NEWS

സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. സ്വപ്‌ന സുരേഷ്,സരിത്,സന്ദീപ് നായര്‍ അടക്കം 15പ്രതികളുടെ റിമാന്‍ഡ് കാലാവധിയാണ് അടുത്തമാസം എട്ടാം തിയതി വരെ നീട്ടിയത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്നും പിടിയിലായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

Signature-ad

നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് തെളിവുണ്ടെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Back to top button
error: