NEWS

  • ബി.ജെ.പി. സ്ഥാനാർഥിയ്ക്ക് വോട്ടുചെയ്യുന്നതിന് പകരം നോട്ട ബട്ടണ്‍ അമർത്തണം: മുൻ ലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര മഹാജൻ

    ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ ബിജെപിയിലെടുത്തതിനെ വിമർശിച്ച്‌ മുൻ ലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര മഹാജൻ. ബി.ജെ.പി. സ്ഥാനാർഥിയ്ക്ക് വോട്ടുചെയ്യുന്നതിന് പകരം നോട്ട ബട്ടണ്‍ അമർത്തണമെന്നും അവർ ആവശ്യപ്പെട്ടു. മേയ് 13 നാണ് ഇൻഡോറിൽ വോട്ടെടുപ്പ് നടക്കുന്നത്. വധശ്രമക്കേസില്‍ പ്രതി ചേർക്കപ്പെട്ട മുൻ കോണ്‍ഗ്രസ് പ്രവർത്തകന് ബി.ജെ.പിയില്‍ അംഗത്വം നല്‍കിയത് പാർട്ടിയ്ക്ക് പ്രതികൂലമായിത്തീരുമെന്നും സുമിത്ര മഹാജൻ  അഭിപ്രായപ്പെട്ടു. തുടർച്ചയായി എട്ട് തവണ ഇൻഡോറിൽ നിന്നും ബി.ജെ.പി. സ്ഥാനാർഥിയായി ലോക്സഭയിലെത്തിയ നേതാവാണ് സുമിത്ര മഹാജൻ.   പ്രദേശികവാർത്താ ചാനലിന് ഞായറാഴ്ച അനുവദിച്ച അഭിമുഖത്തിലാണ് സുമിത്ര മഹാജൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു

    Read More »
  • ഭര്‍ത്താവിനെ കെട്ടിയിട്ട് നെഞ്ചിലും ശരീരത്തിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, ക്രൂരമര്‍ദനം; ഭാര്യ അറസ്റ്റില്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ഭര്‍ത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച മെഹര്‍ ജഹാന്‍ എന്ന യുവതിയെ സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. കൈകാലുകള്‍ കെട്ടിയിട്ട ശേഷം മെഹര്‍ തന്റെ നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്ന് ഭര്‍ത്താവ് മനന്‍ സെയ്ദി പറഞ്ഞു. വീട്ടിനുള്ളിലെ സിസി ടിവി ദൃശ്യങ്ങള്‍ സെയ്ദി പൊലീസിന് നല്‍കി. മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് സെയ്ദിയുടെ ശരീരഭാഗങ്ങളില്‍ പൊള്ളിക്കുന്ന ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി മനന്‍ സെയ്ദി വ്യക്തമാക്കി. കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം…

    Read More »
  • 20% ശതമാനം വോട്ട്, രണ്ട് സീറ്റ് ഉറപ്പ്, രണ്ടിടത്ത് അട്ടിമറി പ്രതീക്ഷ; വിലയിരുത്തലുമായി ബി.ജെ.പി നേതൃത്വം

    തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തി സംസ്ഥാന ബി.ജെ.പി നേതൃത്വം. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. ബൂത്ത് തലത്തില്‍നിന്ന് ലഭിച്ച കണക്കുകള്‍ വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വം ഈ നിഗമനങ്ങളില്‍ എത്തുന്നത്. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുനേടി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ബൂത്തുതല നേതൃത്വങ്ങള്‍ നല്‍കിയിട്ടുള്ളത്. 2019-ല്‍ 3,16,000 വോട്ടുനേടിയ തിരുവനവനന്തപുരത്ത് ഇത്തവണ 3,60,000 വോട്ടുനേടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും. രണ്ടാം സ്ഥാനത്ത് ശശി തരൂര്‍ ആയിരിക്കും. ജയത്തിന് അടിത്തറയാകുന്ന ലീഡ് നേമത്ത് 20,000, വട്ടിയൂര്‍ക്കാവില്‍ 15,000, കഴക്കൂട്ടത്ത് 8000, തിരുവനന്തപുരം സിറ്റിയില്‍ 5000 വോട്ട് എന്നിങ്ങനെ ആയിരിക്കും. പാറശാലയില്‍ രണ്ടാം സ്ഥാനത്തെത്തും. കോവളത്തും നെയ്യാറ്റിന്‍കരയിലും മൂന്നാമത് തന്നെയെങ്കിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന വലിയ ആത്മവിശ്വാസമാണ് ഉള്ളത്. തൃശ്ശൂരില്‍ എന്തായാലും സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിലയുത്തല്‍. ബിജെപി നാല് ലക്ഷം വോട്ടുപിടിക്കും. 3,80,000 വോട്ടുനേടി യു.ഡി.എഫ് ആയിരിക്കും രണ്ടാംസ്ഥാനത്ത്.…

    Read More »
  • പാലക്കാട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനം വകുപ്പ്

    പാലക്കാട്: കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു.തിരുവനന്തപുരം ചെന്നൈ മെയില്‍ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്.രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു. ട്രെയിനിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ വാളയാര്‍ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്.കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു.

    Read More »
  • കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ  കുഴഞ്ഞുവീണു

    തൃശൂർ: കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ  കുഴഞ്ഞുവീണു.എടക്കരയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കയാണ് സംഭവം. നിലവിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ. സിറോ-മലബാർ കത്തോലിക്കാ പുരോഹിതനും ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെയും (ആക്റ്റ്സ്) കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സ്ഥാപകനാണ് വൃക്ക അച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഡേവിസ് ചിറമ്മൽ.

    Read More »
  • തൃശൂരില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

    തൃശ്ശൂർ: പാവറട്ടി പൂവത്തൂരില്‍ മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു. മരയ്ക്കാത്ത് അജീഷിൻ്റെ ഭാര്യയുടെ ഫോണാണ്  പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിതെറിച്ചുണ്ടായ തീപിടുത്തത്തില്‍ മുറിയിലുണ്ടായിരുന്ന കട്ടില്‍, കിടക്ക, എയർ കണ്ടീഷണർ, ഇലക്‌ട്രിക് ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. സംഭവ സമയത്ത് റൂമില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല അജീഷിൻ്റെ ഭാര്യയും മക്കളും അമ്മയുമാണ് വീട്ടില്‍ താമസം.വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

    Read More »
  • ഷാര്‍ജയില്‍ 5-ാമത്തെ പുതിയ വാതക ശേഖരം കണ്ടെത്തി, യു.എ.ഇ സാമ്പത്തിക മേഖല കുതിച്ചു ചാട്ടത്തിലേയ്ക്ക്

        ഷാര്‍ജയിൽ പുതിയ വാതക ശേഖരം കണ്ടെത്തി. ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ അറിയിച്ചതാണ് ഇക്കാര്യം. അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടത്തിയ ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയാല്‍ യു.എ.ഇക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്. ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ കണ്ടെത്തലോടെ അല്‍ ഹദീബ ഷാര്‍ജയിലെ വലിയ വാതക പാടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഷാര്‍ജയിലെ അഞ്ചാമത്തെ വാതകപാടമാണിത്. അല്‍ സജാ, കാഹീഫ്, മഹനി, മുഐദ് തുടങ്ങിയവയാണ് മറ്റ് വാതക പാടങ്ങള്‍. ഷാര്‍ജയില്‍ 2020ന് ശേഷം  കണ്ടെത്തുന്ന വലിയ വാതക പാടമാണ് അല്‍ ഹദീബയിലേക്ക്. മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ കണ്ടെത്തലായിരുന്നു…

    Read More »
  • വീട്ടിലെ ചൂട് കുറയ്ക്കാൻ ‘സ്‌കറിയ ടെക്‌നിക്’

    തൃശൂർ: പൊള്ളുന്ന ചൂട് 77കാരനായ കുരിയച്ചിറ നെഹ്രു കോളനിയിലെ സി.ഡി.സ്‌കറിയയുടെ വീടിനെ അലട്ടാറില്ല. ഓഫീസ്റൂമും കിടപ്പുമുറിയുമെല്ലാം എ.സിയില്ലാതെ കുളിർമ്മയുള്ളതാക്കാൻ സ്കറിയ   കണ്ടെത്തയ വിദ്യ ഇന്ന് പലരും അനുകരിച്ച് തുടങ്ങി. നഴ്‌സറികളില്‍ നിന്നും മറ്റും വാങ്ങാൻ കിട്ടുന്നതും വീട്ടിലെ വേസ്റ്റ് കൃത്യമായി നല്‍കുന്നവ‌ർക്ക് സൗജന്യമായി ലഭിക്കുന്നതുമായ ചകിരിച്ചോറും ടാർപോളിനും ഉപയോഗിച്ചുള്ള വിദ്യയാണിത്. കട്ടയായി വാങ്ങാൻകിട്ടുന്ന അഞ്ചു കിലോ ചകിരിച്ചോറിന് 130 രൂപ. ശരാശരി വലിപ്പമുള്ള ഒരു മുറിക്ക് ഇത്തരത്തിലുള്ള രണ്ടു കട്ട മതി. ടെറസിന് മുകളില്‍ ടാർപോളിൻ വിരിച്ച്‌ അതില്‍ നനച്ചുപൊടിച്ച ചകിരിച്ചോറ് അര ഇഞ്ച് കനത്തില്‍ ഇടുക. അതിന് മുകളില്‍ ടാർപോളിൻ വിരിക്കുക. ആഴ്ചയിലൊരിക്കല്‍ നന്നായി നനച്ചാല്‍ മതി. ഭാരത്തിന്റെ പത്തിരട്ടി വെള്ളം സംഭരിക്കുന്ന ചകിരിച്ചോറില്‍ നിന്ന് മുറിയിലേക്ക് തണുപ്പിറങ്ങും. ഫാനിട്ടാല്‍ കുളിർമ്മയുള്ള കാറ്റ് കിട്ടും. പകല്‍ ജനലുകള്‍ അടച്ചിട്ട് മുറിയിലേക്ക് ചൂട് കയറാതെ ശ്രദ്ധിക്കണം. ചകിരിച്ചോർ വർഷങ്ങളോളം കേടാകില്ല. മഴക്കാലത്ത് മാറ്റേണ്ടതുമില്ല. ടാർപോളിനുള്ളതിനാല്‍ ടെറസില്‍ ചകിരിച്ചോറിന്റെ കറയും നനവും പിടിക്കുകയുമില്ല.…

    Read More »
  • വിലയില്ല, വാഴക്കുലകള്‍ സൗജന്യമായി വിതരണംചെയ്ത് കര്‍ഷകൻ

    മാവൂർ: കടുത്ത വേനലില്‍ വാഴകള്‍ വ്യാപകമായി നിലംപൊത്തുകയും  വാഴക്കുലകള്‍ക്ക് വിലകിട്ടാതെയും വന്നതോടെ നേന്ത്രവാഴക്കുലകള്‍ റോഡരികില്‍ കൂട്ടിയിട്ട് ആവശ്യക്കാരോട് എടുത്തുകൊണ്ടുപോകാനാവശ്യപ്പെട്ട് കർഷകൻ. വളയന്നൂരിലെ പ്രമുഖ കർഷകനും വെജിറ്റബ്ള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സില്‍ കേരളയുടെ മാവൂർ വിപണനകേന്ദ്രം മുൻ ഭാരവാഹിയുമായ കെ.പി. ശ്രീധരനാണ് കുലകള്‍ സൗജന്യമായി നല്‍കിയത്. വളയന്നൂരില്‍ ഇദ്ദേഹം കൃഷി ചെയ്ത 1200ഓളം വാഴകളില്‍ 300 എണ്ണം കഴിഞ്ഞദിവസങ്ങളില്‍ നിലംപൊത്തി.ഇതോടെ വിളവെത്തിയ വാഴക്കുലകൾ  വെട്ടിവിൽക്കാൻ ശ്രമിച്ചെങ്കിലും വില കിട്ടിയില്ല. പിന്നാലെ വളയന്നൂർ-ചെട്ടിക്കടവ് റോഡരികില്‍ കൂട്ടിയിട്ട് ‘ഈ കാണുന്ന നേന്ത്രക്കുലകള്‍ ആർക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാം’ എന്ന് കടലാസില്‍ എഴുതിയും വച്ചു. കഴിഞ്ഞദിവസം 100 എണ്ണം ഇത്തരത്തില്‍ ആൾക്കാർ എടുത്തുകൊണ്ട് പോയിരുന്നു. തുടർന്ന് ബാക്കിയുള്ള ദിവസങ്ങളിലും അദ്ദേഹം ഇത് ആവർത്തിക്കുകയായിരുന്നു. മുഴുവൻ കുലകളും ആളുകളെത്തി കൊണ്ടുപോയി. പൂർണമായി മൂപ്പെത്താറായ കുലകളുള്ള വാഴകളാണ് വീഴുന്നത്. ശേഷിക്കുന്നവയും ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണെന്നും കെ.പി. ശ്രീധരൻ പറഞ്ഞു. കഴിഞ്ഞവർഷവും ഈ വർഷവുമായി ഉല്‍പാദന ചെലവായ എട്ടുലക്ഷം രൂപ നഷ്ടമായെന്നും കെ.പി. ശ്രീധരൻ…

    Read More »
  • ഹോസ്റ്റല്‍ ശൗചാലയത്തിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാന്‍ തയാറായി കുഞ്ഞിന്റെ പിതാവ്

    കൊച്ചി: നഗരത്തിലെ ഹോസ്റ്റലിന്റെ ശൗചാലയത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍, യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഞായര്‍ രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നതെങ്കിലും യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല. മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഞായര്‍ രാവിലെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു…

    Read More »
Back to top button
error: