റാന്നി : മന്ദിരം പതാക്കൽ കുടുംബത്തിലെ ഇളമുറക്കാരനും ബിജെപി വാർഡ് മെമ്പറുമായ അനോജ് കുമാർ ഇപ്പോൾ അമേരിക്കയിലാണ്.മാർത്തോമാ സഭയുടെ ഹൂസ്റ്റണിലെ പള്ളിയിൽ മജീഷ്യൻ മുതുകാടിനൊപ്പം അനോജ് കുമാറും മുഖ്യാതിഥിയായി എത്തിയതാണ്.
ഇത് കൂടാതെ വേൾഡ് മലയാളി കൗൺസിലും റാന്നി അസോസിയേഷനും ചേർന്ന് അദ്ദേഹത്തിന് സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്.
റാന്നി 11 ആം വാർഡായ തെക്കേപ്പുറത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി സ്ഥാനാർത്ഥിയാണ് അനോജ് കുമാർ. പിന്നീട് സ്വന്തം വാർഡായ മന്ദിരം വാർഡിലും വിജയിച്ച ബിജെപി സ്ഥാനാർത്ഥി. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഈ വാർഡുകളിലെ വിജയത്തിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ ജനസമ്മതി ഊഹിക്കാവുന്നതേയുള്ളൂ.
ശബരിമല ആചാര സംരക്ഷണത്തിനായി നടന്ന പ്രക്ഷോഭത്തിലെ പ്രമുഖ സമര ഭടനായിരുന്നു അനോജ് കുമാർ. തുടർന്ന് വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നിയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി ആകുമെന്നുവരെ റിപ്പോർട്ട് ഉണ്ടായിരുന്നു.തന്റെ നാട്ടുകാരുമായുള്ളൊരു അടുപ്പം എത്രത്തോളം കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു അനോജിന്റെ ഇപ്പോഴത്തെ അമേരിക്കൻ സന്ദർശനം.
റാന്നിയിലെ സാമൂഹിക-സാംസ്കാരിക ജീവിതവുമായി അത്രക്ക് ബന്ധമുണ്ട് പതാക്കൽ കുടുംബത്തിന്.ആ കുടുംബത്തിലെ ഇളമുറക്കാരനെ റാന്നിയിലെ നസ്രാണി കുടുംബക്കാർ ഇങ്ങനെ വരവേറ്റില്ലങ്കിലേ അത്ഭുതമുള്ളൂ.