TRENDING

 • സാംസങിന്റെ അമരക്കാരന് വിട

  ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. 78 വയസ്സായിരുന്നു. 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിന്നീട് ലീയുടെ മകനും സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ ചുക്കാന്‍ പിടിക്കുന്നത്. സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണശേഷം 1987 ലാണ് ലീ കമ്പനിയുടെ അധികാരമേറ്റെടുത്തത്. സാംസങിന്റെ മൊത്തത്തിലുളള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യാന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് മാത്രമാണ് .

  Read More »
 • ഇന്ന് കോലിയും ധോണിയും നേർക്കുനേർ – ഐപിഎൽ അവലോകനം -ദേവദാസ് തളാപ്പ്-വീഡിയോ

  ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടുമ്പോൾ മത്സരം യഥാർത്ഥത്തിൽ നിലവിലെ ക്യാപ്റ്റനും മുൻ ക്യാപ്റ്റനും തമ്മിലാണ് .വിരാട് കോലിയും എം എസ് ധോണിയും തമ്മിൽ .ജയിച്ചു നിൽക്കുന്ന ടീം ആണ് കോലിയുടെതെങ്കിൽ തോറ്റു നിൽക്കുന്ന ടീം ആണ് ധോണിയുടേത് .മറ്റൊരു മത്സരത്തിൽ രാജസ്ഥാൻ മുംബൈയെ നേരിടും . കഴിഞ്ഞ ദിവസത്തെ കളിയിൽ പഞ്ചാബ്- ഹൈദരാബാദ് മത്സരം കാണികളെ മുൾമുനയിൽ നിർത്തി .ദേവദാസ് തളാപ്പിന്റെ അവലോകനം .

  Read More »
 • ബിജു മേനോനും പാര്‍വ്വതിയും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

  ബിജു മേനോനും പാര്‍വ്വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്ത് ആരംഭിച്ചു. ചിത്രത്തിന്റെ പേര് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. പ്രമുഖ ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംവിധായകന്‍. ആദ്യ ദിവസത്തെ ചിത്രീകരണം കോട്ടയം ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് സ്‌കൂളിലായിരുന്നു . മൂണ്‍ ഷോര്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിസിന്റെയും ഒ.പി.എം ഡ്രീം മില്‍സിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷറഫുദ്ദീന്‍, സൈജു കുറുപ്പ് , ആര്യ സലീം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം ജി. ശ്രീനിവാസ റെഡിയും എഡിറ്റിംഗ് മഹേഷ് നാരായണനുമാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് നേഹ നായരും യാക്‌സണ്‍ പേരെരയും ചേര്‍ന്നാണ്.

  Read More »
 • ധോണിപ്പടയെ ചുട്ടെരിച്ച് മുംബൈ ,ചെന്നൈയ്ക്ക് 10 വിക്കറ്റ് തോൽവി ,ഐ പി എല്ലിൽ നിന്ന് പുറത്തേയ്ക്ക് -ദേവദാസ് തളാപ്പിന്റെ വിശകലനം

  ബൗളർമാർ എറിഞ്ഞു വീഴ്ത്തി ,ബാറ്റസ്മാൻമാർ അടിച്ചു പറത്തി .ചെന്നൈ സൂപ്പർ കിങ്സിനെതിരായ മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തെ ഇങ്ങനെ വിശദീകരിക്കാം .10 വിക്കറ്റിനാണ് മുംബൈ ചെന്നൈയെ നിലംപരിശാക്കിയത് . ഇന്നത്തെ രണ്ടു കളികളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനു മുൻതൂക്കമെന്നാണ് നിഗമനം .പഞ്ചാബ് -ഹൈദരാബാദ് മത്സരം പൊടിപാറും . ദേവദാസ് തളാപ്പിന്റെ വിശകലനം – 

  Read More »
 • T-Seriesന് വേണ്ടി ഒമർ ലുലുവിന്റെ ആദ്യ ഹിന്ദി മ്യൂസിക്കൽ ആൽബം

  ഹാപ്പി വെഡിങ്, ചങ്ക്സ്, അഡാർ ലൗ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഒമർ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആൽബം ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ആയ T-Series ആണ് പുറത്തിറക്കുന്നത്.വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമ്മിക്കുന്ന ഈ ആൽബത്തിൽ ദുബായ് ബേസ്ഡ് മോഡലുകളും,ഇൻഫ്ലുവൻസേഴ്സും ആയ കപ്പിൾസ് അജ്മൽ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ചങ്ക്സ് എന്ന ചിത്രത്തിലെ ‘മേക്കാനിക്കിലെ വിശ്വാമിത്രൻ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ മലയാളികൾക്ക് ഒമർ ലുലു പരിചയപ്പെടുത്തിയ ജുബൈർ മുഹമ്മദാണ് ഈ ആൽബത്തിന്റെയും സംഗീതസംവിധായകൻ. അഡാർ ലൗ വഴി ആയിരം ഫോളോവേഴ്സിൽ നിന്ന് ലക്ഷകണക്കിന് ഫോളോവേഴ്സിനെ കിട്ടിയവരാണ് പ്രിയ വാര്യർ,നൂറിൻ ശരീഫ്,റോഷൻ അടക്കം ഉള്ളവർ.ലോകം മൊത്തം സെലിബ്രെറ്റ് ചെയ്യപ്പെട്ട ഇവരെ കൂടാതെ അനു സിതാര അടക്കം ഉള്ള ഇന്നത്തെ മൈൻസ്ട്രീം നായികാ നായകന്മാരെ മലയാള സിനിമക്ക് നൽകിയ വിശാഖ് പി.വി തന്നെയാണ് ഇവിടെയും കാസ്റ്റിംഗ് ഡയറക്ടറായി എത്തുന്നത്. ഛായാഗ്രാഹണം മുസ്തഫ…

  Read More »
 • രോഗിയുടെ ശ്വാസകോശം ഒരു ലെതർ ബോൾ പോലെ ,കോവിഡ് രോഗിയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഡോക്ടർമാരെ പോലും ഞെട്ടിച്ചു .മരിച്ചയാളുടെ ശ്വാസകോശം സംബന്ധിച്ച കണ്ടെത്തലാണ് ഏവരെയും ഞെട്ടിച്ചത് . മരിച്ച് 18 മണിക്കൂറിനു ശേഷവും കൊറോണ വൈറസ് മൂക്കിലും തൊണ്ടയിലുമുള്ള സ്രവങ്ങളിൽ കണ്ടെത്തിയെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു .പോസ്റ്റ്‌മോർട്ടം നടത്തിയ ഓക്സ്ഫോർഡ് മെഡിക്കൽ കോളേജ് സർജൻ ഡോ .ദിനേശ് റാവു ഞെട്ടിപ്പിക്കുന്ന പലതും കണ്ടെത്തി . “എങ്ങിനെയാണ് രോഗം കൂടുന്നത് എന്നത് മനസിലാക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഏറെ സഹായകരമാണ് .”ഫോറൻസിക് മെഡിസിൻ വകുപ്പ് മേധാവി കൂടിയായ ഡോ .ദിനേശ് റാവു പറയുന്നു . ശരീരത്തിലെ അഞ്ച് ഭാഗങ്ങളിലുള്ള സ്രവങ്ങൾ റാവു പരിശോധിച്ചു .മൂക്ക് ,തൊണ്ട ,വായ് ,ശ്വാസനാളങ്ങൾ ,മുഖത്തും കഴുത്തിലുമുള്ള തൊലി എന്നിവിടങ്ങളിൽ നിന്നാണ് സ്രവങ്ങൾ ശേഖരിച്ചത് .”കോവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്ന് പോലും രോഗം പടരാമെന്നാണ് പരിശോധനാ ഫലങ്ങൾ കാണിക്കുന്നത് .ഇതിൽ മൂക്കിലും തൊണ്ടയിലും ഉള്ള സ്രവങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി…

  Read More »
 • ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യും ,പിൻ സീറ്റ് യാത്രക്കാരൻ ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും

  ഇരുചക്രവാഹനങ്ങൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യും .ഇത് സംബന്ധിച്ച ഉത്തരവ് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും . കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ശുപാർശ ശക്തമായി നടപ്പാക്കാൻ ആണ് തീരുമാനം .ട്രാൻസ്‌പോർട്ട് കമ്മീഷണർ അജിത്ത് കുമാറിന്റേതാണ് ഉത്തരവ് . പിൻ സീറ്റ് യാത്രക്കാരൻ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും .റോഡ് സുരക്ഷാ ക്ലാസിനും സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കും .

  Read More »
 • ഇന്ന് തോറ്റാൽ ധോണിയുടെ ചെന്നൈയ്ക്ക് അടുത്ത ഘട്ട സാധ്യതകൾ ഇല്ലാതാകും -ദേവദാസ് തളാപ്പിന്റെ വിശകലനം

  എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎല്ലിൽ നിന്ന് പുറത്താകലിന്റെ വക്കിൽ .ഇന്ന് മുംബൈ ഇന്ത്യൻസുമായുള്ള കളി തോറ്റാൽ അടുത്ത ഘട്ടത്തിലേക്കുള്ള ചെന്നൈയുടെ പ്രയാണം നിലയ്ക്കും . ഇന്നലെ മനീഷ് പാണ്ഡെയുടെ മികവിൽ സഞ്ജു സാംസന്റെ രാജസ്ഥാനെ ഹൈദരാബാദ് തോൽപ്പിച്ചു .റൺവരൾച്ചയിൽ നിന്ന് സഞ്ജു കരകയറി എന്ന് മാത്രമാണ് ഏക ആശ്വാസം .36 റൺസാണ് സഞ്ജു നേടിയത് . ദേവദാസ് തളാപ്പിന്റെ വിശകലനം 

  Read More »
 • മോഡലിംഗ്, സിനിമ, സീരിയൽ രംഗത്തേയ്‌ക്ക് വരുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്

  സിനിമ ഒരു മായിക ലോകമാണ്. നിങ്ങളെ സ്വാധീനിക്കുന്ന ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ഒത്തുചേര്‍ന്ന ജനപ്രീയ മാധ്യമമാണ് സിനിമ. എന്നാല്‍ ആ മായകാഴ്ച്ചകള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ നാം കൃത്യമായി മനസ്സിലാക്കണം. ഇപ്പോഴിതാ സിനിമയുടെ മറപറ്റി നിരവധി വ്യാജന്മാര്‍ മുളപൊട്ടിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് തുറന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയും ഡോക്ടറുമായ ഷിനു ശ്യാമളന്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഷിനുവിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മോഡലിംഗ്, സിനിമ, സീരിയൽ രംഗത്തേയ്‌ക്ക് വരുന്ന പെണ്കുട്ടികളുടെ ശ്രദ്ധയ്ക്ക്, പ്രമുഖരായ പല സിനിമ താരങ്ങളുടെയും സംവിധായകരുടെയും പേരും പറഞ്ഞു പലരും നിങ്ങളെ വിളിക്കും. അവരാണെന്ന് പറഞ്ഞു നിങ്ങളെ വിളിക്കും. സിനിമയിലോ മറ്റും വേഷം തരാമെന്ന് പറയും. നിങ്ങൾ അത് വിശ്വസിച്ചു അവരെ കാണാൻ ഓടി പോകരുത്. ആദ്യം അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക. യഥാർത്ഥത്തിൽ അവർ പറയുന്ന വ്യക്തിയുമായി സുഹൃത്തുക്കൾ വഴിയോ മറ്റും കോണ്റ്റാക്ട് ചെയ്യുവാൻ ശ്രമിക്കുക. അവരോട് സംസാരിക്കുക. ഈ അടുത്തു സ്ഥിരമായി അത്തരം വ്യാജ ഫോണ് വിളികളും മറ്റും…

  Read More »
 • രാജ്യത്ത് കോവിഡ് വാക്‌സിൻ ആദ്യ ഡോസ് നല്‍കുന്നവരുടെ ലിസ്റ്റായി

  രാജ്യത്ത് കോവിഡ് വാക്‌സിന്റെ ആദ്യം ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി. ആദ്യഘട്ടം വാക്സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ പട്ടികയാണ് തയ്യാറാക്കിയതെന്ന് കേന്ദ്രം വ്യക്തമാക്കി. വാക്‌സിന്റെ ശേഖരണം, സംഭരണം, വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആദ്യഘട്ട വാക്‌സിനേഷനുള്ള രൂപരേഖ തയ്യാറാക്കിയത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കേന്ദ്ര സംസ്ഥാന പൊലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ ഉള്ളത്. അതേസമയം, എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍ സജ്ജമാണെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ ലഭ്യമായാല്‍ ജനുവരി മുതല്‍ ജുലായ് വരെയാകും ആദ്യ ഘട്ട വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നത്.

  Read More »
Back to top button
error: