TRENDING

  • ഓക്‌സിലിയറി നഴ്‌സിംഗ്-മിഡ് വൈഫ്‌സ് കോഴ്‌സിന് സംവരണം

    കോട്ടയം: ആരോഗ്യവകുപ്പിന്റെ ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സെന്ററുകളിൽ ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫ്‌സ് കോഴ്‌സിന് പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഓരോ സെന്ററിലും ഒരു സീറ്റ് വീതം വിമുക്തഭടന്മാരുടെ ആശ്രിതർക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാർ/വിമുക്തഭടന്മാരുടെ വിധവകൾ എന്നിവരുടെ ആശ്രിതർക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റ് മുഖേന ജൂലൈ 31നകം അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പുകളും ഓഗസ്റ്റ് രണ്ടിനകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ നൽകണം.

    Read More »
  • സബ്‍സിഡി വെട്ടിച്ച; രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍നിന്ന് 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി റിപ്പോര്‍ട്ട്

    രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്നും 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി റിപ്പോർട്ട്. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് II (FAME-II) അഥവാ ഫെയിം 2 സ്‍കീമിന്റെ നിയമങ്ങൾ ലംഘിച്ച് സബ്‍സിഡി വെട്ടിച്ചതിനാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ ഏഴ് കമ്പനികളോടാണ് സർക്കാർ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത്. ഏറ്റവും ഉയർന്ന തുക തിരിച്ചടയ്ക്കാനുള്ളത് രാജ്യത്തെ ഒരു മുൻ നിര ടൂവീലർ നിർമ്മാതാവിനാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത് ഏകദേശം 133.48 കോടി രൂപയോളം വരുമെന്നും മറ്റൊരു കമ്പനി 124.91 കോടി രൂപയും മൂന്നാമന് 116.85 കോടി രൂപയുമാണ് ഉള്ളതെന്നും ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിലേക്ക് തുക തിരികെ നൽകാത്തപക്ഷം, അടുത്ത ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ പദ്ധതിയിൽ നിന്ന് രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും പദ്ധതിയിൽ പങ്കെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. സ്‍കീമിന്റെ നിയമങ്ങൾ ലംഘിച്ച് ഈ കമ്പനികൾ…

    Read More »
  • ഡാന്‍സ് കളിക്കൂ ഫ്രീയായി ഐസ്‌ക്രീം കഴിക്കൂ! ഐസ്‌ക്രീം പ്രേമികള്‍ക്ക് ഓഫറുമായി ബംഗളൂരുവിലെ ഐസ്‌ക്രീം പാര്‍ലര്‍

    ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ഏതു പെരുമഴയെത്തും തണുപ്പിലും ഐസ്‌ക്രീം കിട്ടിയാല്‍ സന്തോഷിക്കാത്ത ഐസ്‌ക്രീം പ്രേമികള്‍ ഉണ്ടാകില്ല. അപ്പോള്‍ പിന്നെ ‘സൗജന്യമായി ഐസ്‌ക്രീം തരാം ഒരു ഡാന്‍സ് മാത്രം കളിച്ചാല്‍ മതി’ എന്നൊരു ഓഫര്‍ കൂടി കിട്ടിയാലോ? എത്ര ഡാന്‍സ് അറിയാത്ത വ്യക്തിയാണെങ്കില്‍ പോലും ആനന്ദനടനം ആടുമല്ലേ? ഐസ്‌ക്രീം പ്രേമികള്‍ക്കായി ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വിരുന്നൊരുക്കിയത് ബംഗളൂരുവിലെ ഒരു ഐസ്‌ക്രീം പാര്‍ലറാണ്. ദേശീയ ഐസ്‌ക്രീം ദിനാചരണത്തോടനുബന്ധിച്ചാണ് ഈ ഐസ്‌ക്രീം പാര്‍ലര്‍ ഉടമകള്‍ ഇത്തരത്തില്‍ മനോഹരമായ ഒരു ആശയം നടപ്പിലാക്കിയത്. ഐസ്‌ക്രീം ആവശ്യമുള്ള ആളുകള്‍ ക്യാഷ് കൗണ്ടറിലെത്തി ‘രണ്ട് ചുവട് നൃത്തം വെച്ചാല്‍ ഒരു സ്‌കൂപ്പ് ഫ്രീ.’ ഇതായിരുന്നു ഐസ്‌ക്രീം പ്രേമികളെ ആകര്‍ഷിച്ച രസകരമായ ഐസ്‌ക്രീം ദിനാഘോഷം.   View this post on Instagram   A post shared by Corner House Ice Creams (@cornerhouseicecreams) എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ദേശീയ ഐസ്‌ക്രീം ദിനമായി ആചരിക്കുന്നത്.…

    Read More »
  • കാര്യവട്ടത്ത് നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20

    തിരുവനന്തപുരം:കാര്യവട്ടത്ത് നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 മത്സരം അരങ്ങേറും.പരമ്ബരയിലെ രണ്ടാം മത്സരത്തിനാണ് കാര്യവട്ടം വേദിയാകുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണ് ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.ഏകദിന പരമ്ബരയോടെയാണ് പര്യടനം ആരംഭിക്കുക.ഏകദിന പരമ്ബര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്ബും ട്വന്‍റി 20 പരമ്ബര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക.  2023 ജനുവരി 15ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിനം കളിച്ചതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതിന് മുമ്ബ് നടന്ന അവസാന രാജ്യാന്തര മത്സരം. മത്സരത്തില്‍ ടീം ഇന്ത്യ 317 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിരുന്നു.

    Read More »
  • മിതമായ ചെലവിൽ സ്റ്റൈപ്പെന്റോടെ മെഡിസിൻ പഠിക്കാം

    NEET /FMGE / NEXT എന്നിവ ഇല്ലാതെ മിതമായ ചെലവിൽ stipend / scholarship -ഓടു കൂടി ഇനി അനായാസം Medicine പഠിച്ച് USA യിൽ settle ചെയ്യുകയോ, മറ്റ് പരീക്ഷകളില്ലാതെ ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും practice ചെയ്യുവാനും സാധിക്കും. 10 +2 കഴിഞ്ഞവർക്ക് USMD Programme (MBBS +MD +DM ). MBBS / MD കഴിഞ്ഞവർക്ക് – USMLE pass ആയി അമേരിക്കയിൽ നിന്നും DM എടുത്ത് അവിടെ settle ചെയ്യാൻ അവസരം. അമേരിക്കയിൽ നിന്നും വന്നിരിക്കുന്ന USMLE subject expert doctors കേരളത്തിൽ ഞങ്ങളുടെ കോട്ടയത്തുള്ള സ്ഥാപനത്തിൽ Offline ആയും Online ആയും ക്ലാസുകൾ നൽകുന്നു. Full package (including visa) offered by Atlanta Medical Education Group. For more details, Contact Immediately Atlanta Medical Education Group 3701, Atlanta Highway, Athans, Georgia – 30606, USA Contact…

    Read More »
  • മെഗാ തൊഴിൽ മേള: രജിസ്‌ട്രേഷൻ ക്യാമ്പയിൻ

    കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി കോളജും സംയുക്തമായി ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തുന്ന ദിശ 2023 മെഗാ തൊഴിൽ മേളയ്ക്കു മുന്നോടിയായി എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 2 മണിവരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽവച്ച് നടത്തും. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്‌സ്ആപ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 0481-2563451, 2565452.

    Read More »
  • ഐ.ടി. അസിസ്റ്റന്റ് വാക്-ഇൻ-ഇന്റർവ്യൂ

    കോട്ടയം: കാഞ്ഞിരപ്പളളി ഐ.ടി.ഡി.പി. ഓഫീസിലും വൈക്കം, മേലുകാവ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായി സെന്ററിലേക്ക് പട്ടികവർഗവിഭാഗത്തിൽ നിന്നും ഐ.ടി. അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്ലസ്ടുവും ഡി.സി.എയും ഡി.റ്റി.പിയും,കമ്പ്യൂട്ടറിൽ ഐ.ടി.ഐ/ പോളിടെക്നികുമാണ് യോഗ്യത. പ്രദേശവാസികളായിരിക്കണം. പ്രായം 21നും 35നും മദ്ധ്യേ. താത്പര്യമുളളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ കാഞ്ഞിരപ്പളളി മിനി സിവിൽ സ്റ്റേഷനിലെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 04828 202751.

    Read More »
  • സാധാരണക്കാര​ന്റെ സ്കൂട്ടറാകാൻ ഒല, വില കുറഞ്ഞ മോഡല്‍ എത്താൻ ഇനി നാലുനാള്‍ മാത്രം!

    ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് ഒല അതിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S1 എയറിനെ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ എസ്1 എയറിന്റെ പർച്ചേസ് വിൻഡോ ഇന്ത്യയിൽ തുറക്കുന്ന ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിൻഡോ ജൂലൈ 28 ന് തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്‌കൂട്ടർ 28 മുതൽ ജൂലൈ 30 വരെ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്‌തവർക്കും ഒല കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള ഉപഭോക്താക്കൾക്കും ലഭ്യമാകും. ഈ ഉപഭോക്താക്കൾക്ക് 1.10 ലക്ഷം രൂപയ്ക്ക് ഒല S1 എയര്‍ ലഭിക്കും. എന്നിരുന്നാലും, മറ്റ് വാങ്ങുന്നവർക്കായി ഇ-സ്‍കൂട്ടറിന്റെ ഡെലിവറി വിൻഡോ ജൂലൈ 31 ന് തുറക്കും, ഇതിന് 1.20 ലക്ഷം രൂപ വിലവരും. ഒല എസ്1 എയർ ഇലക്ട്രിക് സ്കൂട്ടറിന്റെ വിതരണം ഓഗസ്റ്റ് ആദ്യവാരം മുതൽ ആരംഭിക്കും. ഓല എസ്1 എയറും ഇന്ത്യയിൽ പരീക്ഷണ സമയത്ത് പലതവണ കണ്ടെത്തിയിരുന്നു. എസ്1 , എസ്1 പ്രോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ , എയറിന് ചെറിയ…

    Read More »
  • വെള്ളക്കെട്ടിനടുത്ത് ദാഹിച്ച് ഇരിക്കുന്ന ഒരു ചിമ്പാൻസിക്ക് കൈക്കുമ്പിളില്‍നിന്ന് വെള്ളം നൽകി ഫോട്ടോഗ്രാഫർ; പിന്നാലെ ഫോട്ടോഗ്രാഫറുടെ കൈ കഴുകി ചിമ്പാന്‍സി; വീഡിയോ വൈറല്‍

    മനുഷ്യരുമായി ഏറെ സാദൃശ്യമുള്ള ജീവികളാണ് ചിമ്പാൻസികൾ. അവയുടെ ശരീരഘടന മുതൽ നടക്കുന്ന രീതി വരെ മനുഷ്യനോട് അത്ഭുതകരമായ സാമ്യമാണ് ചിമ്പാൻസികൾ പങ്കിടുന്നത്. മനുഷ്യനുമായുള്ള നിരന്തര സഹവാസത്തിൻറെ ഫലമായി മനുഷ്യരുടെ ശീലങ്ങൾ അനുകരിക്കുന്ന തരത്തിലുള്ള ചിമ്പാൻസികളുടെ പെരുമാറ്റങ്ങളുടെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ടാകം. പലപ്പോഴും ഇത്തരം വീഡിയോകൾ കാഴ്ചക്കാരിൽ കൗതുകമുണർത്താറുണ്ട്. അതേസയമം അപകട സാധ്യതയുള്ള പെരുമാറ്റങ്ങളും ചിമ്പാൻസികളിൽ നിന്നും ഉണ്ടാകാറുണ്ട്. എന്നാൽ, സാധരണ കാണുന്ന കാഴ്ചകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ഹൃദയസ്പർശിയ ചില നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ വൈറലായ ഒരു ചിമ്പാൻസി വീഡിയോ സമ്മാനിച്ചത്. ജെസി പിയേരി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. തികച്ചും അപൂർവമായ കാഴ്ച എന്ന് കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. കാട്ടിനുള്ളിലെ ചെറിയൊരു വെള്ളക്കെട്ടിനടുത്ത് ദാഹിച്ച് ഇരിക്കുന്ന ഒരു ചിമ്പാൻസിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാകുക. തുടർന്ന് അത് തനിക്കരികിൽ ഫോട്ടോ എടുക്കാനായി നിന്ന ഫോട്ടോഗ്രാഫറോട് വെള്ളം കുടിക്കാൻ തന്നെ…

    Read More »
  • ഇന്ത്യയില്‍ നിങ്ങള്‍ ഒരു കാര്‍ ഓടിക്കാന്‍ പാടില്ലാത്തതിന്റെ കാരണങ്ങള്‍…. ഗതാഗത നിയമലംഘനം ആരോപിച്ച് വിദേശയിൽനിന്ന് 5000 രൂപ വാങ്ങി, രസീത് നൽകിയില്ല; പൊലീസുകാരന് സസ്‍പെന്‍ഷന്‍

    ന്യൂഡൽഹി: ഗതാഗത നിയമലംഘനം ആരോപിച്ച് വിദേശ പൗരനിൽ നിന്ന് 5000 രൂപ വാങ്ങിയ പൊലീസുകാരന് സസ്‍പെൻഷൻ. രസീത് നൽകാതെ പണം വാങ്ങിയതിനാണ് നടപടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഞ്ചാരി തന്റെ യുട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. ‘ഇന്ത്യയിൽ നിങ്ങൾ ഒരു കാർ ഓടിക്കാൻ പാടില്ലാത്തതിന്റെ കാരണങ്ങൾ’ എന്ന തലക്കെട്ടിയാണ് കൊറിയൻ സ്വദേശി വീഡിയോ പോസ്റ്റ് ചെയ്തത്. ഡൽഹി ട്രാഫിക് പൊലീസിലെ മഹേഷ് ചന്ദ് എന്ന ഉദ്യോഗസ്ഥനാണ് വീഡിയോ ക്ലിപ്പിലുള്ളത്. ഇയാൾ ഗതാഗത നിയമ ലംഘനത്തിന് 5000 രൂപ പിഴ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. കൊറിയൻ പൗരൻ ആദ്യം 500 രൂപ നൽകാൻ ശ്രമിക്കുന്നതും എന്നാൽ പൊലീസുകാരൻ നിർബന്ധിച്ചതിനെ തുടർന്ന് 5000 രൂപ തന്നെ നൽകുന്നതും വീഡിയോയിലുണ്ട്. പണം വാങ്ങി വിദേശിക്ക് കൈകൊടുത്ത് പോകുന്ന പൊലീസുകാരൻ പക്ഷേ രസീതൊന്നും നൽകിയതുമില്ല. കാറിന്റെ ഡാഷ്ബോഡിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഇയാൾ അപ്‍ലോഡ് ചെയ്തതിന്…

    Read More »
Back to top button
error: