TRENDING

 • ടിക്ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്

  അമേരിക്കൻ ഭീമൻ മൈക്രോസോഫ്റ്റ് ടിക്ടോകിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള നീക്കത്തിൽ. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിൽ ആണ് ഇപ്പോൾ ടിക്ടോക് ഉള്ളത്. ടിക്ടോക് നിരോധിക്കാൻ അമേരിക്കൻ ഭരണകൂടം നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് ഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമം. ചൈനീസ് കമ്പനിയുടെ നിയന്ത്രണ അധികാരത്തിൽ ആണ് ഇപ്പോൾ ടിക്‌ടോക് ഉള്ളത്. അതുകൊണ്ട് ടിക്ടോകിന്റെ അമേരിക്കയിലെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനികൾക്ക് കൈമാറാൻ ഭരണകൂടം നിർദ്ദേശിക്കും. ഈ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റ് ടിക്ടോകുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. എന്നാൽ ചർച്ച നടത്തുന്ന കാര്യം രണ്ട് കമ്പനികളും സ്ഥിരീകരിച്ചിട്ടില്ല. 2017 ലാണ് മ്യൂസിക്കലി എന്ന ആപ്ലിക്കേഷൻ ഏറ്റെടുത്ത് ബൈറ്റ്ഡാൻസ് ടിക്ടോകുമായി ലയിപ്പിച്ചത്. ഇതിനുപിന്നാലെ ടിക്ടോക് അമേരിക്കയിൽ ഹിറ്റായി. അമേരിക്കയിൽ ഇങ്ങനെ ഹിറ്റാകുന്ന ആദ്യ ചൈനീസ് ആപ്പും ടിക്ടോക് തന്നെയാണ്. എന്നാൽ ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ഉയർന്നു. അമേരിക്കൻ കമ്പനി ആയി മാറിയാൽ ഈ പ്രശ്നം പരിഹരിക്കാം. മൈക്രോസോഫ്റ്റ് മാത്രമല്ല ടിക്ടോകിന്റെ അമേരിക്കൻ അധികാരം ഏറ്റെടുക്കാൻ വേണ്ടി ചർച്ചകൾ…

  Read More »
 • എന്റെ നിലപാടുകൾ നിർഭയം ഞാൻ പ്രകടിപ്പിക്കും, സൈബർ പ്രതികരണങ്ങളോട് ഡോ ഗീവർഗീസ് മാർ കൂറിലോസ്

  സൈബറിടത്തെ മോശം പ്രതികരണങ്ങൾക്ക് മറുപടി പറഞ്ഞ് ഡോ ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം ഡോ ഗീവർഗീസ് മാർ കുറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ – നമ്മുടെമേൽ അസഭ്യവർഷം ചൊരിയുന്നവരോട് എങ്ങനെ പ്രതികരിക്കണം എന്ന് ശ്രീബുദ്ധനോട് ഒരിക്കൽ ഒരു ശിഷ്യൻ ചോദിച്ചു. ബുദ്ധൻ്റെ മറുപടി “ആ അസഭ്യവർഷങ്ങൾ സ്വീകരിക്കാതിരിക്കുക. അപ്പാൾ അവ അയച്ചവരിലേക്ക് തന്നെ മടങ്ങി പൊക്കോളും ” എന്നായിരുന്നു. സംസ്കാര ശൂന്യമായ പ്രതികരണങ്ങൾക്ക് “ബൂമറാങ്ങ് ഇഫക്റ്റ് ” ആണെന്ന് സാരം. ഇത് ഇവിടെ കുറിക്കുവാൻ കാരണം എൻ്റെ തികച്ചും വ്യക്തിപരമായ നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാൻ ഞാൻ ഉപയോഗിക്കുന്ന ഈ മുഖപുസ്തകത്തിലെ ഇടത്തിൽ ചിലർ മേൽ പറഞ്ഞ രീതിയിൽ നടത്തുന്ന നിലവാരം തീരെയില്ലാത്ത പ്രതികരണങ്ങളെ കുറിച്ച് സൂചിപ്പിക്കുവാനാണ്. ആദ്യമായിട്ടല്ല ഞാൻ എൻ്റെ രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കുന്നത്. ആദ്യമായിട്ടല്ല അത്തരം നിലപാടുകളെ ചിലർ സഭ്യമല്ലാതെ അസഹിഷ്ണുതയോടെ നേരിടുന്നതും. അവരോട് എനിക്ക് പിണക്കം ഒന്നുമില്ല; സഹതാപം മാത്രം. ഇതൊന്നും എൻ്റെ നിലപാടുകളെയോ അത് പ്രകടിപ്പിക്കുന്ന രീതിയെയോ…

  Read More »
 • ലുലു ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും, ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാകുമെന്ന് യൂസഫലി

  ലുലു ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും. ഒരു വർഷത്തിനുള്ളിൽ കോട്ടയത്ത് ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുമെന്ന് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. സ്ഥലം അന്വേഷിക്കുന്നതടക്കം പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്നു യൂസഫലി വ്യക്തമാക്കി. കേരളത്തിൽ അഞ്ചിടത്ത് ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. ഇതിൽ പ്രധാന സ്ഥലമായി കോട്ടയത്തെ കാണുന്നുവെന്നും യൂസഫലി പറഞ്ഞു. മധ്യകേരളത്തിലെ ആദ്യ ലുലു ഹൈപ്പർ മാർക്കറ്റ് ആവും കോട്ടയത്തേത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ആളുകളെ ആണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്. പ്രവാസികൾ ഒരുപാടുള്ള പ്രദേശമായതും ഗുണം ചെയ്യുമെന്ന് യൂസഫലി പറഞ്ഞു. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ ജീവനക്കാരിൽ ഇടം പിടിക്കുമെന്നും യൂസഫലി വ്യക്തമാക്കി.

  Read More »
 • ദൈവത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട്, ആരോപണങ്ങൾക്ക് മറുപടിയുമായി റിയ

  സുശാന്ത് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകി നടി റിയ. മാധ്യമങ്ങളിൽ തന്നെ കുറിച്ച് തെറ്റായ പ്രചാരണം ആണ് നടക്കുന്നതെന്ന് റിയ വ്യക്തമാക്കി. തന്റെ കാര്യങ്ങൾ വിശദമാക്കി റിയ വീഡിയോ സന്ദേശം പുറത്തു വിട്ടു. വിഷയം കോടതിയുടെ പരിഗണനയിൽ ആണ്. അതുകൊണ്ട് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും റിയ പറഞ്ഞു. ദൈവത്തിലും ജുഡീഷ്യറിയിലും തനിക്ക് വിശ്വാസം ഉണ്ട്. നടൻ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ റിയ ചക്രബർത്തിക്കെതിരെ സുശാന്തിന്റെ പിതാവ് പരാതി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് പരാതി നൽകിയത്. കേസിൽ ബീഹാർ പോലീസിന്റെ അന്വേഷണം നടക്കുകയാണ്. റിയയും കുടുംബവും മറ്റു ആറു പേർക്കും എതിരെ ആണ് പരാതി. പണം തട്ടിപ്പ്, വഞ്ചന, ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടു റിയക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരാതി നൽകിയിട്ടുണ്ട്.

  Read More »
 • മണിയറയിലെ അശോകനിലെ പൊളി ഗാനം

  രസകരമായ വരികളുമായി കേട്ടിരിക്കാൻ ഇമ്പമാർന്ന ഒരു അടിപൊളി ഗാനം… അതാണ് പിറന്നാൾ ദിനത്തിൽ പ്രിയ പ്രേക്ഷകർക്ക് ദുൽഖർ സൽമാൻ സമ്മാനിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നിർമാതാവാകുന്ന മണിയറയിലെ അശോകനിലെ ദുൽഖറും ഗ്രിഗറിയും ചേർന്നാലപിച്ച ‘ഉണ്ണിമായ’ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീഹരി കെ നായരാണ്. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ. സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്യുന്നത് പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത് .ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകൻ ശ്രീഹരി കെ.നായർ തുടങ്ങിയവരും പുതുമുഖങ്ങളാണ്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പു.എൻ.ഭട്ടതിരി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ആതിര ദിൽജിത്ത് പി.ആർ.ഒ ആയും ഷുഹൈബ് എസ്.ബി.കെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണിയിലുണ്ട്.

  Read More »
 • സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ റിയാ ചക്രവർത്തി കുടുങ്ങുമോ? രണ്ടും കല്പിച്ച് സുഹൃത്ത് അങ്കിത

  സുശാന്ത് സിംഗ് രാജ്പുത്ത് ആത്മഹത്യ ചെയ്തതാണോ? ആണെങ്കിൽ എന്തു കൊണ്ട്? തന്നെ സുഹൃത്ത് റിയ പീഡിപ്പിക്കുന്നു എന്ന് അങ്കിതക്ക് സുശാന്ത് സന്ദേശം അയക്കാൻ കാരണമെന്ത്? വിഷാദത്തെ തുടർന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്ന് വിശ്വസിക്കാൻ വയ്യെന്നാണ് നടി അങ്കിത ലോഖണ്ടെ പറയുന്നത് . ഒരു സീരിയൽ സെറ്റിൽ വെച്ചാണ് അങ്കിതയും സുശാന്തും പ്രണയത്തിലാകുന്നത്. പിന്നീട് ഇവർ വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരുകയായിരുന്നു. റിയക്കെതിരെ സുശാന്തിന്റെ കുടുംബം പരാതി നൽകിയതോടെ പരസ്യ പ്രതികരണവുമായി അങ്കിത രംഗത്ത് വരികയാണ്. “സുശാന്തിനെ എനിക്ക് വർഷങ്ങളായി അറിയാം. അദ്ദേഹത്തിന് ഒരു രോഗവുമില്ല. ഇതിനേക്കാൾ വലിയ പ്രശ്നങ്ങളിലൂടെ സുശാന്ത് കടന്നുപോയിട്ടുണ്ട്. അതെല്ലാം നേരിട്ട് മനസ്സിലാക്കിയ ഒരാൾ എന്ന നിലയ്ക്ക് ഉറപ്പിച്ചു പറയാനാകും അദ്ദേഹത്തിന് വിഷാദ രോഗം ഇല്ല. ജീവിതത്തെ എന്നും പ്രതീക്ഷയോടെ നോക്കി കാണുന്ന വ്യക്തിയായിരുന്നു സുശാന്ത്. ഒരുപാട് സ്വപ്നം കാണാറുണ്ട്. ഒരു ഡയറി ഉണ്ടായിരുന്നു അദ്ദേഹത്തിന്. അതിൽ അദ്ദേഹം ആഗ്രഹങ്ങൾ കുറിച്ചിട്ടിരുന്നു. അതെല്ലാം കുറച്ചു നാളുകൾക്കുള്ളിൽ തന്നെ നേടിയെടുത്തു.…

  Read More »
 • സ്ത്രീകളിലെ പി സി ഒ ഡിയെ പേടിക്കേണ്ട, പ്രതിവിധി ആയുർവേദത്തിൽ ഉണ്ട്

  പി സി ഒ ഡിയെ സ്ത്രീകൾ പേടിക്കണോ? ആയുർവേദ ഡോക്ടർ ഹസീന പുന്നപ്പാല പറയുന്നത് കേൾക്കൂ

  Read More »
 • സി.പി.എം. വർഗ്ഗീയ അജണ്ട നടപ്പാക്കി എന്നെ ക്രൂശിക്കുന്നു : ടി.എൻ. ഹരികുമാർ

  ബി.ജെ.പി. കൗൺസിലറും സ്റ്റേറ്റ് കമ്മിറ്റി മെമ്പറും ആയ ടി.എൻ. ഹരികുമാർ പ്രതികരിക്കുന്നു

  Read More »
 • ഒടുവില്‍ ശിവശങ്കരന്‍ തലയൂരുന്നു…..? അറസ്റ്റ് നടന്നില്ല. ശിവശങ്കർ രക്ഷപെടുന്നു എന്ന് സൂചന

  കള്ളനെ കാവലേല്‍പ്പിച്ച കഥ കേട്ടിട്ടില്ലേ..? സാക്ഷാല്‍ എം.ശിവശങ്കരനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുമ്പോഴാണ് ഈ പഴഞ്ചൊല്ലിന് പ്രസക്തി കൂടുന്നത്. ആറു പതിറ്റാണ്ടിലധികം നീളുന്ന സഖാവ് പിണറായി വിജയന്റെ പൊതു പ്രവര്‍ത്തന ചരിത്രത്തിലെ വെണ്മയിലാണ് ഈ കഥാനായകന്‍ ചെളി തെറിപ്പിച്ചത്. ആരാണ് ഈ ശിവശങ്കരന്‍….? എം.ബി.എ ബിരുദധാരിയായി, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലൂടെ ഔദ്യോഗിക ജീവിതമാരംഭിച്ച ശിവശങ്കരന് ഐ.എ.എസ് ലഭിച്ചത് 1995 ലാണ്. തുടര്‍ന്ന് വന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് ഗവണ്‍മെന്റുകളുടെ കാലത്ത് സുപ്രധാന പദവികള്‍ അലങ്കരിച്ച ഇദ്ദേഹം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് താക്കോല്‍ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നീ രണ്ട് സുപ്രധാന പദവികള്‍……! കേരള ജനതയ്ക്ക് ശുഭപ്രതീക്ഷ നല്‍കി തുടര്‍ഭരണം എന്ന സ്വപ്‌നം സഫലമാകാനിരിക്കെയാണ് സ.പിണറായി വിജയന്‍ ഈ അഭിനവ കാമദേവന്റെ പേരില്‍ കേരള സമൂഹത്തില്‍ അപഹാസ്യനാകേണ്ടി വന്നത്. സുപ്രധാന പദവിയിലിരിക്കുന്ന ഏത് വ്യക്തിയും പെണ്ണിന്റെയും പിടക്കോഴിയുടേയും പിന്നാലെ പോയാല്‍ എന്തൊക്കെ അപചയമുണ്ടാകാം എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സാക്ഷാല്‍…

  Read More »
 • കോക്ക്പിറ്റ് വിട്ട പൈലറ്റ് -സച്ചിൻ പൈലറ്റ്

  ഡൽഹി മാധ്യമങ്ങളിൽ നിങ്ങൾക്ക് ഒരു സുഹൃത്ത് എങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അശോക് ഗെഹ്‌ലോട്ട് പോലും കൂടെ വേണ്ട. രാജസ്ഥാനിൽ ഇപ്പോൾ കേൾക്കുന്ന പുതിയൊരു മുദ്രാവാക്യം അതാണ്. അശോക് ഗെഹ്‌ലോട്ട് -സച്ചിൻ പൈലറ്റ് യുദ്ധത്തിൽ ഡൽഹി മാധ്യമങ്ങളുടെ ചർച്ച ശ്രദ്ധിച്ചാൽ ഒന്നറിയാം. അവരുടെ ആംഗിൾ ജൂനിയറിനെ ഇല്ലാതാക്കാൻ സീനിയർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചാണ്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി ആയിരുന്നു സച്ചിൻ പൈലറ്റ്. സാധാരണ രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിമാർക്ക് ആഭ്യന്തരം നൽകും. എന്നാൽ സച്ചിന് നൽകിയത് പൊതുമരാമത്ത് ആണ്. എന്നാൽ തന്റെ വകുപ്പിൽ തന്നെ വലിയ പദ്ധതികൾ നേരിട്ട് നടപ്പാക്കാൻ അനുമതിയുമുണ്ടായിരുന്നില്ല. സർക്കാരിൽ സച്ചിൻ പൈലറ്റ് ഒരു കോ പൈലറ്റ് മാത്രമായിരുന്നു. കോക്ക്പിറ്റിന്റെ സർവ അധികാരവും ഗെഹ്ലോട്ടിനു ആയിരുന്നു. പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരൻ ആണ് ഗെഹ്‌ലോട്ട്. സച്ചിന് പ്രകോപനം സൃഷ്ടിച്ച് അദ്ധ്യേഹം ഒരു കുഴി കുഴിച്ചു. നിരാശയുടെ പടുകുഴിയിൽ വീണ സച്ചിൻ ആകട്ടെ ആഭ്യന്തര യുദ്ധം പ്രഖ്യാപിച്ച് ആ കുഴിയിൽ വീണു. സച്ചിനെ ഒഴിവാക്കേണ്ടത് ഗെഹ്‌ലോട്ടിന്റെ ആവശ്യം ആയിരുന്നു.…

  Read More »
Back to top button