Kerala

    • മകന്‍ കാനഡയില്‍ അപകടത്തില്‍ മരിച്ചു; ഡോക്ടറായ മാതാവ് വിവരമറിഞ്ഞ് കായംകുളത്ത് ജീവനൊടുക്കി

      ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നിസയെ (48) കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ വിവരം അറിഞ്ഞതിനു പിന്നാലെയാണു ഡോ. മെഹറുന്നിസ ജീവനൊടുക്കിയത്. കായംകുളം ഫയര്‍ സ്റ്റേഷനു സമീപം സിത്താരയില്‍ അഡ്വ. ഷഫീക് റഹ്‌മാന്റെ ഭാര്യയായ മെഹറുന്നിസ, മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇ.എന്‍.ടി വിഭാഗത്തിലാണ് സേവനം ചെയ്യുന്നത്. ഇവരുടെ മകന്‍ കാനഡയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ബിന്യാമിന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിവരമറിഞ്ഞതു മുതല്‍ കടുത്ത മനോവിഷമത്തിലായിരുന്നു ഡോ. മെഹറുന്നീസ. ഇന്നു രാവിലെയാണ് മെഹറുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടിക്കു ശേഷം മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കി.        

      Read More »
    • ”പോ പുല്ലേ, പോടീ പുല്ലേ…”: കോട്ടയത്ത് വനിതാ മജിസ്‌ട്രേറ്റിനെ അധിക്ഷേപിച്ച് അഭിഭാഷകര്‍

      കോട്ടയം: സിജെഎം കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രതിഷേധിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിക്കു സാധ്യത. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യാജരേഖ ചമച്ച അഭിഭാഷകന്‍ എം.പി. നവാബിനെതിരെ നടപടിയെടുത്തതായിരുന്നു അഭിഭാഷകരുടെ പ്രകോപനത്തിനു കാരണം. കോട്ടയം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ എം.പി. നവാബിനെതിരെ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്തതിനാണ് അഭിഭാഷകരുടെ അസഭ്യ പ്രതിഷേധം. വനിതാ മജിസ്‌ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമാണ് അഭിഭാഷകര്‍ കോട്ടയം കോടതി കോംപ്ലക്‌സില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ”പോ പുല്ലേ, പോടീ പുല്ലേ… പോടീ പുല്ലേ സിജെഎമ്മേ…” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. 2013ല്‍ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന മണര്‍കാട് സ്വദേശി രമേശനു ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ നവാബ് വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണു കേസ്. ഭൂമിയുടെ കരമടച്ച രസീത് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമെന്നു തെളിഞ്ഞതോടെ ആയിരുന്നു നടപടി. പ്രതി ജാമ്യത്തിനായി സമര്‍പ്പിച്ച ഭൂമിയുടെ കരം അടച്ച രസീത് വ്യാജമാണെങ്കിലും പരിശോധിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയില്ലെന്ന് ബാര്‍…

      Read More »
    • പരസ്യ ബോര്‍ഡ്, ബാനര്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ മലിനീകരണ ബോര്‍ഡിന്‍റെ ക്യു ആര്‍ കോഡ് നിര്‍ബന്ധം; നിയമലംഘനം കണ്ടെത്തിയാല്‍ ആദ്യം 10,000, രണ്ടാമത് 20,000, ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴ!

      തൃശൂര്‍: പരസ്യ ബോര്‍ഡ്, ബാനര്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ മലിനീകരണ ബോര്‍ഡിന്‍റെ ക്യു ആര്‍ കോഡ് നിര്‍ബന്ധമായും വേണമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പരസ്യ വസ്തുക്കളില്‍ പിവിസി ഫ്രീ റീസൈക്കിളബിള്‍ ലോഗോ, പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്‍റെ ക്യു ആര്‍ കോഡ് എന്നിവ പ്രിന്‍റ് ചെയ്യണം. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പിസിബി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇവ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍ നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ പ്രിന്റ് ചെയ്ത് സ്ഥാപിച്ച സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ബോര്‍ഡുകളും ബാനറുകളും പ്രിന്റ് ചെയ്യാനുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പിസിബിയുടെ സാക്ഷ്യപത്രം ക്യു ആര്‍ കോഡായി പ്രിന്റ് ചെയ്തിരിക്കണം. ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ 100 ശതമാനം കോട്ടണ്‍ പോളി എത്തിലിന്‍ എന്നിവയാണ് ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് പോളി എത്തിലിന്‍ പുനരുപയോഗത്തിനായി സ്ഥാപനത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണെന്ന ബോര്‍ഡ് പ്രിന്റിങ് സ്ഥാപനത്തില്‍ വ്യക്തമായി കാണാവുന്ന രീതിയില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ നിയമലംഘനം…

      Read More »
    • നവകേരള സദസ്സില്‍ മന്ത്രിമാരുടെ റോൾ എന്താണ് ? ചിലർ പ്രഭാത ഭക്ഷണം കഴിക്കുന്നു… ചിലർ സ്റ്റേജിൽ ഇരിക്കുന്നു… ഇവർ എന്തിനാണ് പോയത് ? തന്നോട് ഭാഷ നന്നാക്കാൻ പറയുന്ന മുഖ്യമന്ത്രി ആദ്യം സ്വന്തം ഭാഷ നന്നാക്കണമെന്ന് വിഡി സതീശന്‍

      തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഓഫീസിൽ ഇല്ല. സർക്കാരിന്‍റെ ഒരു കാര്യവും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. നവകേരള സദസ്സില്‍ മന്ത്രിമാരുടെ റോൾ എന്താണ് ? ചിലർ പ്രഭാത ഭക്ഷണം കഴിക്കുന്നു… ചിലർ സ്റ്റേജിൽ ഇരിക്കുന്നു… ഇവർ എന്തിനാണ് പോയതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ പ്രചരണമാണ്. സർക്കാരിന്‍റെ കാര്യങ്ങൾ അല്ല പറയുന്നത്. മുമ്പ് മന്ത്രിമാർക്ക് താലൂക്ക് തല അദാലത്തിൽ കിട്ടിയ പരാതികൾ കെട്ടി കിടക്കുകയാണ്. അത് പരിഹരിക്കാതെയാണ് പുതിയ പരാതി സ്വീകരിക്കാൻ പോകുന്നത്. ഒരു പരാതിയെങ്കിലും മുഖ്യമന്ത്രി പരിഹരിച്ചോയെന്ന് അദ്ദേഹം ചോദിച്ചു. തന്നോട് ഭാഷ നന്നാക്കാൻ പറയുന്ന മുഖ്യമന്ത്രി ആദ്യം സ്വന്തം ഭാഷ നന്നാക്കണം. മുഖ്യമന്ത്രിയും കൂട്ടരും എത്ര കരിങ്കൊടി കാണിച്ചിട്ടുണ്ട്.ഇനിയും മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഭാഷക്ക് അതെ നാണയത്തിൽ തിരിച്ച് മറുപടി കൊടുക്കും..യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി നടത്തിയത് കലാപ ആഹ്വാനമാണ്.ഒരു നിമിഷം പോലും കസേരയിൽ ഇരിക്കാൻ അർഹനല്ല.മുഖ്യമന്ത്രിക്കെതിരെ നിയമനടപടി…

      Read More »
    • സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു; പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം, വിവാദം

      തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. വ്യാപകമായ രീതിയില്‍ ചര്‍ച്ചുകള്‍ നിര്‍മ്മിച്ചു വരുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവിക അന്തരീക്ഷത്തില്‍ മാറ്റം വരുത്തുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ബംഗലൂരു സ്വദേശി ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ചീഫ് സെക്രട്ടറി ഇത് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. തുടര്‍ന്ന് തദ്ദേശ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി കൈമാറി. ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ എല്ലാ ജില്ലകളിലേക്കും അന്വേഷണത്തിനായി അയച്ചു കൊടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടെന്നും, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് നിര്‍ദേശം. ഇതാണ് വിവാദമായത്. ഈ നിര്‍ദേശം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് തദ്ദേശവകുപ്പ് ഡയറക്ടര്‍ സൂചിപ്പിക്കുന്നു. നിര്‍ദേശം വിവാദമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പനഃപരിശോധന ഉണ്ടായേക്കുമെന്നാണ് സൂചന.    

      Read More »
    • നവകേരള സദസിനായി പണപ്പിരിവ്, അക്രമത്തിന് ന്യായീകരണം; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് പ്രതിപക്ഷം

      തിരുവനന്തപുരം: നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു പണം പിരിക്കുന്നതിനെതിരെ പ്രതിപക്ഷം നിയമനടപടിക്ക്. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ന്യായീകരിക്കുകയും അക്രമപ്രവര്‍ത്തനം തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്ത മുഖ്യമന്ത്രിക്കെതിരെയും പരാതി നല്‍കും. നവകേരള സദസിന്റെ പേരില്‍ നടക്കുന്ന മുഴുവന്‍ പണപിരിവും ഭീഷണിപ്പെടുത്തിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പറവൂര്‍ നഗരസഭയിലെ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് പ്രതിപക്ഷമല്ല, ഭരണപക്ഷമാണ്. നവകേരള സദസിനു പണം കൊടുക്കരുതെന്ന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോടു നിര്‍ദേശിച്ചിരുന്നു. പറവൂര്‍ നഗരസഭാ സെക്രട്ടറി നിര്‍ദേശം ലംഘിച്ചാണ് പണം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസിനു പണം കൊടുക്കണമെന്നു പറയാന്‍ സര്‍ക്കാരിനു അധികാരമില്ല. പണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. 1994ല്‍ നിയമഭേദഗതി വന്നശേഷം തനതു ഫണ്ട് ചെലവാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. പറവൂര്‍ നഗരസഭാ സെക്രട്ടറി നിയമം ലംഘിച്ചു. നവകേരള സദസിനു പണം കൊടുക്കണമെങ്കില്‍ ചെയര്‍മാന്റെ അനുമതി വേണം. അന്വേഷിച്ചപ്പോള്‍, പണം നല്‍കിയില്ലെങ്കില്‍ പ്രൊബേഷന്‍ ക്ലിയര്‍ ചെയ്ത് തരില്ലെന്നു ഭീഷണിപ്പെടുത്തുന്നു എന്നാണ് സെക്രട്ടറി…

      Read More »
    • ”UDF തദ്ദേശസ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടുന്നു, പറവൂര്‍ നഗരസഭാധ്യക്ഷയെ സതീശന്‍ ഭീഷണിപ്പെടുത്തി”

      കോഴിക്കോട്:  യു.ഡി.എഫ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകരയില്‍ നവകേരള സദസ്സുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറവൂര്‍ നഗരസഭാ അധ്യക്ഷയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ”യു.ഡി.എഫ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടുന്നു. പറവൂര്‍ നഗരസഭ, നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് നല്‍കിയാല്‍ സ്ഥാനം തെറിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്, പറവൂര്‍ നഗരസഭാ അധ്യക്ഷയെ ഭീഷണിപ്പെടുത്തി. തീരുമാനം പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല” – മുഖ്യമന്ത്രി പറഞ്ഞു. പറവൂരില്‍ മാത്രമല്ല മറ്റ് പലയിടങ്ങളിലും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പലരും നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം പാര്‍ട്ടിക്കാരെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത തീരുമാനങ്ങളാണ് പ്രതിപക്ഷത്തിന്റെത്. നവകേരളയാത്ര വന്‍ വിജയമാണ്. യു.ഡി.എഫ് ഭരിക്കുന്ന മണ്ഡലങ്ങളില്‍പ്പോലും വലിയ ജനപങ്കാളിത്തമുണ്ടായത് അതിനുള്ള തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ…

      Read More »
    • മലയാളികള്‍ക്ക് ഈഗോ, അധ്വാനമുള്ള പണിയെടുക്കില്ല; കുടിയേറ്റ തൊഴിലാളികളെ പുകഴ്ത്തി ഹൈക്കോടതി

      കൊച്ചി: മലയാളികള്‍ ഈഗോ വെച്ചുപുലര്‍ത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ലെന്നും കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ഹൈക്കോടതി. രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നെട്ടൂരിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ പ്രദേശം കൈവശപ്പെടുത്താന്‍ അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് കോടതി ഒരു തരത്തിലും എതിരല്ല. മലയാളികള്‍ അവരുടെ ഈഗോ കാരണം ജോലി ചെയ്യാന്‍ തയ്യാറല്ല. കുടിയേറ്റ തൊഴിലാളികള്‍ കാരണമാണ് നമ്മള്‍ അതിജീവിക്കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു. കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തൃപ്പൂണിത്തുറ ഓഫീസില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളിയാണ് വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നെട്ടൂരിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ 1979 ലെ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി (തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമപ്രകാരം ഒരു തരത്തിലുള്ള രജിസ്ട്രേഷനും നടത്തുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കുടിയേറ്റ തൊഴിലാളികള്‍ക്ക്…

      Read More »
    • കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ഇ.ഡിക്കു മുന്നില്‍

      കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസില്‍ രണ്ടാംഘട്ട അന്വേഷണങ്ങള്‍ക്കു തുടക്കമിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഎം ഉന്നതനേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന്റെ ഭാഗമായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഇ.ഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ ജില്ലാ സെക്രട്ടറിയായിരിക്കെ വര്‍ഗീസ് നടപടിയെടുത്തിരുന്നു. ഇതു സംബന്ധിച്ചും ബാങ്ക് തട്ടിപ്പില്‍ വിവിധ മൊഴികളുടെ പശ്ചാത്തലത്തില്‍ നേതാക്കളുടെ പങ്കിനെക്കുറിച്ചും ഇ.ഡി വ്യക്തതവരുത്തും. ഇന്നു വരാനാകില്ലെന്നും മറ്റൊരു ദിവസം പരിഗണിക്കണമെന്നും വര്‍ഗീസ് ആവശ്യപ്പെട്ടെങ്കിലും അത് ഇ.ഡി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹാജരായത്. ബെനാമി വായ്പകള്‍ അനുവദിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും സിപിഎം പാര്‍ലമെന്ററി സമിതിയുടെ നേതൃത്വത്തിലാണെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി പ്രത്യേകം മിനിറ്റ്‌സ് സൂക്ഷിച്ചിരുന്നതായും ഇ.ഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്. ഇതിലടക്കമാണ് ഇ.ഡി വ്യക്തത തേടുക. അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥരോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

      Read More »
    • ചക്കുളത്തുകാവ് പൊങ്കാല; തിരുവല്ല താലൂക്കില്‍ അവധി, സമ്പൂര്‍ണ മദ്യനിരോധനം

      പത്തനംതിട്ട: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് തിരുവല്ല താലൂക്കില്‍ 27 ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക് ഉണ്ടാകുന്നതിനുളള സാധ്യത പരിഗണിച്ച് തീര്‍ഥാടകരുടെ സുരക്ഷാര്‍ഥമാണ് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി ജില്ലാ കളക്ടര്‍ എ ഷിബു പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ പൊങ്കാല മഹോത്സവം നടക്കുന്ന ക്ഷേത്രപരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന സമീപപ്രദേശങ്ങളായ തിരുവല്ല നഗരസഭയിലും കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രാദേശിക അവധി ബാധകമാകുക. കേരള അബ്കാരി നിയമം വകുപ്പ് 54 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 26 ന് വൈകുന്നേരം അഞ്ചുമുതല്‍ 27 ന് വൈകിട്ട് ആറുവരെയാണ് അവധി ഉണ്ടാകുക. ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷാപ്പുകളും ഉള്‍പ്പെടെയുള്ള കടകള്‍ അടച്ചും എല്ലാവിധ മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചും സമ്പൂര്‍ണ മദ്യനിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. പൊങ്കാല മഹോത്സവം പ്രമാണിച്ച് വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വീസ്…

      Read More »
    Back to top button
    error: