Health

  • പ്രമേഹത്തിലേക്ക് നമ്മെ നയിക്കുന്ന മൂന്ന് കാര്യങ്ങൾ

    നമുക്കറിയാം, ഇന്ന് പ്രമേഹം ഒരു ജീവിതശൈലീരോഗമാണെന്ന്. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം എത്രമാത്രം പ്രശ്നഭരിതമായ അവസ്ഥയാണെന്നതും മിക്കവരും ഇന്ന് മനസിലാക്കുന്നുണ്ട്. ഹൃദയം അടക്കം പല അവയവങ്ങളെയും പ്രമേഹം ക്രമേണ ബാധിക്കാമെന്നും, ജീവൻ തന്നെ കവരുന്ന നിലയിലേക്ക് പ്രമേഹം വില്ലനായി മാറാമെന്നുമെല്ലാം ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്. നമ്മുടെ രാജ്യമാണെങ്കില്‍ പ്രമേഹത്തിന്‍റെ കാര്യത്തില്‍ ഓരോ ദിനവും കുതിപ്പ് തുടരുകയാണ്. ലോകത്ത് തന്നെ ഇത്രയധികം പ്രമേഹരോഗികളുള്ള മറ്റൊരു രാജ്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇനി അല്‍പം കൂടി കഴിഞ്ഞാല്‍ ഈ അവസ്ഥ വീണ്ടും പരിതാപകരമാകും എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പാരമ്ബര്യമായി പ്രമേഹം പിടിപെടാം. ഇതൊരു വശത്ത് ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ നമ്മുടെ മോശം ജീവിതരീതികളും പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകാറുണ്ട്. അതിനാല്‍ പ്രമേഹം ചെറുക്കണമെങ്കില്‍ എങ്ങനെയാണ് നാമതിലേക്ക് വീണുപോകുന്നത് എന്നതിന്‍റെ യഥാര്‍ത്ഥ ചിത്രം കൂടി അറിഞ്ഞിരിക്കണം. ഇത്തരത്തില്‍ പ്രമേഹത്തിലേക്ക് നമ്മെ എത്തിക്കുന്ന, ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാരണങ്ങളെ കുറിച്ചാണിനി പറയുന്നത്. ഒന്ന്… കായികാധ്വാനങ്ങളേതും ഇല്ലാതെ, വ്യായാമമില്ലാതെ, ശരീരം വേണ്ടവിധം അനങ്ങാതെ…

    Read More »
  • ബ്യൂട്ടി പാർലറിലോ സലൂണിലോ പോയി മുടി കഴുകിയാൽ ബ്രെയിൻ സ്ട്രോക്ക് സംഭവിച്ചേക്കാം…! ഗുരുതരമായ ഈ ‘ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം’ എന്താണ് എന്നറിയുക

    ബ്യൂട്ടിപാർലറിൽ പോകാത്ത സ്ത്രീകൾ പരിമിതം. ഇതിൽ പ്രായഭേദങ്ങളില്ല. ബ്യൂട്ടി പാർലറിലോ സലൂണിലോ ഷാംപൂവും കണ്ടീഷണറും മറ്റും ഉപയോഗിച്ച് മുടി കഴുകുന്നത് പലരുടെയും പതിവ്. എന്നാൽ മുടി കഴുകുമ്പോൾ കഴുത്തിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടോ…? മസാജ് ചെയ്യുമ്പോൾ സംഭവിക്കാവുന്ന, ജീവന് ഭീഷണിയായ ഗുരുതരമായ അവസ്ഥകളെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഹെയർ വാഷ് ചെയ്യുന്നവരിൽ സ്ട്രോക്കും മറ്റ് നാഡീസംബന്ധമായ രോഗലക്ഷണങ്ങളും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി കേസുകൾ മുന്നിലുണ്ട്. ‘ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം’ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ബ്യൂട്ടി പാർലറിലോ സലൂണിലോ ബേസിനിൽ കഴുത്ത് ദീർഘനേരം വെക്കുന്നത് മൂലമാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. 50 വയസിനു മുകളിലുള്ള സ്ത്രീകളിൽ ഈ സിൻഡ്രോം കൂടുതലായി കാണുന്നു. മെഡിക്കൽ സയൻസിൽ ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, സലൂൺ ചികിത്സകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും സുരക്ഷയുടെ ആവശ്യകതയും മനസിലാക്കേണ്ടതിന്റെ പ്രാധാന്യത്തെ ഈ അവസ്ഥ ഉയർത്തിക്കാട്ടുന്നു. സലൂണിൽ സ്ട്രോക്ക് ഉണ്ടാക്കുന്നത് എങ്ങനെ …? തലച്ചോറിന്‍റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയോ അല്ലെങ്കില്‍…

    Read More »
  • ശീതളപാനീയങ്ങള്‍ പല്ലുകളെ   ദ്രവിപ്പിക്കും; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

    പല നിറത്തിലും ഫ്ലേവറിലും ആകര്‍ഷകമായി ശീതളപാനീയങ്ങള്‍ കടകളില്‍ നിരത്തിവെക്കുന്നത് കണ്ടാൽ ആര്‍ക്കും ഒന്ന് കുടിക്കാൻ തോന്നും. നമ്മളില്‍ പലര്‍ക്കും ഇത് ഇഷ്ടവുമാണ്.എന്നാല്‍ ഇത്തരം ശീതളപാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തിന് ആപത്താണ്. കടകളില്‍ സുലഭമായി കിട്ടുന്ന എനര്‍ജി ഡ്രിങ്കുകള്‍, സോഡ, ഐസ് ടീ, ആല്‍ക്കഹോള്‍ കോക്ടെയിലുകള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ പല അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. അതിനാല്‍ ഇവ ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.  ശീതളപാനീയങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമ മധുരവും സുഗന്ധത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളും കുടലിന്റിയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. എനര്‍ജി ഡ്രിങ്കുകളില്‍ കഫീനും ഉത്തേജക വസ്തുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പതിവായി കുടിക്കുന്നത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം കൂട്ടുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. വിട്ടുമാറാത്ത തലവേദന, ഛര്‍ദ്ദി എന്നിവയ്ക്കും ചില പാനീയങ്ങള്‍ കാരണമായേക്കും. ഐസ് ടീ, സോഡ എന്നിവയില്‍ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുതലാണ്.ഇത് പ്രമേഹത്തിന് കാരണമാകും. അതേപോലെ ഇത്തരം പാനീയങ്ങൾ പല്ലുകൾക്കും ദോഷമാണ്.മധുര ശീതള പാനീയങ്ങളുടെ അമിതോപയോഗം പല്ല് കാലക്രമേണ…

    Read More »
  • ഭക്ഷണത്തിലെ ചില അശ്രദ്ധകള്‍ മൈഗ്രേയ്നിലേക്ക് നയിച്ചേക്കാം, മൈഗ്രേയ്ൻ വരാതിരിക്കാൻ പതിവായി ശ്രദ്ധിക്കേണ്ടത്…

    മൈഗ്രേയ്ൻ എന്നാലെന്താണെന്നത് ഇന്ന് കുറെ പേർക്കെല്ലാം അറിയാവുന്നതാണ്. മൈഗ്രേയ്ൻ ഒരു തരത്തിലുള്ള തലവേദനയാണ്. എന്നാൽ സാധാരണഗതിയിൽ അനുഭവപ്പെടുന്ന തലവേദനകളിൽ നിന്ന് വ്യത്യസ്തമായി കഠിനമായതും ദീർഘമായി നിൽക്കുന്നതുമായ തലവേദനയാണ് മൈഗ്രേയ്ൻറെ പ്രത്യേകത. തലവേദന മാത്രമല്ല ഓക്കാനം, ചർദ്ദി, വെളിച്ചം കാണാനാകാത്ത അവസ്ഥ എന്നിങ്ങനെയുള്ള അനുബന്ധപ്രശ്നങ്ങളും മൈഗ്രേയ്നെ തീവ്രമാക്കുന്നു. മൈഗ്രേയ്ൻ ഉള്ളവരിൽ ഇടയ്ക്കിടെ ചില കാരണങ്ങൾ മൂലം ഇത് പുറത്തുവരികയാണ് ചെയ്യുന്നത്. എന്തെല്ലമാണ് ഇത്തരത്തിൽ മൈഗ്രേയ്നിലേക്ക് നയിക്കുന്നത് എന്ന് കണ്ടെത്തി കരുതലോടെ മുന്നോട്ട് പോയെങ്കിലേ മൈഗ്രേയ്നിൽ നിന്ന് രക്ഷ നേടാൻ സാധിക്കൂ. മൈഗ്രേയ്നിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അടങ്ങുന്നുണ്ട്. ഇതെക്കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഭക്ഷണത്തിലെ ചില പോരായ്കകൾ- അല്ലെങ്കിൽ അശ്രദ്ധകൾ മൈഗ്രേയ്നിലേക്ക് നയിക്കുമെന്നാണെങ്കിൽ ഇവയെ നിയന്ത്രിക്കണമല്ലോ. ഇങ്ങനെ ഡയറ്റിൽ നിയന്ത്രിക്കേണ്ട കാര്യങ്ങളാണിവ… ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ… ചില ഭക്ഷണങ്ങളോ വിഭവങ്ങളോ എല്ലാം മൈഗ്രേയ്നിലേക്ക് നയിക്കാം. എല്ലാ സന്ദർഭങ്ങളിലും ഉണ്ടാകണമെന്നില്ലെങ്കിൽ കൂടിയും ഇവ ഭീഷണി ഉയർത്താറുണ്ട്. കാപ്പി, ചീസ്, മദ്യം, ഗോതമ്പ്, പാലുത്പന്നങ്ങൾ എന്നിവയാണ് ഇതിൽ…

    Read More »
  • പല്ല് വേദനയ്ക്ക് വീട്ടുവൈദ്യം

    പല്ലു വേദന വരാത്തവർ ചുരുക്കമായിരിക്കും. മറ്റുള്ളത് പോലെ സർവ സാധാരണയായി വരുന്ന വേദനയാണെങ്കിലും ചില സമയങ്ങളിലെ അസഹനീയമായ വേദന നമ്മളെയാകെ തളർത്തും. വേദനയുണ്ടായാൽ ഡോക്ടറെ സമീപിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പല്ലിന്റെ പ്രശ്‌നങ്ങൾ മനസിലാക്കി കൃത്യമായ സംരക്ഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ വേദന വരുന്ന സമയങ്ങളിൽ ചെറിയൊരാശ്വാസം ലഭിക്കാൻ ചില വീട്ടു വൈദ്യങ്ങൾ ചെയ്യുന്നത് നല്ലതാണ് ഉപ്പുവെള്ളം പല്ലു വേദന ഉള്ളപ്പോൾ ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിൾകൊള്ളുന്നതും പല്ലു വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പല്ലുവേദനയ്ക്കുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പ്രതിവിധിയാണിത്. ഒരു ദിവസം രണ്ടോ മൂന്നോ നേരം ഇത്തരത്തിൽ ചെയ്യുന്നത് നല്ലതാണ്. പല്ലു വേദനയ്ക്ക് മാത്രമല്ല വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ ഭേദമാക്കാനും തൊണ്ട വേദന ശമിപ്പിക്കാനും ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിക്കാം. ഗ്രാമ്പൂ വേദന നിയന്ത്രിക്കുക മാത്രമല്ല, വീക്കം കുറക്കാനും ഗ്രാമ്പൂ സഹായിക്കുന്നു. ബാക്ടീരിയകളെ നശിപ്പിക്കാനും നീര് കുറയ്ക്കാനുമുള്ള കഴിവ് ഗ്രാമ്പുവിനുണ്ട്. ഗ്രാമ്പൂ…

    Read More »
  • ഭക്ഷണത്തെ കൂടുതൽ രുചികരമാക്കുന്ന ഭക്ഷണവസ്തുവാണ് നെയ്യ്; തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

    ഭക്ഷണത്തെ കൂടുതൽ രുചികരമാക്കുന്ന ഭക്ഷണവസ്തുവാണ് നെയ്യ്. ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയ ഒമേഗ 3 യുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ആരോഗ്യം നിലനിർത്തുന്നതിലും സുപ്രധാന ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും നെയ്യ് വലിയ പങ്കാണ് വഹിക്കുന്നത്. തണുപ്പുക്കാലത്ത് സന്ധി വേദന അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നെയ്യിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ശ്വസന ആരോഗ്യത്തിന് കൂടുതൽ ​ഗുണം ചെയ്യും. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഫാറ്റി ആസിഡാണ്. മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കുന്നു. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിൽ നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ നിർണായക പങ്ക് വഹിക്കുന്നു. രോഗപ്രതിരോധ സംവിധാന പിന്തുണ, എല്ലുകളുടെ ആരോഗ്യം, ചർമ്മം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ഈ വിറ്റാമിനുകൾ അത്യന്താപേക്ഷിതമാണ്. തണുപ്പുകാലത്ത് വരണ്ട ചർമ്മം പലരേയും അലട്ടുന്ന പ്രശ്നമാണ്. കൂടാതെ, ചർമ്മത്തിന്റെ നിർജ്ജലീകരണത്തിലേക്ക്…

    Read More »
  • കൊവിഡും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധർ പറയുന്നത്… അതും ചെറുപ്പക്കാരില്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കാണിക്കുന്നു…

    കൊവിഡ് 19 മഹാമാരിക്ക് ശേഷം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വ്യാപകമാകുന്നൊരു കാഴ്ച ഇന്ന് കാണാനാകും. ഇതിനിടെ പലപ്പോഴായി ചർച്ചയിൽ വന്നുപൊയ്ക്കൊണ്ടിരിക്കുന്നൊരു വിഷയമാണ് കൊവിഡും ഹൃദയസംബന്ധമായ പ്രശ്നങ്ങളും. കൊവിഡ് 19 ബാധിച്ച പലരിലും പിന്നീട് ഹൃദയാഘാതം സംഭവിക്കുന്നു, അല്ലെങ്കിൽ ഹൃദയാഘാതത്തിനുള്ള സാധ്യത വർധിക്കുന്നു എന്ന തരത്തിലുള്ള ആശങ്ക മഹാമാരി വന്ന് ഒരു വർഷം പിന്നിട്ടപ്പോൾ വന്നതാണ്. എന്നാൽ ഈ വിഷയത്തിൽ ഇപ്പോഴും വ്യക്തതകൾ വരാനുണ്ട്. എന്നിരിക്കിലും ഒളിഞ്ഞും തെളിഞ്ഞും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യവിദഗ്ധരൊക്കെ പറയുന്നത് കൊവിഡ് 19 ഹൃദയത്തെ ബാധിക്കുന്നുണ്ടെന്നാണ്. അതും ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണിക്കുന്നു എന്നും പറയുന്നുണ്ട്. ഇപ്പോഴിതാ കൊവിഡ് ബാധിച്ചവരിൽ ഒരു വിഭാഗം പേരിൽ ഹൃദയത്തിലെ ഞരമ്പുകളിൽ വീക്കം വരുന്നതായാണ് ചില ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഇതും പ്രായഭേദമില്ലാതെ കണ്ടുവരുന്നൊരു ട്രെൻഡായിട്ടാണ് ഇവർ മനസിലാക്കുന്നത്. ‘മുമ്പത്തേ പോലല്ല. മുമ്പൊക്കെ പ്രായമായവരിലാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അധികവും കാണുക. എന്നാലിപ്പോൾ ചെറുപ്പക്കാരിൽ തന്നെ ഇത് കാര്യമായി കാണുന്നുണ്ട്. ആശങ്കപ്പെടുത്തുന്നതാണ് ഈ അവസ്ഥ. കൊവിഡ്…

    Read More »
  • വൈറല്‍ ഇൻഫെക്ഷൻസിനെതിരേ പ്രതിരോധിക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കാനുള്ളത്…

    വൈറല്‍ അണുബാധകള്‍ വ്യാപകമായി കാണുന്നൊരു സാഹചര്യമാണിത്. കൊവിഡ് 19 തന്നെ ഒരിടവേളയ്ക്ക് ശേഷം സജീവമായിരിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ നാം ആരോഗ്യത്തോടെ മുന്നേറേണ്ടത് പ്രധാനമാണ്. ഇതിന് വിശേഷിച്ചും നാം നമ്മുടെ രോഗപ്രതിരോധ ശേഷിയാണ് ശക്തിപ്പെടുത്തേണ്ടത്. വൈറല്‍ ഇൻഫെക്ഷൻസില്‍ നിന്ന് അകന്നുപോകുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി പ്രതിരോധവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിലേക്കായി നാം ആദ്യം ഭക്ഷണത്തിലാണ് ശ്രദ്ധ നല്‍കേണ്ടത്. പ്രതിരോധശക്തി കൂട്ടാൻ സഹായകമായ ഘടകങ്ങളുടെ സ്രോതസായ വിഭവങ്ങള്‍ കാര്യമായി ഡയറ്റിലുള്‍പ്പെടുത്തണം. ഇത്തരത്തില്‍ സഹായകമായിട്ടുള്ള ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിനൊപ്പം അല്‍പം തേൻ, മഞ്ഞള്‍, പുതിനയില എന്നിവ കൂടി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ദിവസത്തില്‍ പല തവണ ഇത് കഴിക്കേണ്ട കാര്യമില്ല.ഒരിക്കല്‍ മാത്രം കഴിച്ചാല്‍ മതിയാകും. അമിതമാകാതെ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം തേൻ, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. രണ്ട്… ചുക്ക് കാപ്പി കഴിക്കുന്നതും വളരെ നല്ലതാണ്. നമുക്കറിയാം ഇഞ്ചി ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ലഘൂകരിക്കാൻ സഹായിക്കുന്നൊരു…

    Read More »
  • കോവിഡ് ജെഎന്‍.1 വകഭേദം; സാധാരണലക്ഷണങ്ങള്‍ക്കൊപ്പം വിശപ്പില്ലായ്മയും ക്ഷീണവും അനുഭവപ്പെടാം

    കേരളത്തിലടക്കം സ്ഥിരീകരിച്ച ജെഎന്‍.1 എന്ന പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന. അതേസമയം പൊതുജനാരോ?ഗ്യത്തിന് പുതിയ വകഭേദം വലിയ ഭീഷണിയാകാനിടയില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദം തീവ്രമാകുന്നതില്‍ നിന്നും മരണനിരക്ക് കൂടാതിരിക്കാനുമുള്ള സംരക്ഷണം നല്‍കാന്‍ നിലവിലുള്ള വാക്‌സിന് പ്രാപ്തിയുണ്ടെന്നും ലോകാരോഗ്യസംഘടന പറഞ്ഞു. ഈ വര്‍ഷം സെപ്തംബറില്‍ അമേരിക്കയിലാണ് ജെ.എന്‍.വണ്‍ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടര്‍ന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളില്‍ സ്ഥിരീകരിക്കുകയുണ്ടായി. നിലവില്‍ അമേരിക്ക, യു.കെ, ഐസ്ലന്‍ഡ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്റ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ ജെ.എന്‍.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലക്‌സംബര്‍ഗില്‍ ആദ്യമായി കണ്ടെത്തിയ ജെഎന്‍.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്. രോഗനിരക്കുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ ? തീരെ ചെറിയ ലക്ഷണങ്ങളില്‍ത്തുടങ്ങി മിതമായ രീതിയിലുള്ളവ വരേയാണ് ജെഎന്‍.വണ്‍ വകഭേദത്തില്‍ പ്രത്യക്ഷമാകുന്നതെന്ന് ലോകാരോഗ്യസംഘടന…

    Read More »
  • കേരളത്തില്‍ അടക്കം കൊവിഡ് കേസുകള്‍ ഉയരുന്നു; ജെ എൻ 1 വൈറസ് എത്രത്തോളം തീവ്രമായി നമ്മെ ബാധിക്കും? എന്തെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍?

    കേരളത്തില്‍ അടക്കം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്കയും വ്യാപകമാവുകയാണ്. എന്നാല്‍ അത്രമാത്രം ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നാണ് ആരോഗ്യമന്ത്രിയും വകുപ്പും വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ എന്ന കൊവിഡ് വൈറസ് വകഭേദത്തെ കുറിച്ച് ഏവര്‍ക്കും അറിയുമായിരിക്കും. ഇതില്‍ നിന്ന് ജനിതകമാറ്റങ്ങള്‍ സംഭവിച്ച് ഒടുവിലെത്തി നില്‍ക്കുന്നൊരു വകഭേദം ആണ് ഇപ്പോള്‍ കൊവിഡ് കേസുകള്‍ ഉയര്‍ത്താൻ ഇടയായ ജെ എൻ 1 എന്ന വൈറസ്. ഇത് എത്രത്തോളം തീവ്രമായി നമ്മെ ബാധിക്കും, എന്തെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍?, എത്ര വേഗതയിലാണ് ഈ വൈറസ് പടരുക? തുടങ്ങി പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഏറ്റവും പുതിയ വകഭേദങ്ങളില്‍ പെട്ടതായതിനാല്‍ തന്നെ പരിമിതമായ അറിവുകളാണ് ജെ എൻ 1നെ കുറിച്ച് ലഭ്യമായിട്ടുള്ളത്. ഇത് നമ്മെ ഗുരുതരാവസ്ഥയിലെത്തിക്കുന്ന തരത്തില്‍ ബാധിക്കുന്നൊരു വൈറസല്ല എന്നതാണ് ആദ്യമേ ഗവേഷകര്‍ അറിയിക്കുന്നത്. അതേസമയം മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവര്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം. കാരണം ഇത്തരക്കാരില്‍ വൈറസിന്‍റെ പ്രവര്‍ത്തനം വ്യത്യാസപ്പെടാം. നമ്മുടെ പ്രതിരോധശേഷിയെ മറികടന്നുകൊണ്ട് ശരീരത്തില്‍…

    Read More »
Back to top button
error: