടറുകളും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെക്ക് പോസ്റ്റു വഴി ആളുകള്‍ കടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഓരോ പാസും പരിശോധന നടത്തി മാത്രമാണ് ഇപ്പോള്‍ ചെക്ക് പോസ്റ്റു വഴി കേരളത്തിലേക്ക് ആളുകളെ കടത്തി വിടുന്നത്. ഇതറിയാതെ എത്തിയവരാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. ഉത്തമപാളയം സ്വദേശികളായ സതീഷ് കുമാര്‍, മുരുകന്‍, കമ്പം നോര്‍ത്ത് സ്വദേശി വിജയകുമാര്‍, പന്നൈപ്പുറം സ്വദേശി വേല്‍ മുരുകന്‍ എന്നിവരാണ് പിടിയിലായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker