NEWS

  • ഇണകളിൽ ഒരാൾക്ക് കൂടുതൽ ഇണ ചേരണം, പക്ഷേ ഭാര്യയ്ക്ക് വിരക്തി, ഭർത്താവിന് ആർത്തി

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ    ഭർത്താവിന് വയസ്സ് 61. ഭാര്യക്ക് 3 വയസ്സ് ഇളപ്പം. കഴിഞ്ഞ 5 വർഷമായി ഇണ ചേരുന്നത് ആദ്യം ആഴ്ചയിൽ ഒന്ന് എന്നത് പതിയെ മാസത്തിൽ ഒന്ന് എന്നായി. പിന്നെ വർഷത്തിൽ വല്ലപ്പോഴുമായി. പിന്നെ അതങ്ങ് നിന്നു. ഭർത്താവ് മറ്റ് സ്ത്രീകളെ കാണുമ്പോൾ ആർത്തിയോടെ നോക്കും; അവരുമായി ഇണ ചേരുന്നത് വിഭാവന ചെയ്യും. അപ്പോൾ മനസ്സ് വിലക്കും. പിന്നെ കുറ്റബോധമായി. ഒടുവിൽ പ്രശ്നം തെറാപ്പിസ്റ്റിന്റെ അടുത്ത് എത്തുന്നു. ചിലപ്പോൾ ഒറ്റയ്ക്ക്; ചിലപ്പോൾ ഇണകൾ ഒരുമിച്ച്. പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണെന്ന് തെറാപ്പിസ്റ്റ് പറയുമ്പോഴാണ് ഭർത്താവ് മനസ്സ് തുറന്നത്: ”എപ്പോഴും ഞാനാണ് ആവശ്യക്കാരൻ എന്ന് അവൾക്ക് തോന്നരുത്.” ഭാര്യ എന്ത് പറയുന്നു എന്നായി തെറാപ്പിസ്റ്റ്. ”വിവാഹപ്രായമെത്തിയ മക്കൾ ഉള്ളപ്പോഴാ ഇതിയാന്റെ ഒരു…!” ദമ്പതികൾ തമ്മിൽ കൂടുതൽ ആശയവിനിമയം നടത്താൻ തെറാപ്പിസ്റ്റ് ഉത്സാഹിപ്പിക്കുന്നു. ‘വയസ്സായത് കൊണ്ട് എന്നെ പിടിക്കാത്തതാണോ എന്ന് പലപ്പോഴും സന്ദേഹിച്ചിട്ടുണ്ടെന്ന്’ ഭർത്താവ്. ‘ഞാൻ എതിരല്ല.…

    Read More »
  • എറണാകുളത്ത് മഞ്ഞപ്പിത്തം പടരുന്നു; വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും രോഗബാധ

    എറണാകുളം: ജില്ലയുടെ പലഭാഗങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നോര്‍ത്ത് കളമശ്ശേരിയില്‍ രണ്ടാഴ്ചക്കുള്ളില്‍ 28 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂവാറ്റുപുഴ ആര്‍ഡിഒ: ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കഴിഞ്ഞ ഏപ്രില്‍ 17നാണ് വേങ്ങൂര്‍ പഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടിത് പടരുകയായിരുന്നു. ജില്ലയില്‍ നിലവില്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 40ലേറെ പേര്‍ക്ക് രോഗബാധയേല്‍ക്കുകയും ചെയ്തു. വേങ്ങൂരിലെ 15 വാര്‍ഡുകളില്‍ നിലവില്‍ രോഗബാധയുണ്ട്. മരണകാരണം, ഹെപ്പറ്റൈറ്റിസ് എ പടരാനുള്ള കാരണങ്ങള്‍, അധികാരികളില്‍ വീഴ്ച സംഭവിച്ചോ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിവയാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം ഒന്‍പതിന് ജില്ലാ കളക്ടര്‍ ഉമേഷ് എന്‍ എസ് കെ വേങ്ങൂര്‍…

    Read More »
  • ”ആരാദ്യം ചര്‍ച്ച നടത്തി എന്നതിന് പ്രസക്തിയില്ല, എല്ലാം ചര്‍ച്ചകളും ഉമ്മന്‍ചാണ്ടിയുടെ അറിവോടെ”

    തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള എല്‍ഡിഎഫിന്റെ സോളാര്‍ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരാദ്യം ചര്‍ച്ച നടത്തി എന്നതിന് ഇനി പ്രസക്തിയില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാന്‍ പല ഭരണവൈദഗ്ധ്യവും ഞങ്ങള്‍ കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിയായിരുന്നു സിപിഎമ്മിന്റെ ആവശ്യം. അത് അംഗീകരിക്കാനാവില്ല എന്ന് ഞങ്ങള്‍ ഉറച്ച നിലപാടെടുത്തുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നോ എന്ന് പറയേണ്ടത് സിപിഎം ആണ്. ടിപി കേസുമായി സോളാര്‍ കേസിനെ ബന്ധിപ്പിക്കുന്നത് ചില തുന്നല്‍ വിദഗ്ധരാണ്. ഇരു കേസുകളും തമ്മില്‍ ഒരു ബന്ധവുമില്ല. താന്‍ നടത്തിയ എല്ലാ ചര്‍ച്ചകളും ഉമ്മന്‍ചാണ്ടിയുടെ അറിവോടെ ആയിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം, വെളിപ്പെടുത്തലില്‍ വെട്ടിലായിരിക്കുകയാണ് സിപിഎം. സമരം പിന്‍വലിച്ച രീതിയെ 2013 ല്‍ തന്നെ എതിര്‍ത്ത സിപിഐക്ക് പുതിയ വിവാദത്തിലും അതൃപ്തിയുണ്ട്. ഒത്തുതീര്‍പ്പ് വിവരം പുറത്ത് വരുമ്പോഴും കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍വ്വശക്തിയും…

    Read More »
  • ബത്തേരി കോടതിയില്‍ പോപ്പര്‍ട്ടി റൂമില്‍ മോഷണം; വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡുമെത്തി, അന്വേഷണം

    സുല്‍ത്താന്‍ബത്തേരി: വയനാട് കോടതിയില്‍ കയറി മോഷണം നടത്തി കള്ളന്മാര്‍. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതിയില്‍ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാര്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • വാഹനമിടിച്ച് വയോധിക മരിച്ച സംഭവം; നിര്‍ത്താതെപോയ കാര്‍ അഞ്ച് മാസത്തിനുശേഷം കണ്ടെത്തി

    കോട്ടയം: വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ അഞ്ച് മാസത്തിനു ശേഷം കണ്ടെത്തി. ഹൈദരാബാദില്‍നിന്ന് മുണ്ടക്കയം പോലീസാണ് എര്‍ട്ടിഗ കാര്‍ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15-ന് കോരുത്തോട് പനക്കച്ചിറയിലായിരുന്നു അപകടം. എണ്‍പത്തിയെട്ടുകാരി തങ്കമ്മയാണ് ശബരിമല തീര്‍ഥാടകരുടെ വാഹനമിടിച്ച് മരിച്ചത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാന്‍ സഹായകരമായത്.

    Read More »
  • തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, യുവാവിന്റെ മുഖത്ത് കുത്തേറ്റു; നാലംഗ സംഘം പിടിയില്‍

    തിരുവനന്തപുരം: വഞ്ചിയൂര്‍ചിറക്കുളം കോളനിയില്‍ അക്രമിസംഘം യുവാവിനെ ആക്രമിച്ചു. ആക്രമണത്തിനു പിന്നാലെ മാരകായുധങ്ങളുമായി വാഹനത്തില്‍ എത്തിയ സംഘം പിടിയിലായി. കാഞ്ഞിരംപാറ കരിത്തോട് ലെയ്ന്‍ ചാമവിള അരുണ്‍(30), കമലേശ്വരം പെരുനെല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ ആനന്ദ്(30), മെഡിക്കല്‍ കോളേജ് മഞ്ചാട് മഞ്ഞടിക്കുന്നില്‍ സിബിന്‍ (30), കാഞ്ഞിരംപാറ പഴവിള പുത്തന്‍വീട്ടില്‍ ആരോമല്‍(30) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. ഇരുമ്പുവാളുകള്‍, കത്തികള്‍ എന്നിവ വാഹനത്തില്‍നിന്നു കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി വഞ്ചിയൂര്‍ ചിറക്കുളം കോളനി ടി.സി. 27/2146ല്‍ സുധി(22)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കണ്ണിനു കുത്തേറ്റ് സുധിന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ചിറക്കുളം സ്വദേശികളായ അഞ്ചുപേര്‍ക്കെതിരേ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. സുധിന്റെ മുഖത്താണ് കുത്തിയത്. പൊലീസ് എത്തുന്നതിനു മുമ്പ് പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സ്ഥലത്തെ ലഹരിസംഘമാണ് സുധിനെ ആക്രമിച്ചതെന്നു കുടുംബം പറയുന്നു. ഈ ആക്രമണത്തിനു പിന്നാലെയാണ് മാരകായുധങ്ങളുമായി കാറിലെത്തിയ നാലംഗസംഘത്തെ പിടികൂടിയത്. ഇവര്‍ സുധിനും സംഘത്തിനും നേരേയുള്ള ആക്രണത്തിനു പ്രതികാരം ചെയ്യാനെത്തിയതാണന്നാണ് പൊലീസ് പറയുന്നത്. സുധിന്റെ വീട്ടില്‍ എത്തിയ…

    Read More »
  • 26 വര്‍ഷം മുന്‍പ് കാണാതായ ’19കാരന്‍’ അയല്‍വീട്ടിലെ ഭൂഗര്‍ഭ അറയില്‍ ജീവനോടെ!

    അള്‍ജിയേഴ്സ്: അള്‍ജീരിയയില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം. ഉത്തര അള്‍ജീരിയന്‍ നഗരമായ ജെല്‍ഫയില്‍ രാവിലെ സ്‌കൂളിലേക്കു പോയ 19 കാരന്‍ ഒമര്‍ ബിന്‍ ഒമ്രാന്‍ വൈകീട്ട് ഏറെ വൈകിയിട്ടും വീട്ടിലേക്കു തിരിച്ചുവന്നില്ല. പരിഭ്രാന്തരായ വീട്ടുകാര്‍ സ്‌കൂളിലും ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയിട്ടും ഒരു വിവരവും ലഭിച്ചില്ല. പൊലീസിനെ അറിയിച്ചും ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. മകനു വേണ്ടിയുള്ള കാത്തിരിപ്പ് മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടു. നിരാശ തന്നെ ഫലം. മകന്‍ യുദ്ധത്തിനിടയില്‍ കൊല്ലപ്പെടുകയോ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്ന് മനസിനെ വിശ്വസിപ്പിച്ചു കഴിഞ്ഞു അമ്മയും അച്ഛനും കുടുംബവുമെല്ലാം. എന്നാല്‍, ഇപ്പോള്‍ കൃത്യം 26 വര്‍ഷങ്ങള്‍ക്കുശേഷം വീട്ടില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള അയല്‍വാസിയുടെ വീട്ടില്‍നിന്ന് അവനെ കണ്ടെത്തുന്നു! ഒരു സിനിമാക്കഥ കേട്ട പോലെ, വായിച്ച പോലെ തോന്നുന്നുണ്ടല്ലേ..!? എന്നാല്‍, അങ്ങനെ എഴുതിത്തള്ളേണ്ട. ഇതൊരു ഞെട്ടിപ്പിക്കുന്ന ജീവിതകഥയാണ്. 1990കളിലെ ആഭ്യന്തര യുദ്ധക്കാലത്ത് കാണാതായ ഒമര്‍ ബിന്‍ ഒമ്രാന്‍ എന്ന അന്നത്തെ 19കാരനെ തറവാട്ടുവീട്ടിന്റെ…

    Read More »
  • കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്ന് കടന്നു; സംഭവം കോടതിയില്‍ ഹാജരാക്കി മടങ്ങവേ

    തൃശ്ശൂര്‍: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ പരിസരത്തുനിന്നാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. തമിഴ്നാട് ആലംകുളം സ്വദേശിയാണ് ബാലമുരുകന്‍. വെള്ളിയാഴ്ച രാത്രിയാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കി തമിഴ്നാട് പോലീസ് തിരികെ ഇയാളെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ എത്തിക്കുന്നതിനിടെ ആയിരുന്നു സംഭവം. ബാലമുരുകനെ വാനില്‍ ഇരുത്തി, പ്രതിയെ തിരിച്ചെത്തിച്ചിട്ടുണ്ട് എന്നറിയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജയിലിനകത്തേക്ക് പോയപ്പോഴായിരുന്നു ഇയാള്‍ കടന്നുകളഞ്ഞത്. വാനില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ജയില്‍ വളപ്പിലേക്ക് കടന്നിരുന്നതിനാല്‍ ഈ സമയം ഇയാളെ വിലങ്ങ് ധരിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ബാലമുരുകന്റെ പിന്നാലെ പോലീസും ഓടിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. നാല്‍പ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. മോഷ്ടിക്കുന്നതിനിടെ ആളുകളെ ആക്രമിക്കുന്ന രീതിയുമുണ്ടെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ത്തന്നെ പോലീസ് ബാലമുരുകന്റെ രക്ഷപ്പെടലിനെ അതീവഗൗരവത്തോടെയാണ് കാണുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ തൃശ്ശൂര്‍ നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.  

    Read More »
  • വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ സന്ദര്‍ശനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തി. ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ദുബായ്, സിംഗപൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. ഇന്നലെ രാത്രിയാണ് ദുബായില്‍നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെ തിരിച്ചെത്തും. ഇന്ന് ദുബായില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തശേഷമാകും മന്ത്രി നാട്ടിലേക്ക് മടങ്ങുക. മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.  

    Read More »
  • അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്പെന്‍ഷന്‍, ഒളിവില്‍

    കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ അടവ് മുടങ്ങിയതിന് കാര്‍ പിടിച്ചെടുക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷിനെയാണ് ഡിസിപി കെഎസ് സുദര്‍ശന്‍ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ പതിമൂന്നിനാണ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവമുണ്ടായത്. മര്‍ദനമേറ്റ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന, കാര്‍ ഉടമ കണ്ണൂര്‍ മാടായി സ്വദേശി ഷാഹില്‍ (20) സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് അനധികൃതമായി വാഹനം പിടിച്ചെടുത്തതിനും മര്‍ദിച്ചതിനും ഉമേഷിന്റെ പേരില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തു. ഉമേഷിന്റെ സഹോദരന്‍ ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ഷാഹില്‍ വായ്പയെടുത്ത് കാര്‍ വാങ്ങിയത്. അതിന്റെ അടവ് മുടങ്ങിയതോടെ ഉമേഷിന്റെ നേതൃത്വത്തില്‍ കാര്‍ പിടിച്ചെടുക്കുകയായിരുന്നെന്ന് ഡിസിപി വ്യക്തമാക്കി. ഷാഹിലിനെ സ്റ്റേഷനില്‍വച്ച് മര്‍ദിക്കുകയും ചെയ്തു. ഉമേഷ് ഒളിവിലാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.  

    Read More »
Back to top button
error: