MovieNEWS

‘പൊന്നിയിൻ സെൽവനി’ൽ വന്തിയ തേവനായി കാർത്തിയും രാജ്ഞി കുന്ദവൈയായി തൃഷയും, ക്യാരക്ടർ ലുക്ക് പോസ്റ്ററുകൾ പുറത്ത്

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് ‘പൊന്നിയിൻ സെൽവനി’ലെ നടൻ കാർത്തിയുടെയും തൃഷയുടെയും ക്യാരക്ടർ ലുക്ക് പോസ്റ്ററുകൾ ലൈക്കാ പ്രൊഡക്ഷൻസ് പുറത്തു വിട്ടു. ‘വന്തിയ തേവൻ’ എന്ന കഥാപാത്രമാണ് കാർത്തിയുടേത്. ധൈര്യത്തിൻ്റെ പ്രതീകമായ രാജ്ഞി കുന്ദവൈയാണ് തൃഷ.

മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ ‘ തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ആദ്യ ഭാഗം ‘പിഎസ്-1’ സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും. വൻ താര സന്നാഹത്തോടെ അഞ്ഞൂറ് കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

Signature-ad

സി. കെ അജയ്കുമാർ, പി ആർ ഒ

Back to top button
error: