TRENDING
-
1.08 കോടി സഹായം ലഭിച്ചു; രാഹുലിന്റെ വാദം തള്ളി വീരമൃത്യു വരിച്ച അഗ്‌നിവീറിന്റെ കുടുംബം
ന്യൂഡല്‍ഹി: സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്‌നീവീര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി മുന്‍ അഗ്‌നിവീറിന്റെ കുടുംബം. 2023 ഒക്ടോബറില്‍ സിയാച്ചിനില്‍ വെച്ച് വീരമൃത്യു വരിച്ച അഗ്‌നിവീര്‍ അക്ഷയ് ഗവാതെയുടെ അച്ഛന്‍ ലക്ഷ്മണ്‍ ഗവാതെ ആണ് തങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സഹായം വ്യക്തമാക്കി രംഗത്തെത്തിയത്. അക്ഷയ് വീരമൃത്യു വരിച്ച ശേഷം കുടുംബത്തിന് 48 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ആയി ലഭിച്ചെന്ന് ലക്ഷ്മണ്‍ ഗവാതെ അറിയിച്ചു. ഇതിനുപുറമെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 50 ലക്ഷം രൂപയും, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 10 ലക്ഷം രൂപയും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്‌നീവീര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണെന്നും അവ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും രാജ് നാഥ് സിംഗും, അമിത് ഷായും…
Read More » -
അമിത് ഷായുടെ മണ്ഡലത്തില്‍ പാതാളമായി റോഡുകള്‍; ബി.ജെ.പി കൊടി നാട്ടി നാട്ടുകാരുടെ പ്രതിഷേധം
അഹ്‌മദാബാദ്: കനത്ത മഴയില്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെല്ലാം റോഡുകളെല്ലാം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. തലസ്ഥാനമായ അഹ്‌മദാബാദിലെ റോഡിലെ പാതാളക്കുഴിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വന്തം മണ്ഡലമായ ഗാന്ധിനഗറില്‍ റോഡിലെ വെള്ളക്കെട്ടില്‍ ബി.ജെ.പി കൊടി നാട്ടി പ്രതിഷേധിക്കുകയാണു നാട്ടുകാര്‍. അഹ്‌മദാബാദിനും ഗാന്ധിനഗറിനും പുറമെ ഗുജറാത്തിലെ പ്രധാന നഗരങ്ങളായ ഭുജ്, ജുനാഗഢ്, സൂറത്ത്, വാപി, ബറൂച്ച് നിരത്തുകളിലെ സ്ഥിതി വ്യത്യസ്തമല്ല. ഏറ്റവും ഞെട്ടിപ്പിച്ചത് തലസ്ഥാന നഗരത്തില്‍നിന്നുള്ള കാഴ്ചയായിരുന്നു. ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന മഴയ്ക്കിടെയാണ് അഹ്‌മദാബാദിലെ ഷേലയില്‍ പൊതുനിരത്തില്‍ ഭീമാകാരമായ ഗര്‍ത്തം രൂപപ്പെട്ടത്. റോഡിലെ വന്‍ ഗര്‍ത്തത്തിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബി.ജെ.പി സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. അഹ്‌മദാബാദ് സ്മാര്‍ട്ട് സിറ്റിയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഭൂഗര്‍ഭ മഴവെള്ള സംഭരണി എന്നാണ് കോണ്‍ഗ്രസ് കേരള ഈ ദൃശ്യങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒരിറ്റു വെള്ളം അറബിക്കടലിലേക്കു…
Read More » -
എകെജി സെന്റര്‍ ആക്രമണം; വിദേശത്ത് ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന സുഹൈല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. പടക്കം എറിയാന്‍ നിര്‍ദേശം നല്‍കിയത് നിര്‍ദേശം നല്‍കിയത് സുഹൈല്‍ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ എത്തിയതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരത്തോടെ സുഹൈലിനെ തിരുവനന്തപുരത്തെത്തിക്കും. കേസില്‍ നേരത്തെ തന്നെ ഇടക്കാല കുറ്റപത്രം നല്‍കിയിരുന്നു.
Read More » -
നഴ്‌സിംഗ് ഏജന്‍സിയുടെ അനധികൃത പിരിച്ചുവിടല്‍; ഇന്ത്യന്‍ കെയറര്‍ക്ക് അനുകൂല നിലപാടെടുത്ത് കോടതി, മുഴുവന്‍ ശമ്പളവും നല്‍കണം
ലണ്ടന്‍: അനധികൃതമായി പിരിച്ചു വിട്ട ഹെല്‍ത്ത് കെയര്‍ കമ്പനിക്കെതിരെ ഇന്ത്യയില്‍ നിന്നുള്ള കെയറര്‍ നല്‍കിയ പരാതിയില്‍, പരാതിക്കാരന് അനുകൂലമായ പരാമര്‍ശം നടത്തി എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍. സമാനമായ ഒരുപാട് കേസുകളില്‍ കുടിയേറ്റ കെയറര്‍മാര്‍ക്ക് അനുകൂല വിധിക്ക് വഴിതെളിച്ചേക്കാവുന്ന പരാമര്‍ശമാണ് ജഡ്ജിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് നിയമ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. നടാഷാ ജോഫ് എന്ന എംപ്ലോയ്മെന്റ് ജഡ്ജിയാണ് ലണ്ടന്‍ ആസ്ഥാനമായ ക്ലിനിക്ക് പ്രൈവറ്റ് ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനത്തിനെതിരെയുള്ള കേസില്‍ നിര്‍ണ്ണായക പരാമര്‍ശം നടത്തിയത്. 2023-ല്‍ പിരിച്ചുവിടപ്പെട്ട കിരണ്‍ കുമാര്‍ രത്തോഡ് എന്ന് കെയറര്‍ക്ക് കൊടുക്കാന്‍ ബാക്കിയുള്ള വേതനം നല്‍കേണ്ടി വരുമെന്നാണ് ജഡ്ജി പരാമര്‍ശിച്ചത്. ഇത് വിധി ആയാല്‍ രത്തോഡിന് ലഭിക്കുക 13,000 പൗണ്ടില്‍ അധികമായിരിക്കും. പൂര്‍ണ്ണ സമയ ജോലി വാഗ്ദാനം നല്‍കി, ഇന്ത്യയില്‍ നിന്നും യു.കെയില്‍ എത്തിച്ച തനിക്കും സഹപ്രവര്‍ത്തകര്‍ക്കും, പൂര്‍ണ്ണസമയ തൊഴില്‍ നല്‍കാത്തതിനെ രാത്തോഡ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു രാത്തോഡിനെ പിരിച്ചു വിട്ടത്. സമാനമായ സാഹചര്യത്തില്‍ ഉള്ള നിരവധി കുടിയേറ്റ കെയറര്‍മാര്‍ക്ക് ഈ…
Read More » -
കൈക്കൂലി കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയി; തൊടുപുഴ നഗരസഭ ചെയര്‍മാനോട് രാജി ആവശ്യപ്പെട്ട് സിപിഎം
ഇടുക്കി: സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് സി.പി.എം. പാര്‍ട്ടി ആവശ്യപ്പെട്ടതോടെ സനീഷ് ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം കടുപ്പിച്ചതോടെയാണ് തീരുമാനം. അന്വേഷണ വിധേയമായി താത്കാലികമായി മാറി നില്‍ക്കാനാണ് സി.പി.എം. നിര്‍ദേശം. തിങ്കളാഴ്ച ചേര്‍ന്ന സി.പി.എം. തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റിയാണ് നഗരസഭ ചെയര്‍മാനോട് രാജി ആവശ്യപ്പെട്ടത്. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കുമ്മംകല്ല് ബി.ടി.എം. എല്‍.പി.സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസി.സിവില്‍ എന്‍ജിനീയര്‍ സി.ടി. അജിയും ഇടനിലക്കാരനായ റോഷനും കഴിഞ്ഞ 25-നാണ് പിടിയിലായത്. എന്‍ജിനീയര്‍ക്ക് പണം നല്‍കാന്‍ സ്‌കൂള്‍ മാനേജരോട് നിര്‍ദേശിച്ചെന്ന ആരോപണത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. ഇതോടെ…
Read More » -
‘മഞ്ഞുമ്മ’ലിന് പിന്നാലെ ‘ആര്‍ഡിഎക്‌സ്’ നിര്‍മാതാക്കളും; ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചെന്ന് പരാതി
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍.ഡി.എക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാണ് തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമിന്റെ പരാതി. ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമക്കായി 6 കോടി രൂപ നല്‍കിയെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ഡിഎക്‌സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം ബാബു ആന്റണി, ലാല്‍, മഹിമ നമ്പ്യാര്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മാലാ പാര്‍വതി, ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം മികച്ച വിജയമായിരുന്നു. ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ്…
Read More » -
പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; മുങ്ങിയ പ്രതിക്കായി തിരച്ചില്‍
എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എന്‍ഡിപിക്ക് സമീപം കുടുംബവുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഒഡിഷ സ്വദേശി ആകാശ് ഡിഗല്‍ (34) ആണ് മരിച്ചത്. ഒഡിഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. സംഭവശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. രാവിലെ 7.30ന് ആയിരുന്നു സംഭവം. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ആകാശ് ഡിഗലും കുടുംബവും താമസിക്കുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജന നായിക്കും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ ആകാശിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More » -
വധു ഡോക്ടറാണ്, വരന്‍ ആബ്‌സന്റാണ്! വിവാഹദിവസം മുങ്ങിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ലേഡി ഡോക്ടര്‍
പട്ന: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. 25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവാണ് കാമുകിയുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവാവുമായി അടുപ്പത്തിലാണെന്നായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. എന്നാല്‍, വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവാവ് ഇതിന് വിസമ്മതിച്ചു. ഒടുവില്‍ കോടതിയില്‍ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് സമ്മതിപ്പിച്ചു. പക്ഷേ, വിവാഹം രജിസ്റ്റര്‍ ചെയ്യാനായി താന്‍ കോടതിയില്‍ എത്തിയെങ്കിലും കാമുകന്‍ മുങ്ങിയെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹം മുടങ്ങിയതിന് പിന്നാലെ വനിതാ ഡോക്ടര്‍ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ ഡോക്ടര്‍ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. വീട്ടില്‍നിന്ന് യുവാവിന്റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തിയപ്പോള്‍ ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലാണ്…
Read More » -
ശബരിമലയില്‍ തലമുറമാറ്റം; കണ്ഠര് രാജീവര്‍ക്ക് പകരം ഇനി മകന്‍
പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂര്‍ണ ചുമതല ഒഴിയുന്നു. മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനാ(30)ണ് തന്ത്രി സ്ഥാനത്തേക്കത്തുക. നിലവില്‍ തന്ത്രിയായ കണ്ഠരര് മഹേശ്വര് മോഹനര്‍ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്‌മദത്തണ കൂടി വരുന്നതോടെ വരുന്നതോടെ തലമുറമാറ്റം പൂര്‍ണമാകും. ഓഗസ്റ്റ് 16-ന് നടതുറക്കുമ്പോള്‍ മേല്‍ശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. ചുമതലകളില്‍ നിന്നൊഴിഞ്ഞാലും കണ്ഠര് രാജീവരുടെ പങ്കാളിത്തമുണ്ടാകും. ഓരോ വര്‍ഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകന്‍ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്. രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വര്‍ഷം മുന്‍പാണ് ജോലി രാജി വച്ച് താന്ത്രിക കര്‍മങ്ങളിലേക്ക് തിരിഞ്ഞത്. ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ നിന്ന് ബിബിഎ, എല്‍എല്‍ബി നേടി. കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വര്‍ഷം ബംഗളൂരുവിലെ സ്വകാര്യ കണ്‍സല്‍റ്റിംഗ് കമ്പനിയില്‍ അനലിസ്റ്റായി ജോലി നോക്കി. പിന്നീട്…
Read More » -
തരുണികൾ ലഹരി കടത്തിൽ കേമികൾ: അടിപൊളി ജീവിതം, കണക്കറ്റ വരുമാനം; കൊച്ചി ഈ സുന്ദരിമാരുടെ വിഹാര കേന്ദ്രം
ലഹരി/ഫീച്ചർ കേരളത്തിലെ ലഹരി മരുന്നുകളുടെ ഹബ്ബായ കൊച്ചിയിൽ പൊലീസ്- എക്സൈസ് സംഘങ്ങളുടെ വലയിൽ കുടുങ്ങുന്നതിൽ പകുതിയിലധികവും യുവതികൾ. കഞ്ചാവ് അടക്കമുള്ള പ്രകൃതിദത്ത ലഹരിമരുന്നുകളെ അട്ടിമറിച്ചു കൊണ്ടാണ് മാരകമായ സിന്തറ്റിക് ലഹരി, എംഡിഎംഎയുടെ വില്പന പൊടിപൊടിക്കുന്നത്. അരക്കോടി രൂപയുടെ എം.ഡി.എം.എ യുമായി ആലുവയിൽ ബാംഗളൂരു സ്വദേശിനി അക്തർ എന്ന 26കാരി അറസ്റ്റിലായത് ഒരാഴ്ച മുമ്പാണ്. വൈകിട്ട് 5 മണിയോടെ കേരള എക്സ്പ്രസിലാണ് യുവതി വന്നിറങ്ങിയത്. വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെ പക്കൽ നിന്നും ഒരു കിലോ എം.ഡി.എം.എ കണ്ടെടുത്തു. ലഹരി മരുന്ന് കൈപ്പറ്റാൻ എത്തിയ കൊച്ചി സ്വദേശി സഫീറും പിന്നാലെ പിടിയിലായി. ലഹരി കടത്ത് സംഘത്തിലെ സ്ഥിരം കണ്ണിയായ അക്തറിനെതിരെ കളമശ്ശേരി പൊലീസ് മുമ്പും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. * * * ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വിൽപനയ്ക്കായി കടത്തിയ രണ്ടര കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ ബെംഗളൂരുവിൽ…
Read More »