LIFETRENDING

അന്യന്റെ വാട്സപ്പിൽ ഒളിഞ്ഞു നോക്കണോ ?ഇതാ മാർഗം

കൂടുതൽ ആശയവിനിമയത്തിനെന്നോണം വാട്സാപ്പ് സ്റ്റാറ്റസ് നിലവിൽ വന്നത് 2018 ലാണ് .എന്നാലിപ്പോൾ ഓരോരുത്തരുടെയും വൈകാരിക മാനങ്ങളുടെ പ്രതിഫലനമായി വാട്സ്ആപ് മാറിക്കഴിഞ്ഞു .

ദുഃഖം വരുമ്പോൾ ദുഖകരമായ ഒരു അപ്ഡേറ്റ് ,പ്രണയം ഉണ്ടാകുമ്പോൾ അങ്ങിനെ ഒന്ന് ,വാത്സല്യത്തിന് വേറൊന്നു അങ്ങിനെ പോകുന്നു സ്റ്റാറ്റസിന്റെ നിര .ഏതെങ്കിലും ഒരു സ്റ്റാറ്റസ് എന്നത് മാറി ആരെയെങ്കിലും ഉന്നം വച്ച ഒന്ന് എന്ന നിലയിലേയ്ക്ക് സ്റ്റാറ്റസിന്റെ സ്റ്റാറ്റസ് മാറി .

ചിലപ്പോൾ നമ്മൾ ഒരാളുടെ സ്റ്റാറ്റസ് കാണുന്നത് അത് പോസ്റ്റ് ചെയ്ത ആൾ അറിയരുതെന്ന് നാം ആഗ്രഹിക്കും .ആ വ്യക്തിയുടെ സ്റ്റാറ്റസ് കാണുകയും വേണം വ്യക്തി അറിയരുത് താനും .അങ്ങിനെയൊരു ഒളിഞ്ഞു നോക്കൽ സാധ്യമാണോ ?സാധ്യമാണ് എന്നാണ് ഉത്തരം .

ആ നീല ടിക്കിനെ നമ്മൾ പറ്റിച്ചില്ലേ .അത് തന്നെ മാർഗം .വാട്സ്ആപ് സെറ്റിംഗ്സ് എടുക്കുക .പ്രൈവസി മെനുവിൽ പോകുക .റീഡ് റെസീപ്റ്റ്സ് ഓഫ് ചെയ്യുക .എന്നിട്ട് സ്റ്റാറ്റസ് നോക്കിയാൽ നമ്മൾ നോക്കിയ കാര്യം സ്റ്റാറ്റസ് ഇട്ട ആൾ അറിയില്ല .ഒരു പ്രശ്നമുണ്ട് .ആ നിലയിൽ തുടർന്നാൽ നമ്മുടെ സ്റ്റാറ്റസ് ആരൊക്കെ കാണുന്നു എന്ന് നമുക്കും അറിയാനാകില്ല .

Back to top button
error: