തൃശ്ശൂർ:സർക്കാരിനൊപ്പമുള്ള ഇത്തവണത്തെ ഈസ്റ്റർ ആഘോഷത്തിൽ ചാലക്കുടി മുന്നിൽ.ഈസ്റ്റര്‍ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോര്‍പ്പറേഷൻ 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് വിറ്റഴിച്ചത്.ഇതിൽ ചാലക്കുടിയാ ണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
ചാലക്കുടി ബിവറേജിൽ 65.95 ലക്ഷത്തിന്റെ വില്‍പ്പനയാണ് നടന്നത്.
നെടുമ്ബാശേരിയിൽ 59.12 ലക്ഷത്തിന്റെ വില്‍പ്പനയും, ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷത്തിന്റെ വില്‍പ്പനയും, തിരുവമ്ബാടിയില്‍ 57.30 ലക്ഷത്തിന്റെ വില്‍പ്പനയും, കോതമംഗലത്ത് 56.68 ലക്ഷത്തിന്റെ വില്‍പ്പനയുമാണ് ഇത്തവണ നടന്നത്.
കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73,72 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ 13.28 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
സാധാരണ ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യ വില്‍പ്പനയിലൂടെ 50 കോടി മുതല്‍ 55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.