NEWS
വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില,പവന് 40,000 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 800 രൂപയാണ് വര്‍ധിച്ചത് ഇതോടെ പവന് 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില.
അതേസമയം, ഇന്നലെ സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലായിരുന്നു വ്യാപാരം. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയില്‍നിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. ഗ്രാമിന്റെ വില 4,900 രൂപയും.
ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും വില ഉയരാന്‍ തുടങ്ങിയത്.
ആഗോള വിപോണിയിലെ വിലവര്‍ധന തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,987.51ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ഡോളര്‍ തളര്‍ച്ചനേരിട്ടതാണ് പെട്ടെന്നുണ്ടായ വിലവര്‍ധനവിന് കാരണം.