ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചതിന് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാകബ്ബിലായാലും വിവാഹ പാര്‍ട്ടിയിലായാലും അത് ഈ ഭൂമിയില്‍ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോയെന്ന് അവര്‍ ചോദിച്ചു.
How on earth is it anybody’s business whether @RahulGandhi or anybody else is in nightclub or at wedding in private time?
Sick @BJP trolls in charge should stick to doing what they do best- leading double lives with beer in teapots.
— Mahua Moitra (@MahuaMoitra) May 3, 2022
‘ബിജെപിയുടെ ട്രോളന്മാരേ നിങ്ങള്‍ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തില്‍ ഉറച്ചു നില്‍ക്കണം. അല്ലാതെ ചായക്കപ്പില്‍ ബീയര്‍ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്’ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടി പൊട്ടിത്തെറി നേരിടുമ്പോള്‍ രാഹുല്‍ നിശാ ക്ലബില്‍ പാര്‍ട്ടിയിലാണെന്ന് പറഞ്ഞ് ബിജെപി എടി സെല്‍ മേധാവി അമിത് മാളവ്യയാണ് വിഡിയോ പങ്കുവച്ചത്. പിന്നാലെ, രാഹുല്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു.
Rahul Gandhi was at a nightclub when Mumbai was under seize. He is at a nightclub at a time when his party is exploding. He is consistent.
Interestingly, soon after the Congress refused to outsource their presidency, hit jobs have begun on their Prime Ministerial candidate… pic.twitter.com/dW9t07YkzC
— Amit Malviya (@amitmalviya) May 3, 2022