Health

  • പനി പടരുന്നു; ന്യൂമോണിയയുടെ ഒമ്ബത് ലക്ഷണങ്ങൾ

    ശ്വാസകോശത്തില്‍ ഉണ്ടാകുന്ന ഒരു അണുബാധയാണ് ന്യൂമോണിയ. അണുബാധ മൂലം ശ്വാസകോശത്തില്‍ പഴുപ്പും ദ്രാവകങ്ങളും നിറയാനും ശ്വസിക്കാന്‍ വരെ ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട്.കാലാവസ്ഥ മാറുന്നതനുസരിച്ച്‌ രോഗ സാധ്യത കൂടാം. പ്രത്യേകിച്ച്‌ തണുത്ത കാലാവസ്ഥ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും, ഇത് മൂലം പല അണുബാധകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ശൈത്യകാലത്ത്  ശ്രദ്ധിക്കേണ്ട ന്യൂമോണിയയുടെ ചില ലക്ഷണങ്ങളെ പരിശോധിക്കാം… ഒന്ന്… കടുത്ത പനിയാണ് ഒരു പ്രധാന ലക്ഷണം. ശരീര താപനിലയില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു ഡോക്ടറെ കാണാന്‍ മടിക്കേണ്ട. എല്ലാ പനിയും ന്യൂമോണിയ ആകണമെന്നില്ല എന്നതും ഓര്‍ക്കുക. രണ്ട്… അതിഭയങ്കരമായ ചുമയാണ് മറ്റൊരു ലക്ഷണം. ചുമയുടെ സ്വഭാവവും ദൈര്‍ഘ്യവും നിരീക്ഷിക്കുകയും അത് ഒരാഴ്ചയില്‍ കൂടുതല്‍ തുടരുകയോ കഠിനമാവുകയോ ചെയ്താല്‍ വൈദ്യോപദേശം തേടുകയും വേണം. മൂന്ന്…  ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് അടുത്തത്. കുറഞ്ഞ ശാരീരിക അദ്ധ്വാനത്തിനിടയില്‍ പോലും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയാണെങ്കില്‍, ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. നാല്… നെഞ്ചുവേദനയാണ് മറ്റൊരു പ്രധാന ലക്ഷണം. ശ്വസിക്കുമ്ബോഴോ ചുമയ്ക്കുമ്ബോഴോ നെഞ്ചില്‍…

    Read More »
  • ‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക’യിലുണ്ട് ചര്‍മ്മകാന്തിയുടെ രഹസ്യം

    സൗന്ദര്യം സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുകയാണ് പലരും ചെയ്യുന്ന പോംവഴി. ഇത്തരത്തില്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കാതെ വീട്ടിലിരുന്ന് കൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രകൃതിദത്ത വഴികള്‍ പരീക്ഷിക്കാവുന്നതാണ്. അത്തരത്തിലൊരു പ്രകൃതിദത്തമായ പരിഹാരമ മാര്‍ഗമാണ് നെല്ലിക്കയുടെ ഉപയോഗം. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പല ഗുണങ്ങളും ആരോഗ്യത്തിന് വളരെ മികച്ചതാണ്. നെല്ലിക്കയ്‌ക്കൊപ്പം തേനും കൂടി ചേര്‍ത്താല്‍ ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാം കറുത്ത കുത്തുകള്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കറുത്ത് കുത്തുകള്‍. നെല്ലിക്കയും തേനും ചേര്‍ത്തുള്ള മിശ്രിതം ഇതിനുള്ള മികച്ച പരിഹാര മാര്‍ഗമാണ്. ഇത് രണ്ടും യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത്. മുഖത്ത് ഉണ്ടാകുന്ന കറുത്ത കുത്തുകള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കറുത്ത കുത്തുകള്‍ ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല ചര്‍മ്മത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ഏറെ നല്ലതാണ്. ചര്‍മ്മ സംരക്ഷണത്തിന് നെല്ലിക്ക നിറം നല്‍കാന്‍ ചര്‍മ്മത്തിലെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്നതാണ്…

    Read More »
  • ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

    ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ പോലെയുള്ള മത്സ്യങ്ങൾ കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രണ്ട്… ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേൺ, ആൻറിഓക്സിഡൻറുകൾ, നാരുകൾ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മൂന്ന്… ആപ്പിൾ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാല്… തക്കാളിയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം…

    Read More »
  • മൂത്രത്തിൻ്റെ നിറം കടും മഞ്ഞ നിറമായി മാറുന്നതും ചില രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കാം; എന്നാൽ ഇതൊന്ന് അറിഞ്ഞിരിക്കാം…

    ചില രോഗങ്ങളുണ്ടാകുമ്പോൾ ശരീരം അതിന്‍റെ സൂചനകള്‍ കാണിക്കാറുണ്ട്. അത്തരത്തില്‍ മൂത്രത്തിൻ്റെ നിറം കടും മഞ്ഞ നിറമായി മാറുന്നതും ചില രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കാം. ചിലപ്പോള്‍ നിര്‍ജ്ജലീകരണം കൊണ്ടും അങ്ങനെ സംഭവിക്കാം. എന്നാല്‍ ചിലപ്പോള്‍ കിഡ്‌നി സ്‌റ്റോൺ അഥവാ വൃക്കയില്‍ കല്ല് മൂലവും മൂത്രത്തിന്‍റെ നിറം മഞ്ഞയാകാം. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്‍റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു. കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്. മൂത്രത്തിൽ രക്തം കാണുന്നതാണ് കിഡ്‌നി സ്‌റ്റോണിന്‍റെ ഒരു പ്രധാന ലക്ഷണം. അതുപോലെ അടിക്കടിയുള്ള മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക, പ്രത്യേകിച്ച് കടുത്ത മഞ്ഞയാവുക, മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, വേദന, പുകച്ചില്‍ അനുഭവപ്പെടുക…

    Read More »
  • തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

    തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിൽ തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാൽ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. അത്തരത്തിൽ തലമുടിയുടെ വളർച്ചയ്ക്കായി വേണ്ട ഒന്നാണ് വിറ്റാമിൻ ഇ. ആന്റിഓക്‌സിഡന്റ് ശക്തിക്ക് പേരുകേട്ട വിറ്റാമിൻ ഇ, തലമുടി വളർച്ചിക്ക് ഗുണം ചെയ്യും. രക്തചംക്രമണം വർധിപ്പിച്ച് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട വിറ്റാമിൻ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ചീരയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ചീര പതിവായി കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും. രണ്ട്… ബദാം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇ, അയേൺ, ഫൈബർ തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും തലമുടിയുടെയും ചർമ്മത്തിൻറെയും ആരോഗ്യത്തിന് നല്ലതാണ്. മൂന്ന്… നിലക്കടലയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇയും മറ്റ്…

    Read More »
  • തുമ്മൽ അപകടകാരിയോ …?  മൂക്ക് അമർത്തിപ്പിടിച്ച് തുമ്മൽ തടയാൻ ശ്രമിച്ച യുവാവ് അനുഭവിച്ച പ്രാണവേദന ഡോക്ടർമാരെ പോലും  അമ്പരപ്പിച്ചു, വിശദ വിവരം അറിയുക

         ശ്വാസകോശത്തിൽ നിന്ന് വായുവിനെ അതിശക്തിയായി പുറന്തള്ളുന്ന പ്രക്രിയയാണ് തുമ്മൽ. നാം തുമ്മുമ്പോൾ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു നിമിഷം സ്തംഭിക്കും. തുമ്മി കഴിഞ്ഞയുടൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നു. തുമ്മുമ്പോൾ മൂക്ക് മാത്രമല്ല ശരീരം മുഴുവൻ അതിൽ പങ്കു ചേരും. മൂക്കിനുള്ളിൽ അന്യവസ്തു കയറിക്കഴിഞ്ഞാൽ ഉടനെ തലച്ചോറിലേക്ക് സന്ദേശം എത്തും. അതോടെ, ഒന്നാഞ്ഞു തുമ്മാൻ ശരീരം തയ്യാറാവും. വയറിലെയും തൊണ്ടയിലെയും നെഞ്ചിലേയും എല്ലാം പേശികൾ മുറുകും. നാവ് വായയുടെ മുകളിലേക്ക് വളയും. കൺപോളകൾ അടയും. ഇതെല്ലാം നിമിഷനേരം കൊണ്ട് സംഭവിച്ചിരിക്കും. തുമ്മൽ തടയുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. തുമ്മൽ തടയാൻ ശ്രമിക്കുന്നതിനിടെ ഒരാളുടെ ശ്വാസനാളം പൊട്ടിയ സംഭവമാണ് ബ്രിട്ടനിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഒരാളുടെ ശ്വാസനാളത്തിന് പരിക്കേൽക്കുന്നത് വളരെ അപൂർവമാണ്. എന്താണ് സംഭവം? ‘ബി.എം.ജെ’എന്ന ജേണലിലാണ് സംഭവത്തെ കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നത്. കാർ ഓടിക്കുന്നതിനിടെ 34-കാരനായ യുവാവിന് തുമ്മൽ അനുഭവപ്പെട്ടു. തുടർന്ന് ഇയാൾ വിരൽ കൊണ്ട് മൂക്കിൽ അമർത്തി…

    Read More »
  • കറ്റാർവാഴ ജെൽ മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്ത ചേരുവക; ഉപയോ​ഗിക്കേണ്ട രൂതി

    മുടികൊഴിച്ചിൽ, വരണ്ട മുടി, താരൻ എന്നിവയെല്ലാം മുടിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകയാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ജെലിൽ അവശ്യ വിറ്റാമിനുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയിഴകളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും അറിയപ്പെടുന്നു. ഇതിന്റെ എൻസൈമുകൾ തലയോട്ടിയിൽ ആരോഗ്യകരമായ പിഎച്ച് ബാലൻസ് പ്രോത്സാഹിപ്പിക്കുകയും മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. മുടിയ്ക്ക് ആവശ്യമായ ജലാംശം നൽകാനും തലയോട്ടിയെ മോയ്ചറൈസ് ചെയ്ത് നിർത്താനും കറ്റാർവാഴ ഏറെ സഹായിക്കും. ഇതിലെ ആൻ്റി ബാക്ടീരിയിൽ ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ മുടിയിലെ താരൻ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ നല്ലതാണ്. കറ്റാർവാഴയിൽ ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ധാരാളമുണ്ട്. തലയോട്ടിയുമായ ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളായ താരൻ, തലചൊറിച്ചിൽ എന്നിവയെല്ലാം കറ്റാർ വാഴയുടെ ഉപയോഗത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാനാവും. മുടി വളരാൻ ഗ്രീൻ ടീ ഫലപ്രദമാണ്. മുടികൊഴിച്ചിൽ തടയുന്ന കാറ്റെച്ചിനുകൾ അടങ്ങിയ ഗ്രീൻ ടീ മുടികൊഴിച്ചിൽ കുറയ്ക്കുന്നു. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും അൽപം ​ഗ്രീൻ ടീയും…

    Read More »
  • 13 വയസ്സിന് മുമ്പ് ആർത്തവം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം

    13 വയസ്സിന് മുമ്പ് ആർത്തവം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ബിഎംജെ ന്യൂട്രീഷൻ പ്രിവൻഷൻ ആൻഡ് ഹെൽത്ത് എന്ന മാ​ഗസിൽ പഠനം പ്രസിദ്ധീകരിച്ചു. പ്രമേഹത്തിനൊപ്പം 65 വയസ്സിനു മുൻപ്‌ പക്ഷാഘാതം വരാനുള്ള സാധ്യതയും കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ബ്രിട്ടീഷ്‌ മെഡിക്കൽ, അമേരിക്കയിലെ ടുലേൻ, ബ്രിഗ്‌ഹാം സർവകലാശാലകളിലെയും വിമൻസ്‌ ഹോസ്‌പിറ്റലിലെയും ഗവേഷകർ ചേർന്നാണ്‌ പഠനം നടത്തിയത്‌. 20നും 65നും ഇടയിൽ പ്രായമുള്ള 17,000 സ്‌ത്രീകളുടെ വിവരങ്ങൾ പഠനത്തിനായി ശേഖരിച്ചു. ഇതിൽ 1773 പേർ ടൈപ്പ്‌ 2 പ്രമേഹം നിർണയിക്കപ്പെട്ടവരും ഈ 1773ൽ 203 പേർ(11.5 ശതമാനം) എന്തെങ്കിലും തരത്തിലുള്ള ഹൃദ്രോഗമുള്ളവരുമാണ്‌. ഇവരിൽ 32 ശതമാനം പേർ 10 വയസ്സിന്‌ മുൻപും 14 ശതമാനം പേർ 11 വയസ്സിലും 29 ശതമാനം പേർ 12 വയസ്സിലും ആർത്തവം ആരംഭിച്ചവരാണെന്ന് പഠനത്തിൽ പറയുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ആർത്തവം ആരംഭിച്ച സ്ത്രീകൾക്ക് പ്രായപൂർത്തിയായവരിലും മധ്യവയസ്സിലും പ്രമേഹവും…

    Read More »
  • താരനകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ… 

    പലരേയും അലട്ടുന്ന പ്രശ്നമാണ് താരൻ. പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. താരനകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ… ഒന്ന്… തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്, കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ രണ്ടും ചേർത്തുള്ള ഹെയർ പാക്ക് താരനകറ്റുന്നതിന് സഹായിക്കുന്നു. ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തലമുടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. രണ്ട്… രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. മൂന്ന്… തൈരും മുട്ടയും താരനെ അകറ്റാൻ മികച്ച ഉപാധിയാണ്. തൈരിൽ ബി വിറ്റാമിനുകളും സിങ്കും…

    Read More »
  • വായ്‌നാറ്റം അകറ്റാന്‍ ചില പരിഹാര മാര്‍ഗങ്ങള്‍

    വായ്‌നാറ്റത്തിന് പല കാരണങ്ങളുണ്ട്. വായ ശുചിത്വം ഇല്ലായ്മയാണ് പ്രധാന കാരണം. കൃത്യമായി പല്ല് തേക്കുകയും നാക്ക് വ്യത്തിയാക്കുകയും ചെയ്യുന്നതിലൂടെ ഇതൊരു പരിധി വരെ ഒഴിവാക്കാം. ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാം. വരണ്ട വായ പുകയില ഉപയോഗം, മോണരോഗം, സൈനസ് അണുബാധ, കരള്‍ അല്ലെങ്കില്‍ വൃക്ക പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള ചില മെഡിക്കല്‍ അവസ്ഥകള്‍ ചില മരുന്നുകള്‍, അനിയന്ത്രിതമായ പ്രമേഹം, ഏഋഞഉ (ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം) എന്നിവയെല്ലാം വായ് നാറ്റത്തിന്റെ പ്രധാന കാരണം. വായ്‌നാറ്റം എന്നെന്നേക്കുമായി മാറ്റാന്‍ കഴിയുമോ? വായ് നാറ്റം താത്കാലികമോ സ്ഥിരമോണ്. എന്നാല്‍ ശരിയായ വായ് ശുചിത്വവും ജീവിതശൈലി മാറ്റവും കൊണ്ട് അത് നിയന്ത്രിക്കുകയും കുറയ്ക്കുകയും ചെയ്യുന്നു. പതിവായി ബ്രഷ് ചെയ്യുക, ഫ്‌ലോസ് ചെയ്യുക, മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുക, വായ്‌നാറ്റം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നിവ നിങ്ങളുടെ ശ്വാസം പുതുമ നിലനിര്‍ത്താന്‍ സഹായിക്കുന്നു. വായ്‌നാറ്റം ദീര്‍ഘനാള്‍ തുടരുകയാണെങ്കില്‍ ദന്തരോഗവിദഗ്ധന്റെ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. ബ്രഷ്…

    Read More »
Back to top button
error: