IndiaNEWS

ട്രെയിൻ യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചെലവു തീരെ കുറച്ച് എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കും എന്നതാണ് യാത്രകൾക്ക്  ട്രെയിൻ തിരഞ്ഞെടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സൗകര്യപൂര്‍വ്വം യാത്ര ചെയ്യാം എന്നുള്ളതും പ്രായമായവർക്കും മറ്റു ബുദ്ധിമുട്ടുകളില്ലാതെ സഞ്ചരിക്കാം എന്നതും ട്രെയിൻ യാത്രകളെ കൂടുതൽ ജനകീയമാക്കുന്നു.എന്നാൽ പലപ്പോളും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വിശ്വാസം തകർത്തിട്ടുള്ളവയാണ് ട്രെയിൻ. അക്രമങ്ങളും മോഷണങ്ങളും ഒക്കെ മറ്റ് ഏതു യാത്രകളേക്കാളും കൂടുതൽ സംഭവിക്കുന്നത് ട്രെയിനിലാണ്.ട്രെയിൻ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുവാനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും എന്തൊക്കെയാണ് ട്രെയിൻ യാത്രയിൽ ചെയ്യരുതാത്തത് എന്നും നോക്കാം.
ട്രെയിൻ യാത്രകളുടെ കാര്യം പറയുമ്പോൾ സുരക്ഷ ആരംഭിക്കുന്നത് പ്ലാറ്റ്ഫോമിൽ നിന്നുമാണ്. ട്രെയിനിൽ കയറുവാനുള്ള ഓട്ടത്തിനിടയിൽ വിലപ്പെട്ട പലതും പ്ലാറ്റ്ഫോമിൽ നിന്നും നഷ്ടപ്പെട്ടു എന്നു വരാം.അതുകൊണ്ടു വിലപ്പെട്ട വസ്തുക്കൾ സുരക്ഷിതമായി വയ്ക്കുവാൻ ഓർക്കുക.പ്ലാറ്റ്ഫോം മാറുമ്പോൾ റെയില്‍ പാത മുറിച്ചു കടക്കാതെ ഓവർ ബ്രിഡ്ജ് ഉപയോഗിക്കുവാൻ ഓർക്കുക.
എവിടേക്കാണ് പോകുന്നത് എന്നതിനെ അനുസരിച്ചുവേണം ട്രെയിനിലെ കോച്ച് തിരഞ്ഞെടുക്കുവാൻ.പെട്ടന്ന് എത്തുന്ന യാത്രകൾക്ക് ജനറൽ കംപാർട്മെന്റ് മതിയാവും.എന്നാൽ രാത്രി യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും കുറഞ്ഞത് സ്ലീപ്പിങ്ങ് കോച്ച് അല്ലെങ്കിൽ എസി കംപാർട്മെന്റ് തിരഞ്ഞെടുക്കുക.ഇത് സുഖകരമായി ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് സഹായിക്കും.
മറ്റേതു യാത്രയെയും പോലെ ട്രെയിൻ യാത്രയിലും പരമാവധി ലഗേജുകൾ കുറയ്ക്കുക.സുരക്ഷിതമല്ല എന്നതു തന്നെയാണ് പ്രധാന കാരണം.പലപ്പോഴും സാധനങ്ങൾ മോഷണം പോയാൽ പിന്നെ പൊടി പോലുമുണ്ടാവില്ല.അതേസമയം കുറച്ച് ലഗേജുകളാണ് യാത്രയിൽ കരുതുന്നതെങ്കിൽ അവ സൂക്ഷിക്കുവാൻ സാധിക്കും.ബാഗുകൾ ലോക്ക് ചെയ്ത് കയ്യെത്തുന്നിടത്തു തന്നെ സൂക്ഷിക്കുക.
എത്ര അത്യാവശ്യമാണെന്നു പറഞ്ഞാലും അപരിചിതരിൽ നിന്നും വെള്ളം പോലും സ്വീകരിക്കാതിരിക്കുക.ആവശ്യത്തിനു വെള്ളം കരുതുകയോ ട്രെയിനിൽ വിൽക്കുവാൻ വരുന്നവരിൽ നിന്നും വാങ്ങുകയോ ചെയ്യുക.
ട്രെയിൻ യാത്രയിൽ ഏറ്റവും അധികം സൂക്ഷിക്കേണ്ടവർ കുട്ടികളാണ്. ഓടിക്കളിക്കുവാനുള്ള സ്ഥലവും സൗകര്യവും ഉള്ളതിനാൽ ഇവരെ അടക്കിയിരുത്തുക പ്രയാസമായിരിക്കും. വാതിലിനടുത്തേയ്ക്ക് ഇവർ പോകുന്നത് തടയുകയും അപരിചിതർ അടുത്തിടപഴകുന്നത് ഒഴിവാക്കുകയും ചെയ്യുക.അതിലുപരി വാതിലിനടുത്ത് നിൽക്കാതിരിക്കാൻ മുതിർന്നവരും ശ്രദ്ധിക്കുക.
12-15 മണിക്കൂർ ഒക്കെ നീളുന്ന യാത്രകളാണെങ്കിൽ രാത്രിയിൽ യാത്ര ചെയ്യുവാൻ ശ്രമിക്കുക.വിചാരിച്ചത്രയും ബുദ്ധിമുട്ടുകളില്ലാതെ, ഫ്രഷായി തന്നെ രാവിലെ ലക്ഷ്യസ്ഥാനത്തെത്തുവാൻ ഈ യാത്രകള്‍ സഹായിക്കും.സമയം ലാഭിക്കുവാനും ഇത് നല്ലൊരു മാാർഗ്ഗമാണ്.
ട്രെയിനിൽ ഒരത്യാവശ്യം വന്നാൽ വിളിക്കേണ്ട നമ്പറുകൾ കയ്യിൽ തന്നെ കരുതുക.റെയിൽവേ പോലീസിന്റെയും വനിതാ കൺട്രോൾ റൂമിന്റെയും നമ്പറുകൾ ഫോണിൽ സൂക്ഷിക്കുക.
ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ റെയിൽവേ പോലീസിനെ വിളിക്കാം.182 എന്ന ടോൾ ഫ്രീ നമ്പറിൽ ഇന്ത്യയിൽ എവിടെ നിന്നും ഇവരെ കോണ്ടടാക്ട് ചെയ്യുവാൻ സാധിക്കും.

ട്രെയിനിലെ പുതിയ മാർഗനിർദേശങ്ങൾ ഇപ്രകാരം

* യാത്രക്കാർ രാത്രിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്.

Signature-ad

* ഇയർഫോൺ ഇല്ലാതെ പാട്ട് കേൾക്കരുത്.

* രാത്രി പത്തിനു ശേഷം രാത്രി ലൈറ്റുകൾ ഒഴികെയുള്ളവ പ്രവർത്തിപ്പിക്കരുത്.

* ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

* പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങൾ ചെയ്യുക, തീപിടിക്കുന്ന വസ്തുക്കൾ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനിൽ അനുവദിക്കില്ല.

* രാത്രി 10നു ശേഷം ടി ടി ഇമാർ ടിക്കറ്റ് പരിശോധന നടത്തരുത്.

* യാത്ര ചെയ്യുന്നവർ രാത്രി 10നു ശേഷം പരസ്പരം സംസാരിക്കരുത്.
*കിടക്കാനായി മിഡിൽ ബെർത്തിലെ യാത്രക്കാരൻ സീറ്റ് നിവർത്തിയാൽ ലോ ബെർത്തിലുള്ളയാൾ ചോദ്യം ചെയ്യരുത്.

* ഓൺലൈനിൽ ബുക്ക് ചെയ്ത ഭക്ഷണ പദാർഥങ്ങൾ രാത്രി 10നു ശേഷം വിതരണം ചെയ്യരുത്. എന്നാൽ, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ ഇ കാറ്ററിങ് സർവീസിൽ രാത്രി ബുക്ക് ചെയ്യാവുന്നതാണ്.
* സഹയാത്രക്കാർക്ക് ശല്യമാകുന്ന വിധത്തിൽ പെരുമാറുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടി ടി ഇമാർ ഇടപെടണം.

Back to top button
error: