തൃശൂര്‍: പൂങ്കുന്നം സീതാരാമക്ഷേത്രത്തില് സ്ഥാപിച്ച കേരളത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു.
55 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി ഭക്തര്‍ക്കായി സമര്‍പ്പിച്ചത്.12 കോടി രൂപ ചെലവില്‍ സ്വര്‍ണം പൊതിഞ്ഞ മൂന്നു ശ്രീകോവിലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി വീഡിയോ കോളിലൂടെ നിർവഹിച്ചു.
ആന്ധ്രാപ്രദേശിലെ അല്ലഗഡയില്‍ നിര്‍മ്മിച്ച കൂറ്റന്‍ ആഞ്ജനേയ പ്രതിമ ഏപ്രില്‍ 11 നാണ് പൂങ്കുന്നത്തെ സീതാരാമസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചത്.