TRENDING

  • ഇന്ന് ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിൽ പാക്കിസ്ഥാൻ ശ്രീലങ്ക പോരാട്ടം; ജയിക്കുന്ന ടീം ഫൈനലിൽ ഇന്ത്യയുടെ എതിരാളി

    കൊളംബോ:ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിൽ ഇന്ന് പാക്കിസ്ഥാൻ ശ്രീലങ്ക യുമായി ഏറ്റുമുട്ടും;ൺ.ജയിക്കുന്ന ടീമായിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ നേരത്തെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇരു ടീമും ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെയാണ് ഇന്ന് നടക്കാനിരിക്കുന്ന മത്സരം ശ്രീലങ്കയ്‌ക്കും പാകിസ്ഥാനും ‍ജീവന്മരണ പോരാട്ടമായത്. നിലവില്‍, പോയിന്‍റ് പട്ടികയില്‍  ശ്രീലങ്ക രണ്ടാം സ്ഥാനത്തും പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.

    Read More »
  • വിമാനത്തിന്റെ ശുചിമുറിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതികളെ വിമാനത്തിൽനിന്ന് പുറത്താക്കി

    വിമാനത്തിന്റെ ശുചിമുറിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതികളെ വിമാനത്തിൽനിന്ന് പുറത്താക്കി. യുകെയിലെ ലൂട്ടണിൽ നിന്ന് ഐബിസയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ഇൻഡിപെൻഡന്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.   ശുചിമുറിയിൽ സെക്സ് ചെയ്യുന്നതായി മനസിലാക്കിയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് വാതിൽ തുറക്കുകയായിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഒരു വീഡിയോ ട്വിറ്ററിൽ പ്രചരിക്കുകയാണ്. സെപ്തംബർ എട്ടിന് നടന്ന സംഭവത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് ട്വിറ്ററിൽ വൈറലായത്. ഇതിനോടകം അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.   വീഡിയോയിൽ കാണുന്നത് പോലെ, ഫ്ലൈറ്റ് അറ്റൻഡന്റ് ടോയ്‌ലറ്റിന് മുന്നിൽ കാത്തിരുന്നു,    മുന്നറിയിപ്പില്ലാതെ വാതിൽ തുറക്കുന്നു. പിന്നീടുള്ള കാഴ്ച കണ്ട് അറ്റൻഡന്റും സഹയാത്രികരും ഞെട്ടിത്തരിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, ഈസിജെറ്റിന്റെ വക്താവ് സംഭവം സ്ഥിരീകരിച്ചതായും ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടിൽ പറയുന്നു.  ‘സെപ്തംബർ എട്ടിന് ലൂട്ടണിൽ നിന്ന് ഐബിസയിലേക്കുള്ള ഈ വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരുടെ മോശം പെരുമാറ്റം…

    Read More »
  • ക്രെഡിറ്റ് കാർഡുകളിലൂടെയാണോ നിങ്ങൾ വാടക നൽകുന്നത് ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക, ഇല്ലെങ്കിൽ മുട്ടൻ പണി വരും

    ഇന്ന് കൂടുതൽ ആളുകളും ഓൺലൈൻ വഴിയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളും വഴിയാണ് പണമിടപാടുകൾ നടത്തുന്നത്. രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വീടിന്റെ വാടക പോലും ഇപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പലരും അടയ്ക്കാറുള്ളത്. ഇത് വളരെ സൗകര്യപ്രദമായ ഓപ്ഷനാണ്. വാടക അടയ്‌ക്കാനുള്ള സമയപരിധി അടുത്തിരിക്കുമ്പോൾ കൈയിൽ പണമില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതാണ് കാണാറുള്ളത്. എന്നാൽ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് ഒരു നല്ല തീരുമാനമായിരിക്കില്ല. വാടക നല്കാൻ ക്രെഡിറ്റ് കാർഡുകൾ കാർഡ് ഉപയോഗിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉയർന്ന നിരക്കുകൾ ക്രെഡിറ്റ് കാർഡുകൾ സാധാരണയായി ചില പലിശ ഈടാക്കുന്നതിനാൽ എപ്പോഴെങ്കിലും കുടിശിക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പലിശ ഉയരാൻ സാധ്യതയുണ്ട്. കടം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് കടം കുമിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബാക്കി തുക മുഴുവനായും അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പലിശ ഉൾപ്പടെ കടം ഉയരും. ഫീസും ഉപയോഗ പരിധിയും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുമ്പോൾ, അതിന്…

    Read More »
  • ”ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞത്”

    കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് അപകടാവസ്ഥയിലായിട്ടും നിസംഗത തുടരുന്ന ഗതഗാത വകുപ്പിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനുമെതിരെ കൊല്ലം എം.എല്‍.എ എം.മുകേഷ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കെട്ടിടം നിര്‍മ്മിക്കാന്‍ എം.എല്‍.എ തുക അനുവദിച്ചിട്ടും അധികൃതര്‍ തുടര്‍നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ താന്‍ ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. നിയമസഭയില്‍ ഇത് സംബന്ധിച്ച് നിരവധി തവണ ചോദ്യങ്ങള്‍ ഉന്നയിച്ച് വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താനും ശ്രമിച്ചു. ഒന്നും രണ്ടും ഇടത് മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് വിഷയം ബോദ്ധ്യപ്പെടുത്തിയിട്ടും പ്രയോജമുണ്ടാകുന്നില്ലെന്നാണ് എംഎല്‍എയുടെ പരാതി. ഇതിനെ പരിഹസിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുകയാണ്. ”ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പോട്ട് ചോദിച്ചത്” എന്നാണ് രാഹുലിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ”KSRTC ബസ്സ് സ്റ്റാന്റ് അപകടാവസ്ഥയില്‍ ആയിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ മുകേഷ് MLA ….…

    Read More »
  • ഏഷ്യാ കപ്പ്: ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ

    കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആവേശ പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് ഓൾ ഔട്ടായപ്പോൾ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറിൽ 172 റൺസിന് ഓൾ ഔട്ടായി. നാലു വിക്കറ്റെടുത്ത കുൽദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യൻ ജയം സാധ്യമാക്കിയത്. സ്കോർ ഇന്ത്യ 49.1 ഓവറിൽ 213ന് ഓൾ ഔട്ട്, ശ്രീലങ്ക 41.3 ഓവറിൽ 172ന് ഓൾ ഔട്ട്. സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഫൈനൽ ഉറപ്പിച്ചപ്പോൾ ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരം നിർണായകമായി. ഈ മത്സരത്തിലെ വിജയികളാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. പരാജയമറിയാതെ 13 മത്സരങ്ങൾ പൂർത്തിയാക്കിയ ശ്രീലങ്കയുടെ വിജയക്കുതിപ്പിന് കൂടിയാണ് ഇന്ത്യ ഇന്ന് വിരാമമിട്ടത്.…

    Read More »
  • ചാണ്ടി ഉമ്മനെതിരായ സി.പി.എം. വ്യാജപ്രചാരണം; വിശദീകരിച്ച് ബി.ജെ.പി. കൗണ്‍സിലര്‍

    തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ എംഎല്‍എക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാര്‍ ഫെയ്‌സ്ബുക്കിലിട്ട വിവാദ പോസ്റ്റ് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്നാലെ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട ബിജെപി നേതാവും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറുമായ ജി.എസ്.ആശാനാഥും. ചാണ്ടി ഉമ്മന്റെ ‘രാമന്‍’ പരാമര്‍ശം, തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ ആധാര ശിലാസ്ഥാപനച്ചടങ്ങിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ടാണ് അനില്‍കുമാര്‍ പോസ്റ്റിട്ടത്. ചാണ്ടി ഉമ്മന്‍ ക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കുന്ന വിവരം ഒഴിവാക്കി, ക്ഷേത്രനടയില്‍ ബിജെപി നേതാവും നഗരസഭാ കൗണ്‍സിലറുമായ ആശാനാഥ് ഒപ്പം നില്‍ക്കുന്ന ചിത്രവും അനില്‍കുമാറിന്റെ പോസ്റ്റിലുണ്ട്. എന്നാല്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ സൂര്യ എസ്.പ്രേമും തൊട്ടടുത്തുണ്ടായിരുന്നു. ഇവരെ മുറിച്ചുമാറ്റിയാണ് അനില്‍കുമാര്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെയാണ് മറുപടിയുമായി ആശാനാഥും എത്തിയത്. ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതില്‍ കെട്ടിയവരുമാണ് ഇപ്പോള്‍ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത്…

    Read More »
  • പാക്കിസ്ഥാനു മേൽ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ജയം

    കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ  പാക്കിസ്ഥാനു മേൽ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന മികച്ച ടോട്ടല്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്സ് 32ഓവറില്‍ 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പരിക്കേറ്റ നസീം ഷായ്ക്കും ഹാരീസ് റൗഫിനും ബാറ്റ് ചെയ്യാനായില്ല. 5 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ ആണിക്കല്ലിളക്കിയത്. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ. ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതംവീഴ്ത്തി. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി കൊഹ്‌ലി 94 പന്തില്‍ 6 സിക്‌സും 9 ഫോറുമുള്‍പ്പെടെ 122 റണ്‍സ് നേടിയപ്പോൾ രാഹുല്‍ 106 പന്തില്‍ 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സ് എടുത്തു.

    Read More »
  • പാകിസ്ഥാന്‍ വീണത് നാണക്കേടിന്റെ പടുകുഴിയിലേക്ക്; കൂറ്റന്‍ തോല്‍വിയുടെ ഉത്തരവാദിത്തം രോഹിത്തിനും സംഘത്തിനും!

    കൊളംബോ: പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ 228 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് നേടിയത്. കെ എൽ രാഹുൽ (111), വിരാട് കോലി (122) എന്നിവർ സെഞ്ചുറി നേടിയത്. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 32 ഓവറിൽ 128ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. തോറ്റതോടെ വലിയ നാണക്കേടിലേക്കാണ് പാകിസ്ഥാൻ വീണത്. ഏകദിനത്തിൽ ഇന്ത്യയോടേൽക്കുന്ന അവരുടെ ഏറ്റവും വലിയ തോൽവിയാണിത്. 2008ൽ മിർപൂരിൽ 140 റൺസിന് തോറ്റത് രണ്ടാം സ്ഥാനത്തായി. 2017ൽ ബെർമിംഗ്ഹാമിൽ 124 തോറ്റതാണ് മൂന്നാമത്. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോർ കൂടിയാണിത്. 1985ൽ ഷാർജയിൽ 87ന് പുറത്തായതാണ് ഏറ്റവും ചെറിയ സ്‌കോർ. 1997ൽ ടൊറന്റോയിൽ 116ന് പുറത്തായത് രണ്ടാമത്. 1984 ഷാർജയിൽ 134ന് പുറത്തായത് നാലാമതായി. ഏകദിന ചരിത്രത്തിൽ പാകിസ്ഥാന്റെ ഏറ്റവും…

    Read More »
  • തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ ഉയർന്ന് 77 രൂപയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ സെപ്റ്റംബർ 1- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ സെപ്റ്റംബർ 2- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,160 രൂപ സെപ്റ്റംബർ 3- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,160 രൂപ സെപ്റ്റംബർ 4- ഒരു…

    Read More »
  • ഏതൊക്കെ വരുമാനങ്ങളെയാണ് നികുതിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്? അറിഞ്ഞിരിക്കാം, നികുതി ഭാരം കുറയ്ക്കാൻ സഹായിക്കും

    ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31 അവസാനിച്ചതിനു ശേഷം റീഫണ്ടിനായി കാത്തിരിക്കുകയാണ് നികുതിദായകർ. എന്നാൽ ഇപ്പോഴും നികുതി നൽകേണ്ടതില്ലാത്ത ചില വരുമാനമാർഗങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. ഏതൊക്കെ വരുമാനങ്ങളെയാണ് നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് അറിഞ്ഞുവെയ്ക്കുന്നത് നികുതിദായകർക്ക് അവരുടെ നികുതി ഭാരം കുറയ്ക്കാൻ സഹായിക്കും. നികുതിയേതര വരുമാനം ആദായനികുതിക്ക് വിധേയമല്ലാത്ത ഏതൊരു വരുമാനവും നികുതിയേതര വരുമാനമാണ്. ഒരു വ്യക്തിയുടെ നികുതി ബാധ്യതയുടെ കണക്കുകൂട്ടലുകളിൽ ഇത്തരം വരുമാനം പൂർണ്ണമായും ഒഴിവാക്കിയിരിക്കും. ഒരു രൂപ പോലും നികുതി നൽകേണ്ടതില്ലാത്ത ചില വരുമാനമാർഗങ്ങൾ പരിചയപ്പെടാം സമ്മാനങ്ങൾ/പൈതൃകസ്വത്ത്: ബന്ധുക്കൾ വഴി ലഭിക്കുന്ന വരുമാനത്തിനോ, സമ്മാനങ്ങൾക്കോ നികുതി നൽകേണ്ടതില്ല, അത് പൊതുവെ നികുതി വിധേയമായ വരുമാനമായി കണക്കാക്കാറില്ല. ബന്ധുക്കളിൽ നിന്നല്ലാതെ കൈപ്പറ്റുന്ന സമ്മാനങ്ങൾക്കും നികുതി ഇളവ് ലഭിക്കും. പക്ഷെ ഇത്തരം സമ്മാനങ്ങളുടെ മൂല്യം 50,000 രൂപയിൽ താഴെയായിരിക്കണം.. വിവാഹ വേളയിൽ ഇത്തരത്തിൽ സമ്മാനം ലഭിച്ചാൽ, അതും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും ലൈഫ് ഇൻഷുറൻസ് റിട്ടേണുകൾ: കാലാവധി പൂർത്തിയായിക്കഴിഞ്ഞ ലൈഫ്…

    Read More »
Back to top button
error: