Health

  • പ്രമേഹം ഒരു ജീവിതശൈലീ രോഗമാണ്, പ്രമേഹം വൃക്കയെ ബാധിക്കാതിരിക്കാൻ ചെയ്യേണ്ടത്…

    പ്രമേഹം, നമുക്കറിയാം ഒരു ജീവിതശൈലീ രോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം അഥവാ ഷുഗര്‍ അല്‍പം കൂടി ഗൗരവമുള്ളൊരു പ്രശ്നമായി ആളുകള്‍ കാണുന്നത് ആശാവഹമാണ്. കാരണം മറ്റൊന്നുമല്ല, പ്രമേഹം പല അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം ഉണ്ടാക്കാം എന്നതിനാലാണിത്. ഇതെക്കുറിച്ച് ഇന്ന് പലരും ബോധ്യമുള്ളവരുമാണ്. അതാണ് ജാഗ്രത കൂടിവരുന്നതിന് പിന്നിലെ കാരണം. ഇന്ത്യയാണെങ്കില്‍ ലോകത്തിന്‍റെ തന്നെ ‘പ്രമേഹ ക്ലബ്ബ്’ എന്നാണറിയപ്പെടുന്നത്. അത്രമാത്രം പ്രമേഹരോഗികളാണ് ഇന്ത്യയില്‍ ഓരോ കൊല്ലവും ഉണ്ടാകുന്നത്. ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം ഭീകരമാംവിധത്തിലേക്ക് ഉയരുമന്നും റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പ്രമേഹം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, വൃക്കരോഗം എന്നിങ്ങനെ ജീവന് ഭീഷണിയാകുന്ന തരത്തിലേക്ക് മാറുമെന്നതാണ് വെല്ലുവിളി. ഇങ്ങനെ മരണത്തിലേക്ക് എത്തുന്ന പ്രമേഹരോഗികള്‍ ഏറെയാണ്. എന്തായാലും പ്രമേഹം വൃക്കയെ ബാധിക്കാതിരിക്കാൻ ചെയ്യാവുന്ന മുന്നൊരുക്കങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രമേഹം അധികരിക്കുമ്പോള്‍ രക്തത്തില്‍ അധികമാകുന്ന ഷുഗര്‍ വൃക്കയിലെ ചെറിയ രക്തക്കുഴലുകളെ പ്രശ്നത്തിലാക്കുന്നത് വഴിയാണ് പ്രമേഹം വൃക്കയെ ബാധിക്കുന്ന നിലയുണ്ടാകുന്നത്. ഇതില്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ല…

    Read More »
  • നിങ്ങൾ വീട്ടിൽ പൂച്ചകളെ വളർത്തുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്ക് ഈ രോഗത്തിന് സാധ്യത; പുതിയ പഠനം പറയുന്നത്…

    മൃഗങ്ങളോട് വളരെയധികം സ്നേഹവും കരുണയും വച്ചുപുലർത്തുന്നവരുണ്ട്. ചിലർ ഈ മൃഗസ്നേഹത്തിൻറെ പേരിൽ ഇവയെ വളർത്തുന്നതിലേക്കും തിരിയാറുണ്ട്. ഇങ്ങനെ പൂച്ചകളെയും നായ്ക്കളെയും അടക്കമുള്ള മൃഗങ്ങളെയും ജീവികളെയും വീട്ടിൽ വളർത്തുന്നവർ നിരവധിയാണ്. ഇവർക്കെല്ലാം തന്നെ വീട്ടിലെ ഒരംഗത്തെ പോലെ ആയിരിക്കും വളർത്തുമൃഗങ്ങൾ. തങ്ങളുടെ കുടുംബത്തിലാർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ എത്രമാത്രം ദുഖം തോന്നും, എത്ര ശ്രദ്ധ നൽകും- അതുപോലെ തന്നെ വളർത്തുമൃഗങ്ങളെയും പരിഗണിക്കുന്നവർ. എന്നാൽ ചിലപ്പോഴെങ്കിലും മൃഗങ്ങളുമായുള്ള സഹവാസം നല്ലതല്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നാം കേൾക്കാറുണ്ട്. മൃഗസ്നേഹികളായ മനുഷ്യർക്ക് ഇത് അംഗീകരിക്കാവുന്നതല്ലെങ്കിൽ കൂടിയും ഇങ്ങനെയുള്ള ഗവേഷണങ്ങളും റിപ്പോർട്ടുകളും വരുന്നു എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ഇപ്പോഴിതാ സമാനമായ രീതിയിൽ പൂച്ചകളെ വളർത്തുന്നവരെ ബാധിക്കാനിടയുള്ളൊരു രോഗത്തെ കുറിച്ച് പ്രതിപാദിക്കുകയാണ് പുതിയൊരു പഠനം. ക്വീൻസ്‍ലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. മുമ്പേ നടന്നിട്ടുള്ള പതിനേഴോളം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകർ തങ്ങളുടെ പഠനം നടത്തിയിരിക്കുന്നത്. പൂച്ചകളെ വളർത്തുന്നവരെ ബാധിക്കാനിടയുള്ള മാനസികാരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം എന്നതായിരുന്നു ഇവരുടെ ഗവേഷണ…

    Read More »
  • മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവർക്ക് മെഡിസെപ് പരിരക്ഷ ലഭിക്കില്ല 

    തിരുവനന്തപുരം: മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ മെഡിസെപ് പരിരക്ഷയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ലഹരി ഉപയോഗം നിര്‍ത്തിയവരാണെങ്കിലും മെഡിസെപ്പ് ആനുകൂല്യം ലഭിക്കില്ല. മെഡിസെപ്പ് പരിരക്ഷ ഉള്ളയൊരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ രോഗിയുടെ ചികിത്സസംബന്ധമായ എല്ലാ കാര്യങ്ങളും കമ്ബനിയെ അറിയിച്ചിരിക്കണം.ഇതില്‍ ലഹരി ഉപയോഗമുണ്ടെന്നോ, ഉപയോഗിച്ചിരുന്നെന്നോ രേഖപ്പെടുത്തിയാല്‍ ആനുകൂല്യം റദ്ദാക്കപ്പെടും. മുന്‍പ് ലഹരി ഉപയോഗിച്ചിരുന്നെങ്കിലും രോഗ കാരണം അതല്ലെന്ന് ഡോക്ടര്‍ കേസ് ഷീറ്റില്‍ എഴുതിയാലും ഇന്‍ഷൂറന്‍സ് കമ്ബനി പണം നല്‍കില്ല. ഈ തീരുമാനത്തിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.   അതേസമയം തീരുമാനത്തില്‍ മെഡിസെപ്പിന്റെ കരാര്‍ കമ്ബനിയായ ഓറിയന്റല്‍ ഇന്‍ഷൂറന്‍സിനോട് സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

    Read More »
  • അവയവദാന പ്രചാരണത്തിൽ ചരിത്രമെഴുതി ഏരീസ് ഗ്രൂപ്പ് : സ്ഥാപനത്തിൽ നിന്ന് ആയിരത്തി അറുനൂറ്റി അൻപതിൽ പരം വോളണ്ടിയേഴ്സ് പ്രതിജ്ഞയെടുത്തു,പകുതിയിലേറെപ്പേർ യു എഇ-ൽ നിന്ന്

    ഷാർജ : അവയവദാനം സംബന്ധിച്ച ആശങ്കകൾ അകറ്റുന്നതിനും അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ്പ്‌ പ്രചാരണം സംഘടിപ്പിച്ചു. ഇത് സംബന്ധിച്ച പ്രചരണത്തിന്റെ ഭാഗമായി സ്ഥാപനത്തിൽ നിന്ന് ആയിരത്തി അറുനൂറ്റി അൻപതിൽ പരം വ്യക്തികൾ വോളണ്ടിയർമാരായി അണിചേർന്നു പ്രതിജ്ഞയെടുത്തു. യുഎഇ യിൽ നിന്ന് പകുതിയിലേറെ പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളിൽ നിന്ന് നിരവധി ആളുകളും ഈ പ്രതിജ്ഞയിൽ പങ്കുകൊണ്ട് സമ്മതപത്രം നൽകി. ഒപ്പം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂടുതൽ മികച്ച ആരോഗ്യ സംരക്ഷണവും അവയവദാനത്തിലൂടെ സ്ഥാപനം ലക്ഷ്യമിടുകയാണ് . പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള ജീവനക്കാരുടെ കുടുംബാംഗങ്ങളും ഈ ക്യാമ്പയിനിന്റെ ഭാഗമായിട്ടുണ്ട്. ഭാവിയിൽ ഏരീസ് ഗ്രൂപ്പിന്റെ ഒഴിവുകളിൽ 90% അവയവദാന പ്രതിജ്ഞ/പ്രചരണത്തെ അടിസ്ഥാനമാക്കി റിസർവ് ചെയ്യപ്പെടും. അത്തരം EQ സംബന്ധമായ പരിശ്രമങ്ങളെ ജീവനക്കാരുടെ എഫിഷ്യൻസി വർദ്ധിക്കുന്നതിന് വേണ്ടിയുള്ള ടൂൾ ആയ എഫിസത്തിലൂടെ പരിഗണിക്കപ്പെടുകയും ചെയ്യും. സാമൂഹ്യ പ്രതിബദ്ധതാരംഗത്ത് ഇത് ഒരു പുതിയ മുതൽക്കൂട്ടാണെന്ന് ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും…

    Read More »
  • മാനസികസമ്മര്‍ദ്ദം ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകും; സ്ട്രെസും ആരോഗ്യവും…

    മാനസികസമ്മർദ്ദം അഥവാ സ്ട്രെസ് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്കും അസുഖങ്ങൾക്കുമെല്ലാം കാരണമാകാറുണ്ട്. ഇത് ഏവർക്കും അറിയാവുന്നതാണ്. എന്നാൽ എത്തരത്തിൽ എല്ലാമാണ് സ്ട്രെസ് നമ്മളെ ബാധിക്കുക, എങ്ങനെയാണ് അത് ദൈനംദിന ജീവിതത്തിൽ വില്ലനായി വരിക എന്നതിനെ കുറിച്ച് സൂക്ഷ്മമായ അറിവ് മിക്കവർക്കും ഇല്ല എന്നതാണ് സത്യം. സ്ട്രെസ് പല രീതിയിലും വരാം. പല സ്രോതസുകളും സ്ട്രെസ് നൽകാം. പഠനം, ജോലി, കുടുംബം എന്നിങ്ങനെയുള്ള മേഖലകളിൽ നിന്നാണ് കൂടുതൽ പേരും സ്ട്രെസ് നേരിടുന്നത്. ഇതിൽ തന്നെ സാമ്പത്തികവിഷയവുമായി ബന്ധപ്പെട്ട് വരുന്ന സ്ട്രെസ് ആണ് ഏറ്റവും അധികം പേരിൽ കാണുക. ചെറിയ രീതിയിലുള്ള സ്ട്രെസും ഉത്കണ്ഠയുമെല്ലാം സാധാരണമാണ്. എന്നാൽ പതിവായി കടുത്ത സ്ട്രെസ് അനുഭവിക്കുന്നത് ജീവന് തന്നെ ഭീഷണിയാകുംവിധത്തിലേക്കാണ് നമ്മുടെ ആരോഗ്യത്തെ മാറ്റിമറിക്കുക. പലരും ഇത് ശ്രദ്ധിക്കാത്തതിനാൽ മാത്രം ഇതെച്ചൊല്ലിയുള്ള ആശങ്കയോ അറിവോ ഉണ്ടാകുന്നില്ല. സ്ട്രെസും ആരോഗ്യവും… സ്ട്രെസ് എന്നാൽ മനസിനെ മാത്രം ബാധിക്കുന്ന സാങ്കൽപികമായൊരു പ്രശ്നമായി കണക്കാക്കുന്നവരുണ്ട്. എന്നാൽ അങ്ങനെയല്ല, സ്ട്രെസ് ജൈവികമായൊരു സംഗതി തന്നെയാണ്. ഹോർമോണിനാൽ…

    Read More »
  • വണ്ണം കുറയ്ക്കണോ? ജങ്ക് ഫുഡുകൾ കഴിക്കുന്നതിന് പകരം ഇനി മുതൽ പേരയ്ക്ക കഴിക്കൂ…

    ശരീരഭാരം കുറയ്ക്കാൻ ആളുകൾ ബുദ്ധിമുട്ടുന്ന ഒരു പ്രധാന കാരണം അവരുടെ അനാരോഗ്യകരമായ ലഘുഭക്ഷണ ശീലങ്ങളാണ്. ജങ്ക് ഫുഡുകൾ കഴിക്കുന്നതിന് പകരം ഇനി മുതൽ പേരയ്ക്ക കഴിക്കുക. പേരയ്ക്കയിൽ സ്വാഭാവികമായും കലോറി കുറവാണ്. പേരയ്ക്ക ഒരു ലഘുഭക്ഷണമായി കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുക മാത്രമല്ല, വിറ്റാമിൻ സി, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങൾ നൽകുകയും ചെയ്യും. മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒരു പഴമാണ് പേരയ്ക്ക. ഇതിലെ ഉയർന്ന നാരുകൾ, കുറഞ്ഞ കലോറി, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പേരയ്ക്ക സ്മൂത്തിയായും ജ്യൂസായും കഴിക്കുന്നത് ആരോ​ഗ്യത്തിന് സഹായകമാണ്. പേരയ്ക്കയിൽ ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഏത് ഭക്ഷണത്തിലും സലാഡുകൾ ഒരു പ്രധാന ഘടകമാണ്. ഇനി മുകൽ സാലഡ് തയ്യാറാക്കുമ്പോൾ പേരയ്ക്ക കൂടി ഉൾപ്പെടുത്താവുന്നതാണ്. പേരയ്ക്കയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനത്തെ സഹായിക്കുകയും വിശപ്പ് കുറയ്ക്കുന്നതിനും ​ഗുണം ചെയ്യും. പേരയ്ക്ക രക്തത്തിലെ…

    Read More »
  • ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത് ‘വാക്കിംഗ് ന്യുമോണിയ’, എന്താണ് ഇത്?

    കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഇനിയും നമ്മെ വിട്ടുപോയിട്ടില്ല. ഇതിനിടെയാണ് വീണ്ടും ചൈനയില്‍ നിന്നൊരു ശ്വാസകോശരോഗം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യം അജ്ഞാതരോഗമെന്ന് വിശേഷിപ്പിക്കപ്പെട്ടുവെങ്കിലും പിന്നീടിത് ഒരു ടൈപ്പ് ന്യുമോണിയ ആണെന്ന സ്ഥിരീകരണം വന്നിരുന്നു. ‘വൈറ്റ് ലങ് സിൻഡ്രോം’ എന്നും ഇതിനെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. രോഗം ബാധിച്ചവരുടെ എക്സ് റേ റിപ്പോര്‍ട്ടില്‍ നെഞ്ചിലായി വെളുത്ത നിറത്തില്‍ പാടുകള്‍ കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ‘വൈറ്റ് ലങ് സിൻഡ്രോം’ എന്ന പേര് വന്നത്. കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ലോകം അതിന്‍റെ ഗൗരവം മുഴുവനായി മനസിലാക്കുന്നതിന് മുമ്പ് തന്നെ ഇത് അതിര്‍ത്തികള്‍ കടന്ന് പ്രയാണം ആരംഭിച്ചിരുന്നു. പിന്നീട് നാം കണ്ടത് അക്ഷരാര്‍ത്ഥത്തില്‍ ഒരു യുദ്ധം തന്നെയാണ്. ഈ ഓര്‍മ്മയുള്ളതിനാല്‍ തന്നെ ചൈനയില്‍ ന്യുമോണിയ പടര്‍ന്നുപിടിച്ച സാഹചര്യവും ലോകത്തിനെ ചെറുതല്ലാതെ ആശങ്കപ്പെടുത്തുകയാണ്. ഈ ആശങ്ക പല രീതിയിലുള്ള വാര്‍ത്തകളുടെയും പ്രചരണത്തിനും ഇടയാക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയിലും ചൈനയിലെ ന്യുമോണിയ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഇത്തരത്തില്‍ വന്നിട്ടുള്ളതാണ്. ഇന്ത്യയില്‍…

    Read More »
  • ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ കഴിക്കേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം…

    ഉയർന്ന രക്തസമ്മർദ്ദം ഹൃദയാരോഗ്യത്തെ പോലും ബാധിക്കാം. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ കഴിക്കേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം… ഒന്ന്… അണ്ടിപരിപ്പ് അഥവാ കശുവണ്ടിയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സോഡിയം കുറവും പൊട്ടാസ്യം ധാരാളം അടങ്ങിയതുമായ അണ്ടിപരിപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. ആൻറി ഓക്സിഡൻറുകളും മറ്റ് വിറ്റാമിനുകളും ധാരാളം അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രണ്ട്… പിസ്തയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബറും ആൻറി ഓക്സിഡൻറുകളും അടങ്ങിയ പിസ്തയും ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. മൂന്ന്… ബദാം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബറും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബദാം കഴിക്കുന്നതും രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. നാല്… വാൾനട്സ് ആണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സിങ്ക്, കാത്സ്യം, മറ്റ് ആൻറി ഓക്സിഡൻറുകൾ എന്നിവയടങ്ങിയ വാൾനട്സ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം…

    Read More »
  • ശ്വാസകോശ അർബുദത്തിന്റെ ഈ പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

    ഏറ്റവും അപകടകരമായ കാൻസറുകളിലൊന്നാണ് ശ്വാസകോശ കാൻസർ. ശ്വാസകോശങ്ങളിലെ അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ഇതിന് കാരണം. ശ്വാസകോശത്തിലെ അസാധാരണ കോശങ്ങളും ട്യൂമർ രൂപപ്പെടാൻ ഇടയാക്കും. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പർക്കം തുടങ്ങി പല ഘടകങ്ങൾ ശ്വാസകോശ ‍കാൻസറിന് കാരണമാകുന്നു. പുകവലി (ശ്വാസകോശ അർബുദത്തിനുളള ഏറ്റവും പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. പാസീവ് സ്‌മോക്കിങ്, അഥവാ, മറ്റൊരാൾ വലിച്ചുവിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതും ലങ് കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ്. അപകടസാധ്യത ഘടകങ്ങളെ കുറിച്ച് ബോധവാനായിരിക്കുന്നതിനു പുറമേ, ശ്വാസകോശ അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ശ്വാസകോശ അർബുദത്തിന്റെ ഇനിപ്പറയുന്ന ആദ്യ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. ലങ് കാൻസർ; ലക്ഷണങ്ങൾ… 1. നിങ്ങൾക്ക് ചുമ കൂടുതൽ വഷളാകുന്നതോ വിട്ടുമാറാത്തതോ ആണെങ്കിൽ അത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം. 2. ചുമയ്ക്കുമ്പോൾ രക്തം കാണുന്നുണ്ടെങ്കിൽ അവ​ഗ​ണിക്കരുത്. രക്തപരിശോധന നടത്തുക. കാരണം ഇത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം. 3. ശ്വാസകോശാർബുദത്തിന്റെ മറ്റൊരു ലക്ഷണം ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ്.…

    Read More »
  • വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ ‘സൂക്ഷിച്ചാല്‍ ദുഖി’ക്കേണ്ടി വരുമോ?

    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലൊന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് പൊരിച്ചതും വറുത്തതുമെല്ലാം മലയാളികള്‍ക്കും പ്രിയപ്പെട്ടതാണ്. പക്ഷേ ഉരുളക്കിഴങ്ങ് പെട്ടന്ന് മുളക്കുകയോ കേടുവരികയോ ചെയ്യാറുണ്ട്. ചിലരാകട്ടെ വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വേവിച്ച ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചി, ഘടന, പോഷക മൂല്യം എന്നിവയെ ബാധിക്കും. വേവിച്ച ഉരുളക്കിഴങ്ങുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങളിതാ.. ഘടനാപരമായ മാറ്റം വേവിച്ച ഉരുളക്കിഴങ്ങ്, ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍, ഘടനാപരമായ മാറ്റങ്ങള്‍ സംഭവിക്കും. തണുക്കുമ്പോള്‍ ഉരുളക്കിഴങ്ങിലെ അന്നജം ക്രിസ്റ്റല്‍ രൂപത്തിലേക്ക് മാറും. ഇത് വീണ്ടും ചൂടാക്കുമ്പോള്‍ വീണ്ടും അവയുടെ ഘടന മാറും. പിന്നീട് ഇതിലെ സ്റ്റാര്‍ച്ച് തരി തരി രൂപത്തിലാണ് ഉണ്ടാകുക. ഇതുമൂലം ഉരുളക്കിഴങ്ങിന്റെ രുചിയിലും ഗുണത്തിലും മാറ്റം വരും. പോഷകങ്ങള്‍ നഷ്ടമാകും വേവിച്ച ഉരുളക്കിഴങ്ങില്‍ ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് ശീതീകരിക്കുമ്പോള്‍ ഈ പോഷകങ്ങള്‍ നഷ്ടമായേക്കാം. ഉരുളക്കിഴങ്ങില്‍ അടങ്ങിയ വിറ്റമിന്‍…

    Read More »
Back to top button
error: