SportsTRENDING

ശ്രീക്ക് “ശ്രീ” ആകുമോ അഞ്ചു വിക്കറ്റ് നേട്ടം?

ശ്രീശാന്ത് അഞ്ചു വിക്കറ്റ് നേട്ടം ഉണ്ടാക്കിയത്

വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെയുള്ള മലയാളി താരം എസ് ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് നേട്ടം 15 വർഷത്തെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. 2006ന് ശേഷം ശ്രീശാന്തിന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം ആണിത്. ഏഴു വർഷത്തിനു ശേഷം താൻ കളിക്കളത്തിലേക്ക് തിരിച്ചു വന്നത് വെറുതെയല്ല എന്ന് ശ്രീ പ്രഖ്യാപിക്കുന്നു.

രാജ്യാന്തര മത്സരങ്ങളിൽ നാലു തവണയാണ് ശ്രീശാന്ത് അഞ്ചു വിക്കറ്റ് നേട്ടം ഉണ്ടാക്കിയത്. ടെസ്റ്റിൽ മൂന്നു തവണയും ഏകദിനത്തിൽ ഒരു തവണയും ശ്രീശാന്ത് അഞ്ചു വിക്കറ്റ് നേട്ടം കൊയ്തു.

ഇതിൽ കരിയർ ബെസ്റ്റ് എന്നു പറയാവുന്നത് ഇംഗ്ലണ്ടിനെതിരെയുളള ആറുവിക്കറ്റ് നേട്ടമായിരുന്നു. 2006 ഏപ്രിൽ 15ന് ഇൻഡോറിൽ ആയിരുന്നു അത്. 55 റൺസ് വിട്ടുകൊടുത്ത് ആണ് ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റ് കൊയ്തത്. എന്തായാലും പുതിയ നേട്ടം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ശ്രീയുടെ മടങ്ങിവരവിന് കാരണമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button