IndiaNEWS

കോര്‍പ്പറേഷന്‍ തൂപ്പുകാരിയില്‍ നിന്ന് ഡെപ്യൂട്ടി കളക്ടര്‍ പദവിയിലേക്ക്- ആശ കന്താരയുടെ ജീവിതം കഥ ഏവരെയും ആവേശം കൊള്ളിക്കുന്നത്‌

ജീവിതത്തിലെ കഷ്ടതകളെയും ബുദ്ധിമുട്ടുകളെയുമെല്ലാം കരുത്തോടെ തരണം ചെയ്തവരുടെ കൂട്ടത്തില്‍ പെടുന്ന ഓരാളാണ് ആശ കന്ദാര.ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ തുപ്പുകാരിയായിരുന്ന ആശ അടുത്തിടെ രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ ജയിച്ചിരുന്നു.

ഒരു ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നത് ആശയുടെ സ്വപ്‌നമായിരുന്നു. എങ്കിലും പ്രായപരിധി കഴിഞ്ഞതിനാല്‍അവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ അവര്‍ക്ക് ഡെപ്യൂട്ടി കളക്ടറാവാം.1997ലാണ് ആശയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ അത് പരാജയമായിരുന്നു.എട്ട് വര്‍ഷം മുമ്പാണ് അവര്‍ വിവാഹമോചിതയാവുന്നത്. പിന്നീട് രണ്ട് മക്കളെ വളര്‍ത്തുകയും ഒപ്പം തന്നെ ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു.

2018 ലാണ് ആശ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. എന്നാല്‍ കൊവിഡ് 19 നെ തുടര്‍ന്ന് റിസള്‍ട്ട് വൈകുകയായിരുന്നു. ആ സമയത്ത് മറ്റൊരു വഴിയും കാണാത്തതിനെ തുടര്‍ന്നാണ് മുനിസിപ്പാല്‍ കോര്‍പ്പറേഷനില്‍ സ്വീപ്പറആയി ചെല്ലുന്നത്. അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് അവര്‍ ജീവിച്ചത്. ഈ മാസം പതിമൂന്നിന് റിസള്‍ട്ട് വന്നതോടെ അവളുടെ കഠിനാധ്വാനങ്ങള്‍ ഫലം കണ്ടു. വിവാഹമോചിതയായ സ്ത്രീ എന്ന നിലയിലും തുപ്പുകാരി ആയി ജോലി ചെയ്തതിനാലും സമൂഹം അവളെ നിരന്തരം പരിഹസിച്ചു. എന്നാല്‍ ആശ അത് തനിക്ക് പ്രചോദനമാക്കി മാറ്റി. ഇവയൊന്നും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിക്കാനും ലക്ഷ്യത്തിലേക്കെത്താനും അവള്‍ പരിശ്രമിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker